വാട്‌സാപ്പ് സ്‌കാമിന് എതിരെ മുന്നറിയിപ്പുമായി എസ്ബിഐ

|

വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സംഘങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പുമായി എസ്ബിഐ. ചില ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. വാട്‌സാപ്പ് സ്‌കാമിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍ മനസ്സിലാക്കാം.

 

1

1

ഒറ്റത്തവണ പാസ്‌വേഡിനെ (ഒടിപി) കുറിച്ച് അറിവ് പകരുന്ന തരത്തിലുള്ള സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവര്‍ യഥാര്‍ത്ഥ ഒടിപി പങ്കുവയ്ക്കുന്നു.

2

2

ചില സന്ദേശങ്ങള്‍ക്കൊപ്പം ഒരു ലിങ്ക് കൂടി ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ അപകടകരമായ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യപ്പെടും.

3

3

ഇത്തരം ആപ്പുകളുടെ സഹായത്തോടെ പിന്നീട് ഒടിപി ചോര്‍ത്തിയെടുക്കും. ഇത് തട്ടിപ്പിന്റെ രണ്ടാംഘട്ടമാണ്.

4
 

4

തട്ടിപ്പുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഉപഭോക്താക്കളോട് സംസാരിക്കുന്നതോടെ തട്ടിപ്പ് ആരംഭിക്കുന്നു. നിലവിലുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പുതുക്കുന്നതിനെ കുറിച്ചായിരിക്കും സംസാരം.

5

5

ഇതിന്റെ ഭാഗമായി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി, കാര്‍ഡിന്റെ കാലാവധി അവസാനിക്കുന്ന തീയിതി എന്നിവ ആവശ്യപ്പെടും.

6

6

എസ്എംഎസ് അല്ലെങ്കില്‍ വാട്‌സാപ്പ് സന്ദേശം ലഭിക്കുമെന്നും ഇതുപയോഗിച്ച് കാര്‍ഡ് പുതുക്കാനുള്ള തീരുമാനം സ്ഥിരീകരിക്കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും.

7

7

എസ്എംഎസ് അല്ലെങ്കില്‍ വാട്‌സാപ്പ് സന്ദേശത്തിലെ ലിങ്കില്‍ ഉപഭോക്താവ് ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു.

8

8

ക്ലിക്കില്‍ അമര്‍ത്തുമ്പോള്‍ മാള്‍വെയര്‍ ഇന്‍സ്‌റ്റോളാവുകയും നിങ്ങളുടെ ഫോണില്‍ വരുന്ന ഒടിപി തട്ടിപ്പുകാരുടെ ഫോണില്‍ എത്തുകയും ചെയ്യും.

9

9

കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തട്ടിപ്പുകാരന്‍ കൈവശപ്പെടുത്തി കഴിഞ്ഞതിനാല്‍ ഒടിപി ഉപയോഗിച്ച് നിങ്ങള്‍ അറിയാതെ ഇടപാടുകള്‍ നടത്താന്‍ കഴിയും.

10

10

ഇടപാട് സ്ഥിരീകരിക്കുന്നതിനുള്ള ഒടിപി ഉപഭോക്താവിന്റെ ഫോണില്‍ വന്നുടന്‍ മാള്‍വെയര്‍ അത് തട്ടിപ്പുകാരന്റെ ഫോണിലെത്തിക്കും.

11

11

ഒടിപി കിട്ടിയാല്‍ തട്ടിപ്പുകാരന് അനായാസം ഇടപാട് നടത്താന്‍ കഴിയും.

12

12

തട്ടിപ്പ് നടന്ന് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അക്കാര്യം ബാങ്കില്‍ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും.

13

13

തട്ടിപ്പിന്റെ വിവരം ബാങ്കില്‍ അറിയിക്കുന്നതിനായി 1-800-111109 എന്ന നമ്പരില്‍ വിളിക്കുക.

14

14

Problem എന്ന് ടൈപ്പ് ചെയ്ത് 9212500888 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാം. SBICard_Connect എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയും തട്ടിപ്പ് ബാങ്കിനെ അറിയിക്കാം.

15

15

ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലമാണ് തട്ടിപ്പ് നടക്കുന്നതെങ്കില്‍ ഉപഭോക്താവ് തട്ടിപ്പ് നടന്ന വിവരം അറിയിച്ചില്ലെങ്കിലും നഷ്ടപ്പെട്ട പണം പൂര്‍ണ്ണമായും തിരികെ ലഭിക്കും.

16

16

ഉപഭോക്താവിന്റെ അശ്രദ്ധ മൂലമോ ബോധപൂര്‍വ്വം ബാങ്കിംഗ് വിവരങ്ങള്‍ പങ്കുവച്ചത് കാരണമോ ആണ് തട്ടിപ്പിന് ഇരയാകുന്നതെങ്കില്‍ പണം തിരികെ ലഭിക്കുകയില്ല.

Best Mobiles in India

Read more about:
English summary
State Bank of India (SBI) is warning users about this WhatsApp scam: All you must know

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X