സ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ തന്നെ കുത്തിയിരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

|

കുഞ്ഞുങ്ങൾ മുതൽ യുവാക്കളും മധ്യവയസ്കരും മുതിർന്നവരും എല്ലാം ഡിജിറ്റൽ ഇടങ്ങളിൽ ഒരുപാട് ടൈം ചിലവഴിക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ അങ്ങനെ തുടങ്ങി എല്ലാവരുടെയും കയ്യിൽ ഒരു ഡിജിറ്റൽ ഡിവൈസ് എങ്കിലും കാണും. ഡിജിറ്റൽ സ്ക്രീൻ ടൈം ( നാം സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന ടൈം കൂടി വരികയാണ്. ഇതിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത് ആർക്കും അത്ര ഇഷ്ടമുള്ള വിഷയവും അല്ല. എന്നാൽ ഇതൊന്നും അവഗണിക്കാൻ കഴിയാത്ത കാലത്തേക്ക് കൂടിയാണ് നാം പോകുന്നതെന്നും ഓർക്കണം. സ്മാർട്ട്ഫോണുകൾക്കും മറ്റും മുന്നിൽ അധിക ടൈം ചിലവഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ദൂഷ്യഫലങ്ങൾ നോക്കാം (screens).

കണ്ണുകളും ശരീരവും സ്ട്രെയിൻ ചെയ്യപ്പെടുന്നു

കണ്ണുകളും ശരീരവും സ്ട്രെയിൻ ചെയ്യപ്പെടുന്നു

സ്‌ക്രീനിൽ നോക്കിക്കൊണ്ട് ദീർഘനേരം ചെലവഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ, പ്രത്യേകിച്ച് കണ്ണുകളെ മോശമായി ബാധിക്കും. അമിതമായ സ്‌ക്രീൻ ടൈം കണ്ണുകൾക്ക് സ്ട്രെയിൻ നൽകാനും അവ വരളാനും കാരണമാകും. റെറ്റിന തകരാർ, കാഴ്ച മങ്ങൽ, മയോപിയ പോലെയുള്ള പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നു. നിരന്തരം കുനിഞ്ഞിരിക്കുന്നത് ബോഡി പോസ്റ്ററിങിനെ അഫക്റ്റ് ചെയ്യും. കഴുത്ത്, തോള് എന്നിവ നിരന്തരമായി വേദന എടുക്കാനും കാരണമാകും.

നൈസായിട്ടങ്ങ് ഒഴിവാക്കാമെന്ന് കരുതണ്ട; ഇലോൺ മസ്കിനെതിരെ കേസ്നൈസായിട്ടങ്ങ് ഒഴിവാക്കാമെന്ന് കരുതണ്ട; ഇലോൺ മസ്കിനെതിരെ കേസ്

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഡിജിറ്റൽ സ്‌ക്രീനുകളിലെ ബ്ലൂ ലൈറ്റ് ശരീരത്തിലെ ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. ഇത് ഉറക്കക്കുറവിന് കാരണം ആകും. ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ ഉറക്കം വരാത്തത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ മനസിലായില്ലേ. എനിക്ക് ഉറക്കം കിട്ടുന്നുണ്ടല്ലോ എന്ന് കരുതുന്നവർ അധികം വൈകാതെ മാറ്റിപ്പറഞ്ഞ് കൊള്ളും.

അമിതവണ്ണം

അമിതവണ്ണം

ഡിജിറ്റൽ ഡിവൈസുകൾ അമിതമായി ഉപയോഗിക്കുന്നവർ വളരെ നിഷ്ക്രിയമായിട്ടാകും ദിവസത്തിൽ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. ഫിസിക്കൽ ആക്റ്റിവിറ്റികൾ ഒന്നും തന്നെ നടക്കാത്തതും വ്യായാമം ഇല്ലാത്തതും ശരീര ഭാരം കൂടാൻ കാരണം ആകുന്നു. ടിവിയും മറ്റും കാണുമ്പോൾ എണ്ണപ്പലഹാരങ്ങളും സ്നാക്സും ഒക്കെ കഴിക്കുന്നത് ശീലമാക്കിയവരുടെ കാര്യത്തിൽ ഇത് പിന്നെയും കാര്യങ്ങൾ വഷളാക്കും.

BSNL Plans: അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾBSNL Plans: അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

രോഗങ്ങൾ ഒഴിയാത്ത ജീവിതം

രോഗങ്ങൾ ഒഴിയാത്ത ജീവിതം

അമിതവണ്ണം കൂടുന്നതിന് അനുസരിച്ച് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് ഇൻസുലിൻ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ കൂടാനും കാരണമാകുന്നു. അത് പോലെ തന്നെ രക്തത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ഇത് കാരണമാകാറുണ്ട്. സ്‌ക്രീനുകളിൽ ചിലവഴിക്കുന്ന ടൈം കുറയ്ക്കുന്നതും ഫിസിക്കൽ ആക്റ്റിവിറ്റികൾക്കായി കൂടുതൽ ടൈം ചിലവഴിക്കുന്നതും പരിഹാരമാർഗങ്ങളാണ്.

