എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ചെയ്യാനൊരുങ്ങുന്നു; നിങ്ങളെ ബാധിക്കുമോ എന്നറിയണ്ടേ?

|

ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇടപാടുകരെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കാന്‍ അനുവദിക്കുകയില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തീരുമാനം ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഇതുവരെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ നവംബര്‍ 30-ന് മുമ്പ് ബാങ്ക് ശാഖ സന്ദര്‍ശിക്കുക.

 
എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ചെയ്യാനൊരുങ്ങുന്നു; നിങ്ങളെ ബാ

അതിന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

1. കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലെ www.onlinesbi.com എടുക്കുക.

2. യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

3. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ മൈ അക്കൗണ്ട്‌സ് ആന്റ് പ്രൊഫൈല്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.

4. ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്ന് പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.

5. പേഴ്‌സണല്‍ ഡീറ്റൈല്‍സ്/മൊബൈല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

6. പ്രൊഫൈല്‍ പാസ്‌വേഡ് അടിക്കാന്‍ ആവശ്യപ്പെടും (ഇതിന് ലോഗിന്‍ പാസ്‌വേഡുമായി ബന്ധമില്ലെന്ന കാര്യം ഓര്‍മ്മിക്കുക)

7. പ്രത്യക്ഷപ്പെടുന്ന വ്യക്തിവിവരങ്ങള്‍ അടങ്ങിയ പേജില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ കാണാനാകും.

8. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ 98XXXXX എന്ന രീതിയിലാകും പ്രദര്‍ശിപ്പിക്കപ്പെടുക.

9. ഈ പേജില്‍ മൊബൈല്‍ നമ്പര്‍ കാണുന്നില്ലെങ്കില്‍, ബാങ്ക് ശാഖ സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുക.

10. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തത് കാരണം ഡിസംബര്‍ 1 മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം മാത്രമേ തടസ്സപ്പെടുകയുള്ളൂ.

11. ബാങ്ക് അക്കൗണ്ടിനെയോ മറ്റ് സേവനങ്ങളെയോ ഇത് ബാധിക്കുകയില്ല.

'ഗൂഗിൾ പേ'; ക്രമീകരിക്കലും ഉപയോഗവും വളരെ ലളിതം'ഗൂഗിൾ പേ'; ക്രമീകരിക്കലും ഉപയോഗവും വളരെ ലളിതം

Best Mobiles in India

Read more about:
English summary
State Bank of India is blocking internet banking access for these users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X