ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിയമവിരുദ്ധമാണ് ശ്രദ്ധിക്കുക!

By: Midhun Mohan

ഇന്ന് ഇന്റർനെറ്റ്, ഗൂഗിൾ, ഫേസ്ബുക്, വാട്ട്സാപ്പ്, ട്വിറ്റർ മുതലായ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ ശ്രദ്ധിക്കുക

ജോലി, ഉല്ലാസവേളകൾ എന്നിവയിൽ നാമിന്നു പുസ്തകങ്ങൾ വായിക്കുകയോ ടിവി കാണുകയോ പുറത്തു പോയി കളിക്കുകയോ ചെയ്യാറില്ല. ഇന്റർനെറ്റിൽ സമയം ചിലവഴിക്കുകയാണ് ഏവരും ചെയ്യുന്നത്. ഇത് ജോലി സംബന്ധമായ കാര്യങ്ങളോ അതോ മറ്റു സമൂഹമാധ്യമങ്ങൾ, സിനിമ, സീരീസ് മുതലായവ കാണുന്നതിനോ ആകാം.

ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

നമ്മിൽ കൂടുതൽ പേരും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ള ഒന്നായി ഇന്റർനെറ്റിനെ കാണുന്നു. എന്നാലിത് ശരിയല്ല. ഇന്റർനെറ്റിലെ നിങ്ങളുടെ ചെയ്തികൾ ചിലപ്പോൾ നിങ്ങളെ ഇരുമ്പഴിക്കുള്ളിൽ എത്തിച്ചേക്കാം. അപകടകരമായ ഇത്തരം കാര്യങ്ങൾ എന്താണെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പകര്‍പ്പവകാശമില്ലാത്ത വസ്തുക്കൾ ടോറന്റിൽ നിന്നും എടുക്കുന്നത്

ഇന്റർനെറ്റിലെ ചില വസ്തുക്കൾ പകര്‍പ്പവകാശം ഉള്ളവയാണ്. ഇവ നിങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ടോറന്റിൽ നിന്നും ലഭിക്കുന്ന ചില കാര്യങ്ങൾ പകര്‍പ്പവകാശം ലംഘിക്കുന്നവയാണ്.

ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ ടോറന്റിൽ നിന്നും പകര്‍പ്പവകാശമുള്ള ഒന്നും ഡൌൺലോഡ് ചെയ്യരുത്. ഇത് സിനിമ, പാട്ടുകൾ അങ്ങനെ എന്തുമാകാം. ഇത് മറ്റുള്ളവർക്ക് നൽകുന്നതും കുറ്റകരമാണ്. ടോറന്റ് ഡൌൺലോഡ് ചെയ്‌താൽ ചിലപ്പോൾ നിങ്ങൾ പിടിക്കപ്പെടില്ലെങ്കിലും പക്ഷെ ഭാവിയിൽ ഇത് നിങ്ങളെ പ്രശ്നത്തിൽ കൊണ്ട് ചെന്ന് ചാടിക്കും.

 

ട്രോളുകൾ, ഡൂഡ്ലിങ് എന്നിവ കുറ്റകരമാണ്

സമൂഹമാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ ട്രോളുകൾ ആണ്. ചിലപ്പോൾ നിങ്ങളുടെ കൂട്ടുകാരനെ അല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരനെയെല്ലാം ആളുകൾ ട്രോളുന്നു. ചിലപ്പോൾ ഇത് വഴി കളി കാര്യമാകാറുണ്ട്. ഓർക്കുക ട്രോളിങ് കുറ്റകരമാണ്. നിങ്ങൾ ട്രോളുന്ന ആൾക്ക് മാനഹാനി സംഭവിച്ചാൽ അയാൾക്ക് നിങ്ങൾക്കുമേൽ നിയമനടപടികൾ സ്വീകരിക്കാം.

സൈബർ ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണ്

രാജ്യം സമൂഹമാധ്യമങ്ങളിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ കണ്ടു കഴിഞ്ഞു. പ്രശസ്തവ്യക്തികളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയും അവയിലൂടെ പലതരം സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കുറ്റവാളികളെ പിടികൂടാൻ ഇത് വരെ സാധിച്ചില്ല. ഏൻഡ് ടു ഏൻഡ് എൻക്രിപ്‌ഷൻ വഴിയുള്ള സർവർ സന്ദേശങ്ങൾ മൂലമാണിത് സാധിക്കാതെ വന്നത്.

നിങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്.

 

വീഡിയോ കാൾ, ശബ്ദം എന്നിവ റെക്കോർഡ് ചെയ്യുന്നത് കുറ്റകരമാണ്

കൂട്ടുകാരുമായുള്ള ഓൺലൈൻ വീഡിയോ/വോയിസ് കാളുകൾ റെക്കോർഡ് ചെയ്യുന്നത് കുറ്റകരമാണ്. കാളുകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പുകൾ നിരവധിയുണ്ടെങ്കിലും അവ നിയമവിരുദ്ധമാണ്. ഇവ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

ഫേക്ക്‌ അക്കൗണ്ടുകൾ കുറ്റകരമാണ്

സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി ഫേക്ക് അക്കൗണ്ടുകൾ തുടങ്ങുന്നത് കുറ്റകരമാണ്. മറ്റൊരാളുടെ വിവരങ്ങൾ നൽകി തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള അക്കൗണ്ടുകൾ തുടങ്ങി മറ്റുള്ളവരെ കബളിപ്പിക്കുന്നത് ശിക്ഷാർഹമാണ്. ഇത് പിടിക്കപ്പെട്ടാൽ ഗുരുതരമായ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.

മറ്റുള്ളവരുടെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കരുത്

മറ്റുള്ളവരുടെ വൈഫൈ കണക്ഷൻ അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കരുത്. പാസ്സ്‌വേർഡ് ആവശ്യമില്ലാത്ത കണക്ഷനുകളും ചിലപ്പോൾ കാണാം. ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Doing these activities on the internet is illegal, before falling in serious trouble.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot