മുസ്ലീം വിരുദ്ധ ഫേസ്ബുക് പോസ്റ്റ്; ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങൾക്ക് നിരോധനം

|

സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഫേസ്ബുക്കും വാട്‌സ്ആപ്പും തുടങ്ങി സ്നാപ്പ് ചാറ്റ്, വൈബർ, വാട്സ് ആപ്പ്, ഐ.എം.ഒ തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കുകളും നിരോധിച്ചു. അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

 
മുസ്ലീം വിരുദ്ധ ഫേസ്ബുക് പോസ്റ്റ്; ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങൾക്ക്

 സമൂഹമാധ്യമങ്ങൾക്ക് നിരോധനം

സമൂഹമാധ്യമങ്ങൾക്ക് നിരോധനം

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മുസ്ലീംങ്ങള്‍ക്ക് നേരെയും ആരാധനാലയങ്ങള്‍ക്ക് നേരെയും ഉള്ള ആക്രമണം രൂക്ഷമായതോടെയാണ് ശ്രീലങ്ക ഈ പുതിയ നിരോധനം ഏർപ്പെടുത്തിയത്.

ഭീതിയുണ്ടെന്ന് ജനങ്ങള്‍

ഭീതിയുണ്ടെന്ന് ജനങ്ങള്‍

സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച കലഹത്തെത്തുടര്‍ന്നു നിരവധി മുസ്ലിം പള്ളികള്‍ക്കുനേരെ ഇന്ന് കല്ലേറുണ്ടായി. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപസാധ്യത

കലാപസാധ്യത

മൂന്നാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും കലാപസാധ്യത നിലനില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങള്‍ ആക്രമിക്കപ്പെടുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നു മുസ്ലിം സംഘടന നേതാക്കള്‍ പറഞ്ഞു. അതേസമയം തീവ്രവാദികളെ പിടിക്കാനോ ഭീകരാക്രമണം തടയാനോ സര്‍ക്കാറിനു കഴിയാത്തതില്‍ ഭീതിയുണ്ടെന്ന് ജനങ്ങള്‍ പ്രതികരിച്ചു.

ശ്രീലങ്ക
 

ശ്രീലങ്ക

"ക്രമാസമാധാനത്തെ നിലനിർത്താൻ താൽക്കാലിക അളവുകോലായി സോഷ്യൽ മീഡിയ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്," ശ്രീലങ്ക സർക്കാർ വിവര വകുപ്പിന്റെ ഡയറക്ടർ ജനറൽ നളക്ക കൽവവ പറഞ്ഞു. ഫേസ്ബുക്ക് പോലുള്ള അമേരിക്കൻ സാങ്കേതിക കമ്പനികൾ ശ്രീലങ്കയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

വിദ്വേഷ സംഘങ്ങൾ

വിദ്വേഷ സംഘങ്ങൾ

ശ്രീലങ്കയിലെ വിദ്വേഷ സംഘങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതിനും സമൂഹമാധ്യമങ്ങളെ ചൂഷണം ചെയ്തിട്ടുണ്ട്.

Best Mobiles in India

English summary
Sri Lanka has temporarily blocked some social media networks and messaging apps, including Facebook and WhatsApp, after a posting sparked anti-Muslim riots across several towns in the latest fallout from the Easter Sunday suicide attacks last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X