ഭീതിപരത്തി കമ്പ്യൂട്ടർ ഒരു വീഡിയോ ക്യാമറ ആക്കി മാറ്റുന്ന മാൽവെയർ! ചോർത്തുന്നത് നിങ്ങളുടെ എല്ലാം!

By GizBot Bureau
|

പ്രശസ്ത കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകരായ ESET ഈയടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം നമ്മുടെ കമ്പ്യൂട്ടറിനെ ഒരു വീഡിയോ ക്യാമറ ആക്കി മാറ്റുകയും അതിലൂടെ വിലപ്പെട്ട പല രഹസ്യങ്ങളും ചോർത്തിയെടുക്കുകയും ചെയ്യുന്ന ചില ഹാക്കർമാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിലും ഗൗരവം നിറഞ്ഞ കാര്യം കഴിഞ്ഞ 5 വർഷത്തോളമായി ഇവർ ഈ പ്രവർത്തനങ്ങൾ നടത്തി വരുന്നു എന്നതാണ്.

 
ഭീതിപരത്തി കമ്പ്യൂട്ടർ ഒരു വീഡിയോ ക്യാമറ ആക്കി മാറ്റുന്ന മാൽവെയർ! ചോർത

പ്രത്യക്ഷത്തിൽ റഷ്യ, ഉക്രൈൻ പോലുള്ള ചില രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ ഹാക്കിങ് നടക്കുന്നത് എങ്കിലും മറ്റു രാജ്യങ്ങളും ഇതിനെ ഭയക്കേണ്ടിയിരിക്കുന്നു. എന്നാൽ അതിലും മേലെയായി ഇത്തരത്തിൽ ഒരു ഹാക്കിങ് ഉപയോഗിച്ച് ഏതൊരാളുടെയും കമ്പ്യൂട്ടർ വഴി വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും എന്നതിനാൽ ആരുടെയൊക്കെ കമ്പ്യൂട്ടറുകൾ ഇതിന് ഇരയായിട്ടുണ്ട് എന്ന് പറയൽ അസാധ്യം.

 

ഈ സ്പൈവെയർ ആരുണ്ടാക്കി എന്നത് തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും പ്രത്യേകമായി ഹാക്കർമാർ കമ്പ്യൂട്ടർ നിരീക്ഷണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കാറുണ്ടെന്നും അതിനാലാണ് വലിയ ഹാക്കിങ് സാധ്യതകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുവെന്നും ESET വ്യക്തമാക്കുന്നു.

എന്നാൽ ഈ സ്പൈവെയറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും ഒരു ഡസനോളം കമ്പ്യൂട്ടറുകളിൽ നിന്നുമാത്രമാണെന്നും വിഷയം അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ തെളിയിക്കുന്നു. എന്നിരുന്നാലും, ഇത്തരം സങ്കീർണമായ ഒരു സ്പൈവെയർ ആയതിനാൽ ഒരു സാധാരണ ഹാക്കറിൽ അത് സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

2013 മുതൽ ഈ മാൽവെയറിന് പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഹാക്കർമാർ സജീവമായി പ്രവർത്തിക്കുന്നുവെന്നാണ് തങ്ങളുടെ ടെലിമെട്രി സൂചിപ്പിക്കുന്നത്. എന്നാൽ ഉക്രെയ്നിലും റഷ്യയിലുമായി ചില കമ്പ്യൂട്ടറുകളിൽ ESET ഈ ഹാക്ക് കണ്ടെത്തുന്നതുവരെ മറ്റ് ഏതെങ്കിലും കമ്പ്യൂട്ടർ ഉപകരണത്തിൽ ഇത് ഉണ്ടെന്ന് സ്തിരീകരിക്കുകയോ കണ്ടുപിടിക്കുകയോ ചെയ്തിട്ടില്ല എന്ന് ഇവിടത്തെ സുരക്ഷാ വക്താക്കൾ പറയുന്നു.

