3,999 രൂപയ്ക്ക് സ്‌പൈസിന്റെ സ്മാര്‍ട്‌വാച്ച്

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സ്‌പൈസ് കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌വാച്ച് അവതരിപ്പിച്ചു. സ്‌പൈസ് സ്മാര്‍ട് പള്‍സ് എന്നു പേരിട്ടിരിക്കുന്ന വാച്ചിന് 3,999 രൂപയാണ് വില. ഏത് ആന്‍ഡ്രോയ്ഡ് ഫോണുമായും ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാമെന്നതാണ് സ്മാര്‍ട്‌വാച്ചിന്റെ പ്രത്യേകത.

3,999 രൂപയ്ക്ക് സ്‌പൈസിന്റെ സ്മാര്‍ട്‌വാച്ച്

അടുത്തിടെ ലോഞ്ച് ചെയ്ത സാംസങ്ങ് ഗിയര്‍ 2-വുമായി രൂപത്തില്‍ സാമ്യമുള്ള സ്‌പൈസ് സ്മാര്‍ട് പള്‍സ് ഫീച്ചറുകളുടെ കാര്യത്തിലും പിന്നിലല്ല. ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട് ഉള്ള വാച്ചില്‍ നിന്ന് നേരിട്ട് കോളുകള്‍ ചെയ്യാന്‍ സാധിക്കും.

കണക്റ്റ് ചെയ്തിരിക്കുന്ന ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ്, മെസേജ് ബോക്‌സ് എന്നിവ ആക്‌സസ് ചെയ്യാനും സാധിക്കും. വാച്ചിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കാന്‍ സാധിക്കും. എന്നാല്‍ ഗിയര്‍ 2-വിനു സമാനമായി ഫോട്ടോകള്‍ ഫോണിലാണ് സ്‌റ്റോര്‍ ചെയ്യപ്പെടുക.

ബ്രൗസിംഗ് സാധ്യമാകുന്ന സ്‌പൈസ് സ്മാര്‍ട് പള്‍സില്‍ 8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്. 1.57 ഇഞ്ച് സ്‌ക്രീന്‍, 420 mAh ബാറ്ററി, WAP, GPRS, EDGE, ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

English summary
Spice Smart Pulse: Standalone Android-Compatible Smartwatch Unveiled, Spice Launches low-end Smartwatch, Spice smart pulse for Rs 3,999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot