Home
News

സ്പൈഡർമാൻ PS4 ഗെയിം സെപ്റ്റംബർ 7 മുതൽ; അതിന് മുമ്പ് കണ്ടുനോക്കേണ്ട ചില സ്പൈഡർമാൻ സിനിമകൾ!

By Gizbot Bureau

കുട്ടികൾ ആവട്ടെ, കൗമാരക്കാർ ആവട്ടെ, മുതിർന്നവർ ആകട്ടെ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒരു സൂപ്പർ ഹീറോ ആണ് സ്പൈഡർമാൻ എന്നത് നമുക്കറിയാം. സിനിമകളിലൂടെയും കാർട്ടൂണുകളിലൂടെയും കോമിക്സുകളിലൂടെയും എല്ലാം തന്നെ സ്പൈഡർമാൻ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സ്പൈഡർമാൻ PS4 ഗെയിം സെപ്റ്റംബർ 7 മുതൽ; അതിന് മുമ്പ് കണ്ടുനോക്കേണ്ട ചില

അതുപോലെത്തന്നെയാണ് ഗെയിമുകളുടെ കാര്യവും. ഏതായാലും സെപ്റ്റംബർ 7 മുതൽ സ്പൈഡർമാൻ PS4 ഗെയിം ഇറങ്ങാൻ പോകുകയാണ്. അതിനാൽ തന്നെ ഗെയിം എത്തും മുമ്പ് നിങ്ങൾക്ക് ഒന്ന് കണ്ടുനോക്കാവുന്ന സ്പൈഡർമാൻ സിനിമകളും കോമിക്കുകളും മറ്റും പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

സ്പൈഡർമാൻ 2 (2004)

ഇന്നോളം ഇറങ്ങിയ സ്പൈഡർമാൻ സിനിമകളിൽ ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാൽ ഒട്ടുമിക്ക ആളുകൾക്കും ഉത്തരം പറയാനുണ്ടാവുക 2004ൽ ഇറങ്ങിയ സാം റൈമി സംവിധാനം ചെയ്ത സ്പൈഡർമാൻ 2 ആയിരിക്കും. ഇന്നും ഏറെ ആളുകൾ ഇഷ്ടപ്പെടുന്ന ആ ചിത്രം എപ്പോൾ കണ്ടാലും മതിവരാത്ത ഒന്നാണ്. അതിനാൽ തന്നെ ഈ ചിത്രം ഗെയിം കളിച്ചുതുടങ്ങുന്നതിന് മുന്നോടിയായി കണ്ടുനോക്കേണ്ടത് തന്നെയാണ്.

സ്പൈഡർമാൻ ഹോംകമിങ് (2017)

ഏറ്റവും പ്രായം കുറഞ്ഞ സ്പൈഡർമാൻ, ഏറ്റവും ചെറിയ സ്പൈഡർമാൻ, ഏറ്റവും ചെറിയ സ്പൈഡർമാൻ, ഏറ്റവും ചിരിപ്പിച്ച സ്പൈഡർമാൻ എന്നിങ്ങനെ തുടങ്ങി ഒരുപിടി വിശേഷണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് അവസാനമിറങ്ങിയ സ്പൈഡർമാൻ ചിത്രമായ ഹോംകമിങ്. മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്ക് സ്പൈഡർമാൻ എത്തുന്ന സിവിൽ വാറിന് ശേഷം വരുന്ന ഹോംകമിങ് മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യ സ്പൈഡർമാൻ സിനിമ കൂടിയാണ്.

അമസിങ് സ്പൈഡർ മാൻ (2012)

2012ൽ പുറത്തിറങ്ങിയ ഈ സ്പൈഡർമാൻ ചിത്രവും എന്തുകൊണ്ടും ഏറെ പ്രേക്ഷകരെ ആകർഷിച്ച ഒന്നാണ്. സിനിമ എടുത്ത രീതിയും അവതരണവും മികച്ച ഗ്രാഫിക്‌സും വിഷ്വൽസും എല്ലാം കൂടിച്ചേർന്ന് ഏറെ ആസ്വാദ്യകരമായിരുന്നു ഈ സ്പൈഡർമാനും. അതിനാൽ തന്നെ എന്തുകൊണ്ടും ഈ സിനിമയും ഇപ്പോൾ കാണുന്നത് ഉചിതമാകും.

Best Mobiles in India

English summary
Spider-Man Is Out for PS4 on September 7; Here Are Top Movies to Check out before
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X