Home
News

സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..? വെല്ലുവിളി ഉയർത്താൻ ചൈനീസ് നെറ്റ്‌വർക്ക് കമ്പനിയും

ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് സ്റ്റാർലിങ്കിന് ഇന്ത്യയിലേക്കുള്ള വഴി തെളിഞ്ഞത്. സർക്കാരിന്റെ റെഗുലേറ്ററി അംഗീകാരം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റാർലിങ്ക് വൃത്തങ്ങൾ. അടുത്തിടെ, കമ്പനി ജിയോയുമായും എയർടെല്ലുമായും സഹകരിച്ച് രാജ്യത്തുടനീളം ഉപകരണങ്ങൾ വിതരണം ചെയ്തു. ഇന്ത്യയ്ക്ക് പുറമേ, മറ്റ് വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സ്റ്റാർലിങ്ക് ഒരുങ്ങുകയാണ്. നിലവിൽ, 125 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അവരുടെ ബ്രോഡ്ബാൻഡ് സേവനം 7 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

എന്നാൽ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവും തുടർന്നുള്ള പ്രവർത്തനങ്ങളും അത്ര എളുപ്പമാവില്ലെന്നാണ് ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. സമീപഭാവിയിൽ സ്‌പേസ്സെയിൽ (SpaceSail ) പോലുള്ള ചൈനീസ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ദാതാക്കളിൽ നിന്ന് സ്റ്റാർലിങ്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ബ്രസീൽ, മലേഷ്യ, കസാക്കിസ്ഥാൻ തുടങ്ങിയ വിപണികളിലേക്ക് പ്രവേശിക്കാൻ സ്‌പേസ്സെയിൽ കമ്പനി ഒരുങ്ങുകയാണ്.

 സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..?

വൈകാതെ ഇന്ത്യയിലേക്കും സ്‌പേസ്സെയിൽ വരുമെന്നാണ് പ്രതീക്ഷ. സ്റ്റാർലിങ്കിനായുള്ള എലോൺ മസ്‌കിന്റെ ലക്ഷ്യം ഓരോ വർഷവും കുറഞ്ഞത് ഒരു ദശലക്ഷം പുതിയ ഉപയോക്താക്കളെയെങ്കിലും നേടുക എന്നതാണ്, ഇന്ത്യയിൽ ആരംഭിച്ചതിനുശേഷം ഈ ലക്ഷ്യം ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ ചൈനീസ് കമ്പനികളുടെ വരവ് സ്റ്റാർലിങ്കിന് വെല്ലുവിളികൾ ഉയർത്തുമെന്ന ആശങ്കയുണ്ട്.

കൂടാതെ ഇന്ത്യയിൽ എയർടെൽ, ജിയോ തുടങ്ങിയ പ്രാദേശിക ദാതാക്കളിൽ നിന്നും സ്റ്റാർലിങ്ക് മത്സരം നേരിടേണ്ടിവരും. ഇന്ത്യയിൽ സേവനങ്ങൾ ആരംഭിക്കുന്നതിനായി സ്റ്റാർലിങ്ക് 2022 മുതൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഭൂമിയോട് ചേർന്ന് ഭ്രമണം ചെയ്യുന്ന സ്പേസ് എക്സ് ഉപഗ്രഹങ്ങൾ വഴിയാണ് ഈ അതിവേഗ ഇന്റർനെറ്റ് സേവനം പ്രവർത്തിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ആവശ്യമായ റെഗുലേറ്ററി അംഗീകാരവും സ്‌പെക്ട്രം അലോക്കേഷനും ലഭിച്ചുകഴിഞ്ഞാൽ, സ്റ്റാർലിങ്ക് ഔദ്യോഗികമായി പ്രവർത്തനങ്ങൾ ആരംഭിക്കും.

 സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..?

പ്രത്യേകിച്ചും ഇപ്പോൾ ജിയോയുമായും എയർടെലുമായും പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ സമയബന്ധിതമായ അംഗീകാരം ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ പ്രതീക്ഷ. എയർടെലുമായും ജിയോയുമായും സ്റ്റാർലിങ്ക് കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ ഇൻറർനെറ്റ് ചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന അധ്യായമായിട്ടാണ് എലോൺ മസ്‌കിന്റെ ഈ നീക്കത്തെ ടെക് വിദഗ്ദർ നോക്കാക്കാണുന്നത്.