തലച്ചോറിനെയും ബാധിക്കും

തലച്ചോറിനെയും ബാധിക്കും

അമിത സ്‌ക്രീൻ സമയത്തിന്റെ ഏറ്റവും ഭയാനകമായ അനന്തരഫലങ്ങളിലൊന്നാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്. അമിതമായ സ്‌ക്രീൻ ടൈം നിങ്ങളുടെ തലച്ചോറിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഏകാഗ്രതക്കുറവ്, ഓർമക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളും അമിതമായ സ്ക്രീൻ ടൈം മൂലം ഉണ്ടാകുന്നുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഇത് പിന്നെയും അപകടം പിടിച്ച അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

Nothing Phone (1): ഹൈപ്പുകൾക്കൊടുവിൽ നത്തിങ് ഫോൺ (1) ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാംNothing Phone (1): ഹൈപ്പുകൾക്കൊടുവിൽ നത്തിങ് ഫോൺ (1) ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

സാമൂഹ്യ ഇടപെടലിനുള്ള ശേഷിക്കുറവ്

സാമൂഹ്യ ഇടപെടലിനുള്ള ശേഷിക്കുറവ്

ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നത് ഏറെക്കുറെ ഏകാന്തമായ ഒരു ആക്റ്റിവിറ്റിയാണ്. ഇത് അമിതമാകുമ്പോൾ യഥാർഥ ജീവിതത്തിൽ ഇടപെടാനുള്ള ശേഷിയും ഒപ്പം കുറഞ്ഞ് വരുന്നതായി കാണാം.ഇത് സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കും മറ്റും കാരണം ആകും. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിൽ ഒന്നാണിത്. സാമൂഹിക ഇടപഴകലിന് ഉള്ള എല്ലാ കഴിവുകളും അവരിൽ നിന്നും നഷ്ടമാകാനും അധിക സ്ക്രീൻ ടൈം കാരണമാകും.

വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരിക

വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരിക

സ്‌ക്രീൻ ടൈം കൂടുന്നത് വികാരങ്ങൾ രജിസ്റ്റർ ചെയ്യാനും പ്രോസസ് ചെയ്യാനുമുള്ള കഴിവിനെ മോശമായി ബാധിക്കുന്നു. വയലന്റ് കണ്ടന്റിനോടുളള അഭിനിവേശം അമിതമാകുമ്പോഴാണ് ഇങ്ങനെ ഒരു പാർശ്വഫലം ഉണ്ടാകുന്നത്.അക്രമാസക്തമായ കണ്ടന്റുമായുള്ള സമ്പർക്കം ചെറിയ കുട്ടികളിലും കൌമാരക്കാരിലും അക്രമണോത്സുകത വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Google Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാംGoogle Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

പഠിക്കാനുള്ള കഴിവിനെ ബാധിക്കും

പഠിക്കാനുള്ള കഴിവിനെ ബാധിക്കും

കൊച്ച് കുട്ടികളുടെ കാര്യം വരുമ്പോൾ അമിതമായ സ്ക്രീൻ ടെം അവരുടെ പഠനശേഷിയെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേകിച്ചും ഭാഷകളും മറ്റും പഠിക്കുന്ന കാര്യത്തിൽ. ഓൺലൈൻ വിദ്യാഭ്യാസം ഒക്കെ കൂടുതലായി നടക്കുന്ന ഇക്കാലത്ത് ഈ വിഷയങ്ങളിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ചെറിയ കുട്ടികളെ കൂടുതൽ ഇടപഴകിയും അന്വേഷിച്ച് കണ്ട് പിടിച്ചുമുള്ള പഠന രീതികൾ പിന്തുടരാൻ പ്രേരിപ്പിക്കണം.

സ്ക്രീൻ അഡിക്ഷൻ

സ്ക്രീൻ അഡിക്ഷൻ

അമിതമായ സ്ക്രീൻ ടൈമിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് അത് സൃഷ്ടിക്കുന്ന ആസക്തിയാണ്. ഡിജിറ്റൽ ഡിവൈസിന്റെ ഉപയോഗം മൂലം ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈൻ ആണ് ഈ അഡിക്ഷന് കാരണമാകുന്നത്. ഡിജിറ്റൽ ഡിവൈസുകൾ നമ്മുടെ ജീവിതത്തിന്റെ അനിവാര്യമായ ഘടകമായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ലക്ഷ്വറികളുടെയും നമ്മുടെ ആഗ്രഹങ്ങളുടെയും ഓരത്ത് ഒരു ഗാഡ്ജറ്റ് എങ്കിലും ഉള്ളത് ഈ അഡിക്ഷനുകൾക്ക് കാരണമായി മാറുന്നു.

Musk VS Trump: മസ്കിന്റെ വോട്ട് കിട്ടിയെന്ന് ട്രംപ്; കള്ളമെന്ന് മസ്ക്; പണി നിർത്താറായെന്നും ഉപദേശംMusk VS Trump: മസ്കിന്റെ വോട്ട് കിട്ടിയെന്ന് ട്രംപ്; കള്ളമെന്ന് മസ്ക്; പണി നിർത്താറായെന്നും ഉപദേശം

സ്ക്രീൻ അഡിക്ഷൻ ഇല്ലാതാക്കാൻ

സ്ക്രീൻ അഡിക്ഷൻ ഇല്ലാതാക്കാൻ

മദ്യപാനവും പുകവലിയും പോലെയുള്ള അഡിക്ഷനുകൾ ഇല്ലാതാക്കുന്നത് പോലെ തന്നെ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് സ്ക്രീൻ അഡിക്ഷനും ഇല്ലാതാക്കുന്നത്. ഇതിനായി പല വിധമായ രീതികൾ നിലവിൽ ഉണ്ട്. ഡിവൈസുകളുടെ ഉപയോഗം സ്വയം നിയന്ത്രിക്കുന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതും നല്ലതാണ്.

Best Mobiles in India

English summary
Everyone, from young to old, spends a lot of time in digital spaces. Mobile phones, tablets, laptops, and so on, you will find at least one digital device in everyone's hands. Digital Screen Time (The time we spend in front of screens) is increasing. Talking about its problems is not a topic that anyone likes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X