49 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാം... 10 ബോളിവുഡ് സിനിമകള്‍ !!!

Posted By:

യൂട്യുബും ആമസോണും വീഡിയോകള്‍ ഓഫ്‌ലൈനായി കാണുന്നതിന് സംവിധാനമൊരുക്കുമ്പോള്‍ ബോളിവുഡ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൗകര്യപ്രദമായി കാണാന്‍ അവസരമൊരുക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്പള്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസ്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് 49 രൂപയ്ക്ക് 10 ബോളിവുഡ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതിനുള്ള ആപ്ലിക്കേഷനാണ് സ്പള്‍ വികസിപ്പിച്ചിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്ത സിനിമകള്‍ 72 മണിക്കൂര്‍വരെ ആപ്ലിക്കേഷനില്‍ ഉണ്ടാകും. അതുകഴിഞ്ഞാല്‍ വീണ്ടും സ്പള്‍ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് മെമ്പര്‍ഷിപ് വേരിഫൈ ചെയ്താല്‍ മതി.

49 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാം... 10 ബോളിവുഡ് സിനിമകള്‍ !!!

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കുറഞ്ഞ ബ്രോഡ്ബാന്‍ഡ്് സ്പീഡ് ഉള്ളവര്‍ക്കും സൗകര്യപ്രദമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത. അതായത് ഒരേ സിനിമതന്നെ വിവിധ സൈസില്‍ ലഭിക്കും. കുറഞ്ഞ ബ്രോഡ്ബാന്‍ഡ് സ്പീഡ് ഉള്ളവര്‍ക്ക് കുറഞ്ഞ സൈസിലുള്ളത് ഡൗണ്‍ലോഡ് ചെയ്യാം. ക്വാളിറ്റി അല്‍പം കുറയുമെന്നു മാത്രം.

നിലവില്‍ ബോളിവുഡ് സിനിമകളുടെ വലിയൊരു ശേഖരം തന്നെ സ്പള്‍ സൈറ്റില്‍ ഉണ്ട്.. കൂടാതെ നിരവധി ഇന്ത്യന്‍ ക്ലാസിക്കുകളും ടി.വി. ഷോകളും ലഭ്യമാണ്. ഏകദേശം 1000 സിനിമകള്‍ ഇപ്പോള്‍ സ്പള്‍ ലൈബ്രറിയിലുണ്ട്. ഒരോ മാസവും 30 ശതമാനം ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുമാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക എങ്കിലും ഐ.ഒ.എസിനു വേണ്ടിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot