Home
News

ജിയോ, എയർടെൽ,വിഐ; 28 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

രാജ്യത്തെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി വിവിധ പ്രൈസ് റേഞ്ചുകളിൽ ഉള്ള നിരവധി 4ജി പ്രീപെയ്ഡ് പ്ലാനുകൾ ഓഫ‍‍ർ ചെയ്യുന്നുണ്ട്. വിവിധ വാലിഡിറ്റി കാലയളവുകൾ, ഡാറ്റ ആനുകൂല്യങ്ങൾ, ഒടിടി സബ്സ്ക്രിപ്ഷനുകൾ അങ്ങനെ നിരവധി കാറ്റ​ഗറികളിലായാണ് ഈ പ്ലാനുകളെല്ലാം എത്തുന്നത്. മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും അടുത്തിടെ തങ്ങളുടെ താരിഫ് നിരക്കുകൾ വ‍‍‍ർധിപ്പിച്ചിരുന്നു. ജിയോ 20 ശതമാനവും എയ‍ർടെലും വിഐയും 25 ശതമാനവുമാണ് നിരക്ക് കൂട്ടിയത്. ഇങ്ങനെ മാറിയ പ്ലാനുകളെക്കുറിച്ച് ഇപ്പോഴും പല ഉപയോക്താക്കൾക്കും നല്ല ധാരണ ഇല്ലെന്നതാണ് യാഥാർഥ്യം. ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന പ്രധാന പ്ലാനുകളിൽ ഒന്നാണ് 28 ദിവസത്തെ വാലിഡിറ്റിയുള്ള 4ജി പ്രീപെയ്ഡ് പ്ലാൻ. എല്ലാത്തരം ഉപയോക്താക്കൾക്കും താങ്ങാവുന്നതും പ്രയോജനകരവുമാണ് 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ. വിവിധ ടെലിക്കോം കമ്പനികൾ അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്ന 28 ദിവസത്തെ കാലാവധിയുള്ള 4ജി പ്രീപെയ്ഡ് പ്ലാനുകൾ എതൊക്കെയാണെന്നും അവയുടെ പ്രത്യേകതകൾ എന്തെന്നും അറിയാൻ താഴേക്ക് വായിക്കുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

റിലയൻസ് ജിയോ 28 ദിവസത്തെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നു. എന്നാൽ ജിയോയുടെ ഏറ്റവും സാധാരണമായ പ്ലാനുകളിലൊന്ന് 299 രൂപയ്ക്ക് വരുന്നു. ഈ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ പായ്ക്ക് കമ്പനി ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. കുറച്ച് കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക്, 239 രൂപ പ്ലാൻ വളരെ അനുയോജ്യമായിരിക്കാം, കാരണം ഇത് മുകളിൽ പറഞ്ഞിരിക്കുന്ന അതേ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. എന്നാൽ 2 ജിബിക്ക് പകരം 239 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു.

ജിബി

മുകളിൽ പറഞ്ഞിരിക്കുന്ന ഇതേ ആനുകൂല്യങ്ങളോടെ പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാൻ 209 രൂപയ്ക്കും വരുന്നു.
കുറച്ച് ഉയർന്ന ഡാറ്റ ഓഫറുകൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക്, ജിയോയിൽ നിന്നുള്ള 601 രൂപ പ്ലാൻ നോക്കാവുന്നതാണ്. പ്രതിദിനം 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനിൽ 6 ജിബി അധിക ഡാറ്റയും കമ്പനി ഓഫർ ചെയ്യുന്നു. ഈ പ്ലാനുകളെല്ലാം മിക്കവാറും എല്ലാ ജിയോ ആപ്ലിക്കേഷനുകളുടെയും സൌജന്യ സബ്‌സ്‌ക്രിപ്ഷനുമായാണ് വരുന്നത് എന്നതും ആകർഷകമാണ്.

ഭാരതി എയർടെൽ

ഭാരതി എയർടെൽ

ഭാരതി എയർടെൽ സമാനമായ ഡാറ്റാ ആനുകൂല്യങ്ങളുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി, 1.5 ജിബി, 2 ജിബി, 3 ജിബി ഡാറ്റ യഥാക്രമം 265 രൂപ, 299 രൂപ, 359 രൂപ, 599 രൂപ നിരക്കിൽ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ലഭിക്കും. ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഓഫർ ചെയ്യുന്നു, കൂടാതെ 599 രൂപ പ്ലാൻ ഡിസ്നീ പ്ലസ് ഹോട്ട്സ്റ്റാറിലേക്കും ആക്‌സസ് ഓഫർ ചെയ്യുന്നു. ഈ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും.

എയർടെൽ

എയർടെൽ 449 രൂപയുടെ പ്ലാനും 28 ദിവസത്തെ വാലിഡിറ്റി കാലയളവ് ഓഫർ ചെയ്യുന്നു. മുകളിൽ പറയുന്ന അതേ ആനുകൂല്യങ്ങളും കമ്പനി നൽകുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് 449 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. കൂടാതെ, താങ്ങാനാവുന്ന പ്ലാൻ തിരയുന്ന ഉപയോക്താക്കൾക്ക്, എയർടെൽ 179 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റി കാലയളവും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസ് പരിധിയും മൊത്തം 2 ജിബി ഡാറ്റയും 179 രൂപ പ്ലാൻ യൂസേഴ്സിന് നൽകുന്നു.

വോഡഫോൺ ഐഡിയ (വിഐ)

വോഡഫോൺ ഐഡിയ (വിഐ)

വിഐയുടെ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് യഥാക്രമം 269 രൂപ, 299 രൂപ, 359 രൂപ, 409 രൂപ, 475 രൂപ നിരക്കിൽ 1 ജിബി, 1.5 ജിബി, 2 ജിബി, 2 ജിബി, 2.5 ജിബി, 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ലഭിക്കും. ദിവസങ്ങളിൽ. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലേക്ക് വർഷം മുഴുവനും ആക്‌സസ് ഓഫർ ചെയ്യുന്ന ഒരു ദിവസത്തേക്ക് 3 ജിബി നൽകുന്ന പ്ലാനും വിഐ ഓഫർ ചെയ്യുന്നു, മുകളിൽ പറഞ്ഞിരിക്കുന്ന അതേ ആനുകൂല്യങ്ങളോടെ 501 രൂപ പ്രൈസ് ടാഗിലാണ് ഈ ഓഫർ അവതരിപ്പിക്കുന്നത്.

ബിംഗ്

കൂടാതെ, ഈ പ്ലാനുകളിലെ അധിക ആനുകൂല്യങ്ങളിൽ "ബിംഗ് ഓൾ നൈറ്റ്" ഫീച്ചർ ഉൾപ്പെടുന്നു, ഇത് ഉപയോക്താക്കളെ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാം. ഇതിനെ "വീക്കെൻഡ് റോൾ ഓവർ" എന്ന് വിളിക്കുന്നു. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും അധിക ചെലവില്ലാതെ ലഭിക്കുന്നു.

Best Mobiles in India

English summary
There have been a number of changes to the prepaid tariff plans recently. The reality is that many users still do not have a good understanding of the changed plans. One of the major plans that is usually offered by telecom companies is the 4G prepaid plan which is valid for 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X