ഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

|

നിരവധി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ മിക്കവയും പല തടസങ്ങളാൽ ഇന്റർനെറ്റ് സേവനം കൃത്യമായി നൽകുന്നതിൽ പരാചയപ്പെടുന്നുണ്ട്. ഇപ്പോൾ ഒരു മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാർലിങ്ക് റിമോട്ട് ബ്രോഡ്‌ബാൻഡ് സിസ്റ്റം. സ്‌പെയ്‌സ് എക്‌സിന്റെ ഈ സ്റ്റാർലിങ്ക് റിമോട്ട് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സിസ്റ്റത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു കണക്ഷൻ ബുക്ക് ചെയ്യാവുന്നതാണ്. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ബീറ്റ ട്രയലുകൾക്കായി സ്റ്റാർലിങ്ക് പ്രീ-ബുക്കിംഗ് ചെയ്യുവാൻ തുടങ്ങി കഴിഞ്ഞു.

സ്റ്റാർലിങ്ക് ആക്‌സസ് ഇന്ത്യയിൽ‌

ഒരാൾക്ക് ആവശ്യമായ എൻറോൾമെന്റ് ഫീസ് 99 ഡോളർ (ഏകദേശം 7,200 രൂപ) നൽകേണ്ടതുണ്ട്. ലഭ്യത പരിമിതമാണെന്നും ഇത് "ആദ്യം വരുന്നവർക്ക് ആദ്യം നൽകും" എന്ന അടിസ്ഥാനത്തിൽ കണക്ഷൻ ഇന്റർനെറ്റ് വിതരണം ചെയ്യുമെന്നും സ്റ്റാർലിങ്ക് പറയുന്നു. സ്റ്റാർ‌ലിങ്ക് വെബ്‌സൈറ്റ് ഇന്ത്യയിൽ‌ ആക്‌സസ് ചെയ്യാൻ‌ കഴിയുമെന്ന് മാത്രമല്ല നിങ്ങളുടെ പ്രദേശത്തിനായുള്ള അനുയോജ്യത പരിശോധിക്കാനും കഴിയും. നിങ്ങളുടെ വിലാസം നൽകി ഡ്രോപ്പ്-ഡൗൺ ലിസ്റ്റ് പരിശോധിക്കുക മാത്രമാണ് നിങ്ങൾ ഇതിനായി ചെയ്യേണ്ടത്. നിങ്ങളുടെ വിലാസം പട്ടികയിൽ ഉണ്ടെങ്കിൽ ബീറ്റ സേവനത്തിനായി രജിസ്റ്റർ ചെയ്യാനും സ്റ്റാർലിങ്കിലേക്ക് 7,300 രൂപ അടയ്ക്കാനും സാധിക്കുന്നതാണ്. ഇതിൻറെ ഡിവൈസുകൾ ഡെലിവറി നടത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസ് പ്രീ-ബുക്കിംഗ് ചെയ്യുവാനുള്ള വെബ്സൈറ്റ് ലിങ്ക് ഈ കാണുന്നതാണ്: Starlink Broadband India

സ്റ്റാർലിങ്ക് രജിസ്ട്രേഷൻ ഇന്ത്യയിൽ ആരംഭിക്കുന്നു

സ്റ്റാർലിങ്ക് രജിസ്ട്രേഷൻ ഇന്ത്യയിൽ ആരംഭിക്കുന്നു

ഗ്രാമപ്രദേശങ്ങൾ പോലെയുള്ള വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുക എന്നതാണ് സ്റ്റാർലിങ്കിൻറെ പിന്നിലെ ആശയം. തുടക്കത്തിൽ, 50 എംബിപിഎസിനും 150 എംബിപിഎസിനും ഇടയിലുള്ള ഡാറ്റാ വേഗതയുടെ വ്യത്യാസം സ്റ്റാർ‌ലിങ്ക് ലഭ്യമാക്കുന്നു. ഇതിനകം ഭ്രമണപഥത്തിൽ വിക്ഷേപിച്ചിരിക്കുന്ന 1,000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി ഈ വേഗത കൈമാറാനാകും. ഉപഗ്രഹങ്ങളുടെ എണ്ണം 12,000 ൽ എത്തിക്കഴിഞ്ഞാൽ സ്ഥാപകൻ ഇലോൺ മസ്‌ക് നമ്മുടെ ഭൂമിയിൽ മിക്കയിടത്തും ശരാശരി 300 എംബിപിഎസ്‌ വരെ വേഗതയുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകും.