ഉയർന്ന സർക്കാർ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്ന മറ്റ് തരം സ്പൈവെയറുകൾ പോലെ, InvisiMole എന്ന ഈ സ്പൈവെയർ അത് ഉണ്ടാക്കിയവരുടെ യാതൊരു വിവരവും ബാക്കി വെക്കുന്നില്ല. എന്നാൽ 2013 ഒക്ടോബറിൽ നടന്ന ഒരു അന്വേഷണത്തിൽ നിന്ന് ഒരേയൊരു ഫയൽ മാൽവെയർ കണ്ടുപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ മറ്റ് എല്ലാ തീയതികളും ഒറ്റപ്പെട്ട നമ്പറുകളിലൂടെ നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കിൽ പിൻവലിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നതും വളരെ കുറച്ചു മാത്രം ഈ വിഷയത്തിൽ അറിവുകൾ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഗവേഷകർ പറയുന്നത് ഈ InvisiMole സ്പൈവെയർ രണ്ട് ആക്രമണ ഘടകങ്ങൾ കൂടിച്ചേർന്നതാണ്. അവയിൽ ഒന്ന് ഡാറ്റ തിരയുന്നതും മോഷ്ടിക്കുന്നതും മറ്റൊന്ന് കൂടുതൽ വികസിപ്പിച്ചതും ബ്രൌസറിൽ നിന്ന് പ്രോക്സി ക്രമീകരണങ്ങളും മറ്റും ഡാറ്റ അയയ്ക്കുന്നതിന് ആ സെറ്റിങ്‌സ് ഉപയോഗിക്കുന്നതുമാണ്. ഹാക്കിങ് സമയത്ത് ലോക്കൽ നെറ്റ്വർക്ക് കോൺഫിഗറേഷൻ മാസ്റ്റർ സെർവറിലേക്ക് ആക്സസ് ചെയ്യുന്നത് തടയുന്നുണ്ടെങ്കിൽ പോലും അത് കമാൻഡ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന് ഈ മാൽവെയറിന് സാധിക്കും.

ഈ രീതിയിൽ നോക്കുമ്പോൾ, ഈ മൊഡ്യൂളിലെ ചില കമാൻഡുകൾ ഉപയോക്താവിൻറെ മൈക്രോഫോണുകൾ ഓണാക്കാനും ഓഡിയോ റെക്കോർഡ് ചെയ്യുക, mp3 ആയി എൻകോഡ് ചെയ്ത് ബാഹ്യ InvisiMole സെർവറിലേക്ക് അയയ്ക്കുക തുടങ്ങി ഉപയോക്താവിന്റെ വെബ്ക്യാം ഓണാക്കാനും സ്ക്രീൻഷോട്ടുകൾ എടുക്കാനും പ്രാദേശിക ഡ്രൈവുകൾ നിരീക്ഷിക്കാനും സിസ്റ്റം വിവരം വീണ്ടെടുത്ത് ഓപ്പറേറ്റിംഗ് സിസ്റ്റം ക്രമീകരണങ്ങൾ പരിഷ്ക്കരിക്കാനും വരെ സാധ്യമാണ്.

'യൂബര്‍ ലൈറ്റ്' ആപ്പ് ഇന്ത്യയില്‍, ഈ ആപ്പിന്റെ പ്രത്യേകതകള്‍ അറിയാം!'യൂബര്‍ ലൈറ്റ്' ആപ്പ് ഇന്ത്യയില്‍, ഈ ആപ്പിന്റെ പ്രത്യേകതകള്‍ അറിയാം!

റിമോട്ട് ഷെൽ കമാൻഡുകൾ പ്രവർത്തിപ്പിക്കുന്നതിനും, റെജിസ്ട്രി കീകൾ കൈകാര്യം ചെയ്യുന്നതിനും, ഫയലുകൾ പ്രവർത്തിപ്പിക്കുന്നതിനും, പ്രാദേശിക പട്ടികകൾ ലഭ്യമാക്കുന്നതിനും, ഡ്രൈവറുകൾ ലോഡ് ചെയ്യുന്നതിനും, വിൻഡോസ് ഫയർവാൾ പ്രവർത്തനരഹിതമാക്കുന്നതിനും ഓഡിയോ റെക്കോർഡ് ചെയ്യുന്നതിനും ഇമേജുകൾ പിടിച്ചെടുക്കുന്നതിനും അടക്കം കമ്പ്യൂട്ടറിലെ ഒട്ടുമിക്ക എല്ലാം ഇതിന് നിയന്ത്രിക്കാം എന്ന് ചുരുക്കം.

Best Mobiles in India

Read more about:
English summary
Spyware Turns Your Computer Into A Video Camera And Steals Secrets

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X