Home
News

എന്ന് വരും സ്റ്റാർലിങ്ക് ഇൻറർനെറ്റ്! വേഗത എത്ര ലഭിക്കും.? എത്ര വില വരും.? നോക്കാം

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇൻറർനെറ്റിന്റെ കടന്നുവരവാണല്ലോ ഈയടുത്തായി കൂടുതലും ചർച്ചയായത്. എയർടെലുമായും പിന്നാലെ ജിയോയുമായും സ്റ്റാർലിങ്ക് കരാറിൽ ഏർപ്പെട്ടത് ഈയടുത്താണ്. ഇന്ത്യയുടെ ഇൻറർനെറ്റ് ചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന അധ്യായമായിട്ടാണ് എലോൺമസ്‌കിന്റെ ഈ നീക്കത്തെ ടെക് വിദഗ്ദർ നോക്കാക്കാണുന്നത്. സ്റ്റാർലിങ്കിന്റെ കടന്നുവരവ് ഇന്ത്യയിൽ നെറ്റ്‌വർക്കിന്റെ വേഗത കൂട്ടുമോ..? നെറ്റ്‌വർക്കിന് എത്രത്തോളം വില വരും..? എപ്പോൾ ഇതിന്റെ സേവനം തുടങ്ങും എന്നിങ്ങനെ നിരവധി സംശയങ്ങൾ നമുക്കുണ്ടാവും. അവ ഓരോന്നായി നമുക്ക് പരിശോധിക്കാം. ആദ്യം ഇതിന്റെ സാധ്യത ഒന്ന് പരിശോധിക്കാം. ഇന്ത്യ എന്ന മഹാരാജ്യത്ത് നൂറ് കോടിയിലേറെ മനുഷ്യർ ജീവിക്കുന്നുണ്ട്. അതിൽ 90 ശതമാനവും ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവരാണ്.

പരമ്പരാഗത ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ഒരു പക്ഷെ ഇവർക്ക് പെട്ടന്ന് ആക്‌സസ് ചെയ്യാൻ സാധിക്കില്ല. ദൂരക്കൂടുതലും ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടും ഇവർക്ക് വേഗതയും തടസ്സരഹിതവുമായ ഇൻറർനെറ്റ് ഇപ്പോഴും സ്വപ്‌നം തന്നെയാണ്. ഇവർക്കിടയിലേക്കാണ് സ്റ്റാർലിങ്കിന്റെ രംഗപ്രവേശനം. low Earth orbit (LEO) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ഇൻറർനെറ്റ് ആയതിനാൽ തന്നെ ദൂരമോ ഭൂമിശാസ്ത്രമോ സ്റ്റാർലിങ്കിന് ഒരു വിഷയമേ ആവില്ല.

എന്ന് വരും സ്റ്റാർലിങ്ക് ഇൻറർനെറ്റ്! വേഗത എത്ര ലഭിക്കും.?

അതിനാൽ തന്നെ മികച്ച സാധ്യതയാണ് എലോൺ മസ്‌കിന്റെ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാർലിങ്ക് നെറ്റ്‌വർക്കിനുള്ളത്. റിലയൻസ് ജിയോയും ഭാരതി എയർടെല്ലും എലോൺ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ച് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലെത്തിക്കുമെന്നാണല്ലോ റിപ്പോർക്കുകൾ. റെഗുലേറ്ററി അംഗീകാരങ്ങളെ ആശ്രയിച്ചിരിക്കും ലോഞ്ച് ചെയ്യുന്നതെങ്കിലും ഏറ്റവും വിദൂര സ്ഥലങ്ങളിൽ പോലും വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ ഈ നീക്കം ഇന്ത്യയുടെ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കും.

geostationary satellitesന് പകരം low Earth orbit (LEO) satellites ഉപയോഗിക്കുന്ന ഒരു ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ചെറുതും അടുത്തുമുള്ള ഉപഗ്രഹങ്ങൾ വഴിയായതിനാൽ ഇതിന് മികച്ച വേഗതയും കുറഞ്ഞ ലേറ്റൻസിയും ലഭിക്കും. ഇത് വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയവ എളുപ്പമാക്കുകയും ചെയ്യും. ഗ്രാമീണ കണക്റ്റിവിറ്റിയിൽ സ്റ്റാർലിങ്ക് ഒരു വഴിത്തിരിവായി മാറാനാണ് സാധ്യത.

എന്ന് വരും സ്റ്റാർലിങ്ക് ഇൻറർനെറ്റ്! വേഗത എത്ര ലഭിക്കും.?

പല ഗ്രാമങ്ങളും ഇപ്പോഴും വേഗത കുറഞ്ഞതോ വിശ്വസനീയമല്ലാത്തതോ ആയ ഇന്റർനെറ്റുമായി ബുദ്ധിമുട്ടുന്നു, എന്നാൽ ബിസിനസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, വിദൂര സമൂഹങ്ങൾ എന്നിവയിലേക്ക് അതിവേഗ ആക്സസ് നൽകിക്കൊണ്ട് സ്റ്റാർലിങ്കിന് ഈ വിടവ് നികത്താൻ കഴിയും. പ്രത്യേകിച്ച് സ്‌കൂളുകൾക്കും ആശുപത്രികൾക്കും സ്റ്റാർലിങ്ക് ഇൻറർനെറ്റ് ലഭിച്ചാൽ കൂടുതൽ വേഗതയോടെ കാര്യങ്ങൾ നീക്കാൻ കഴിയും.

ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ ഔദ്യോഗിക വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കെനിയയിൽ പ്രതിമാസം 10 യുഎസ് ഡോളറാണ് വില വരുന്നത്. യുഎസ്എയിൽ എത്തിയാൽ പ്രതിമാസം 120 യുഎസ് ഡോളർ വിലവരുന്നുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാനിൽ 3000 മുതൽ 4000 രൂപ വരെയാണ് പ്രതുമാസം ഈടാക്കുന്നത്. ഏകദേശം ഈ തുകക്ക് അടുത്ത് വിലവരുമെന്നാണ് കണക്കുകൂട്ടൽ.

ഫൈബർ ബ്രോഡ്ബാൻഡിനേക്കാൾ വിലയേറിയതാണ് സ്റ്റാർലിങ്ക് ഇൻറർനെറ്റ് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. കെനിയ, ഭൂട്ടാൻ പോലുള്ള രാജ്യത്തെ നെറ്റ്‌വർക്ക് കമ്പനികളുടെ പിടിപ്പുകേടാണ് സ്റ്റാർലിങ്കിന് അവസരം നൽകിയതെന്ന് ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ട കാര്യമാണ്. എന്നാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റെഗുലേറ്ററി അംഗീകാരങ്ങൾക്കായി സ്പേസ് എക്സ് കാത്തിരിക്കുകയാണ്.

എന്ന് വരും സ്റ്റാർലിങ്ക് ഇൻറർനെറ്റ്! വേഗത എത്ര ലഭിക്കും.?

പക്ഷേ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സ്റ്റാർലിങ്ക് 25 Mbps മുതൽ 220 Mbps വരെ വേഗത വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്റ്റാർലിങ്കിന് ഭീഷണിയായി ഭാരതി എന്റർപ്രൈസസും യുകെ സർക്കാരും പിന്തുണയ്ക്കുന്ന വൺവെബ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. വൺവെബ് വലിയ സംരംഭങ്ങളിലും സർക്കാരുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്റ്റാർലിങ്ക് വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. രണ്ട് സേവനങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയെ കാര്യമായി സ്വാധീനിക്കും.

More from GizBot

Best Mobiles in India

English summary
Reliance Jio and Bharti Airtel have joined forces with SpaceX to introduce Starlink satellite internet in India, aiming to provide high-speed connectivity to even the most remote regions. Starlink's satellite-based service will offer speeds between 25 Mbps and 220 Mbps, with an expected cost of Rs 1.58 lakh for the first year. While the pricing is high compared to traditional broadband, Starlink’s low latency and widespread availability make it a valuable alternative for rural India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X