സ്റ്റാർലിങ്ക് മെമ്പർഷിപ്പ്

സ്റ്റാർലിങ്ക് മെമ്പർഷിപ്പ് എടുക്കുന്ന ഉപഭോക്താവിന് കമ്പനിയിൽ നിന്ന് ഇതിന് വേണ്ട എല്ലാ ഡിവൈസുകളും ലഭിക്കും. സ്റ്റാർലിങ്ക് സിസ്റ്റം (ഡിഷ് ആന്റിന), ഒരു വൈ-ഫൈ റൂട്ടർ, പവർ സപ്പ്ളൈ, കേബിളുകൾ, മൗണ്ടിംഗ് ട്രൈപോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു ഡി‌ടി‌എച്ച് ടിവി കണക്ഷന് സമാനമായി നിങ്ങളുടെ സ്റ്റാർ‌ലിങ്ക് സെറ്റപ്പ് കണക്റ്റുചെയ്യുന്നതിന് നിങ്ങൾക്കും ഏതാനും കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ബീറ്റ പരിശോധനയ്ക്കിടയിൽ ഈ സേവനത്തിന് ഇടയ്ക്കിടെയുള്ള തടസ്സങ്ങളും മന്ദഗതികളും അനുഭവപ്പെടാമെന്ന് സ്റ്റാർലിങ്ക് പറയുന്നു. 50-150 എംബിപിഎസ് വരെയുള്ള കുറഞ്ഞ വേഗത കൂടാതെ, ഇടയ്ക്കിടെ സേവനം തടസപ്പെടുകയും ചെയ്യാം. ലേറ്റൻസി വേഗത 20 മില്ലിസെക്കൻഡ് മുതൽ 40 മില്ലിസെക്കൻഡ് വരെ വരും ദിവസങ്ങളിൽ ലേറ്റൻസി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സ്റ്റാർലിങ്ക് പറയുന്നു.

റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുറെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഭ്രമണപഥത്തിലെ സാധാരണ ഉപഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭൂമിയോട് 60 മടങ്ങ് അടുത്താണ്. ഇത്രയേറെ സാമീപ്യം ഉണ്ടായിരുന്നിട്ടും ഈ സാറ്റലൈറ്റ് ബറൈറ്നെസ്സ് കുറയ്ക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിച്ചതായി കമ്പനി പറയുന്നു. അതിനാൽ, ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ജ്യോതിശാസ്ത്രജ്ഞരെയും അവയുടെ ബഹിരാകാശ നിരീക്ഷണങ്ങളെയും ബാധിക്കില്ല. സ്റ്റാർലിങ്കിന് സമാനമായി ആമസോണും സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവന സംവിധാനത്തിലേക്ക് പോകാനും ആഗ്രഹിക്കുന്നു. 3,000 താഴ്ന്ന ഭ്രമണപഥത്തിൽ വരുന്ന ഈ ഒരു കൂട്ടം ഉപഗ്രഹങ്ങൾ വഴി അതിവേഗ ഇന്റർനെറ്റ് സേവനം നൽകാനും ആമസോൺ കൈപ്പർ പദ്ധതി ആഗ്രഹിക്കുന്നു. എന്നാൽ, ഈ സേവനം ആമസോൺ ഇതുവരെ ആരംഭിച്ചിട്ടില്ല.

Best Mobiles in India

English summary
Starlink has begun accepting pre-orders for beta trials in various parts of the world, including India. An enrollment fee of $99 is required (approximately Rs 7,200). Starlink notes that availability is minimal and that connections will be distributed on a "first-come, first-served" basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X