സ്റ്റാർലിങ്കിന്റെ കടന്നുവരവ് ഇന്ത്യയിൽ നെറ്റ്വർക്കിന്റെ വേഗത കൂട്ടുമോ..? നെറ്റ്വർക്കിന് എത്രത്തോളം വില വരും..? എപ്പോൾ ഇതിന്റെ സേവനം തുടങ്ങും എന്നിങ്ങനെ നിരവധി സംശയങ്ങൾ നമുക്കുണ്ടാവും. അവ ഓരോന്നായി നമുക്ക് പരിശോധിക്കാം. ആദ്യം ഇതിന്റെ സാധ്യത ഒന്ന് പരിശോധിക്കാം. ഇന്ത്യ എന്ന മഹാരാജ്യത്ത് നൂറ് കോടിയിലേറെ മനുഷ്യർ ജീവിക്കുന്നുണ്ട്. അതിൽ 90 ശതമാനവും ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിടനാണ് സ്റ്റാർലിങ്കിന്റെ നീക്കം.

പരമ്പരാഗത ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ഒരു പക്ഷെ ഇവർക്ക് പെട്ടന്ന് ആക്സസ് ചെയ്യാൻ സാധിക്കില്ല. ദൂരക്കൂടുതലും ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടും ഇവർക്ക് വേഗതയും തടസ്സരഹിതവുമായ ഇൻറർനെറ്റ് ഇപ്പോഴും സ്വപ്നം തന്നെയാണ്. ഇവർക്കിടയിലേക്കാണ് സ്റ്റാർലിങ്കിന്റെ രംഗപ്രവേശനം. low Earth orbit (LEO) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ഇൻറർനെറ്റ് ആയതിനാൽ തന്നെ ദൂരമോ ഭൂമിശാസ്ത്രമോ സ്റ്റാർലിങ്കിന് ഒരു വിഷയമേ ആവില്ല.

 സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..?

അതിനാൽ തന്നെ മികച്ച സാധ്യതയാണ് എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സ്റ്റാർലിങ്ക് നെറ്റ്വർക്കിനുള്ളത്. റിലയൻസ് ജിയോയും ഭാരതി എയർടെല്ലും എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലെത്തിക്കുമെന്നാണല്ലോ റിപ്പോർട്ടുകൾ. റെഗുലേറ്ററി അംഗീകാരങ്ങളെ ആശ്രയിച്ചിരിക്കും ലോഞ്ച് ചെയ്യുന്നതെങ്കിലും ഏറ്റവും വിദൂര സ്ഥലങ്ങളിൽ പോലും വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ ഈ നീക്കം ഇന്ത്യയുടെ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കും.

geostationary satellitesന് പകരം low Earth orbit (LEO) satellites ഉപയോഗിക്കുന്ന ഒരു ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ചെറുതും അടുത്തുമുള്ള ഉപഗ്രഹങ്ങൾ വഴിയായതിനാൽ ഇതിന് മികച്ച വേഗതയും കുറഞ്ഞ ലേറ്റൻസിയും ലഭിക്കും. ഇത് വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയവ എളുപ്പമാക്കുകയും ചെയ്യും. ഗ്രാമീണ കണക്റ്റിവിറ്റിയിൽ സ്റ്റാർലിങ്ക് ഒരു വഴിത്തിരിവായി മാറാനാണ് സാധ്യത.

പല ഗ്രാമങ്ങളും ഇപ്പോഴും വേഗത കുറഞ്ഞതോ വിശ്വസനീയമല്ലാത്തതോ ആയ ഇന്റർനെറ്റുമായി ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ബിസിനസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, വിദൂര സമൂഹങ്ങൾ എന്നിവയിലേക്ക് അതിവേഗ ആക്‌സസ് നൽകിക്കൊണ്ട് സ്റ്റാർലിങ്കിന് ഈ വിടവ് നികത്താൻ കഴിയും. പ്രത്യേകിച്ച് സ്‌കൂളുകൾക്കും ആശുപത്രികൾക്കും സ്റ്റാർലിങ്ക് ഇൻറർനെറ്റ് ലഭിച്ചാൽ കൂടുതൽ വേഗതയോടെ കാര്യങ്ങൾ നീക്കാൻ കഴിയും. ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ ഔദ്യോഗിക വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..?

കെനിയയിൽ പ്രതിമാസം 10 യുഎസ് ഡോളറാണ് വില വരുന്നത്. യുഎസ്എയിൽ എത്തിയാൽ പ്രതിമാസം 120 യുഎസ് ഡോളർ വിലവരുന്നുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാനിൽ 3000 മുതൽ 4000 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്നത്. ഏകദേശം ഈ തുകക്ക് അടുത്ത് വിലവരുമെന്നാണ് കണക്കുകൂട്ടൽ. ഫൈബർ ബ്രോഡ്ബാൻഡിനേക്കാൾ വിലയേറിയതാണ് സ്റ്റാർലിങ്ക് ഇൻറർനെറ്റ് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. കെനിയ, ഭൂട്ടാൻ പോലുള്ള രാജ്യത്തെ നെറ്റ്വർക്ക് കമ്പനികളുടെ പിടിപ്പുകേടാണ് സ്റ്റാർലിങ്കിന് അവസരം നൽകിയതെന്ന് ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ട കാര്യമാണ്.

എന്നാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റെഗുലേറ്ററി അംഗീകാരങ്ങൾക്കായി സ്‌പേസ് എക്‌സ് കാത്തിരിക്കുകയാണ്. പക്ഷേ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സ്റ്റാർലിങ്ക് 25 Mbps മുതൽ 220 Mbps വരെ വേഗത വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്റ്റാർലിങ്കിന് ഭീഷണിയായി ഭാരതി എന്റർപ്രൈസസും യുകെ സർക്കാരും പിന്തുണയ്ക്കുന്ന വൺവെബ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

വൺവെബ് വലിയ സംരംഭങ്ങളിലും സർക്കാരുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്റ്റാർലിങ്ക് വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. രണ്ട് സേവനങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയെ കാര്യമായി സ്വാധീനിക്കും. വൈകാതെ ചൈനീസ് സാറ്റലൈറ്റ് കമ്പനിയും ഇന്ത്യയിലേക്ക് വന്നാൽ മൊത്തത്തിൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് രംഗത്ത് കനത്ത മത്സരമായിരിക്കും കാഴ്ചവെക്കുക.

കൂടുതൽ 'മത്സരാർത്ഥികൾ' ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് രംഗത്തുള്ളത് ഒരു കണക്കിന് ഉപയോക്താക്കൾക്ക് ഗുണകരമാണ്. മത്സരത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും മറ്റും ലഭ്യമാക്കാനും കമ്പനിക്ക് മടിയുണ്ടാകില്ല. അതിനാൽ തന്നെ മത്സരത്തിന്റെ ഭാഗമായാണെങ്കിലും അവയെല്ലാം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉപയോക്താക്കൾ. അതേസമയം പ്രാദേശിക ഇൻറർനെറ്റ് കമ്പനികളുടെ വരിക്കാരുടെ കണക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 സ്റ്റാർലിങ്ക് ഇന്ത്യൻ മണ്ണിൽ ക്ലച്ച് പിടിക്കുമോ..?

ഡിസംബറിലെ വരിക്കാരുടെ ഡാറ്റയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ടെലകോം ഭീമനായ ജിയോക്ക് തന്നെയാണ് ആധിപത്യം. 1.21 ദശലക്ഷം പുതിയ വരിക്കാരെ നവംബറിൽ ചേർക്കാൻ ജിയോക്ക് സാധിച്ചു. ഡിസംബറിലും ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് തുടരുകയാണ് ചെയ്തത്. എന്നാൽ നവംബറിലെ കണക്ക് നോക്കുമ്പോൾ ബിഎസ്എൻഎലിന് 0.34 ദശലക്ഷം വരിക്കാരെ നഷ്ടമാവുകയാണ് ചെയ്തത്.

Take a Poll

താരിഫ് വർദ്ധനവിന് ശേഷം ആദ്യമായാണ് ബിഎസ്എൻഎലിന് ഇത്രക്കും വരിക്കാരെ ഒരുമാസത്തിൽ നഷ്ടമാകുന്നത്. അതേസമയം ബിഎസ്എൻഎല്ലും വിഐയും ഡിസംബറിലും വരിക്കാരുടെ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. ഡിസംബറിൽ ജിയോക്ക് ഒപ്പം എയർടെല്ലിനും വരിക്കാരുടെ എണ്ണം കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്. 1 ദശലക്ഷം പുതിയ വയർലെസ് വരിക്കാരുടെ എണ്ണം എയർടെലിന് കൂട്ടാനായി.

More from GizBot

Best Mobiles in India

English summary
Starlink is poised to launch its satellite broadband service in India after securing regulatory approval, with the backing of partnerships with Jio and Airtel. The service operates in 125 countries and aims to expand its reach further, including Brazil, Malaysia, and Kazakhstan, with a target of acquiring 1 million new users annually. However, Starlink will face competition from local providers like Airtel, Jio, and Amazon Kuiper, as well as Chinese satellite broadband companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X