സ്കൂളുകളും കോളേജുകളും ആളുകളെ വിഡ്ഡികളാക്കുന്നു; പറഞ്ഞത് സ്റ്റീവ് ജോബ്സ്!

|

ലോകത്തെ മൊത്തം മാറ്റിമറിച്ച ചിന്തകളും കണ്ടുപിടിത്തങ്ങളും സമ്മാനിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് കോളേജിൽ പഠിച്ചിരുന്നില്ല എന്ന കാര്യം നമ്മളിൽ പലർക്കും അറിയാവുന്നതാണ്. പാതിവഴിയിൽ അദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു.

സ്കൂളുകളും കോളേജുകളും ആളുകളെ വിഡ്ഡികളാക്കുന്നു; പറഞ്ഞത് സ്റ്റീവ് ജോബ്സ

സ്കൂളുകളും കോളേജുകളും എല്ലാം തന്നെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇത്തരത്തിൽ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തോട് ഒട്ടും യോജിപ്പില്ലാതിരുന്ന അദ്ദേഹം വലുതായപ്പോഴും തന്റെ ഈ ആശയത്തിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ പഠിപ്പിന്റെ കാര്യത്തിലും അദ്ദേഹം ഇതേ സമീപനം തന്നെയായിരുന്നു പുലർത്തിപ്പോന്നിരുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ മകൾ പറയുന്നത്..

സ്റ്റീവ് ജോബ്‌സിന്റെ മകൾ പറയുന്നത്..

തങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും തങ്ങളുടെ പിതാവിന് മതിയായ ശ്രദ്ധ ഉണ്ടായിരുന്നില്ല എന്ന് സ്റ്റീവ് ജോബ്‌സിന്റെ മകൾ ലിസ ബ്രണ്ണൻ ജോബ്സ് പറയുന്നു. Small Fry എന്ന അവരുടെ പുസ്തകത്തിലാണ് തന്റെ അച്ഛനെ പരാമർശിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്.

കോളേജ് വിദ്യാഭ്യാസം ആളുകളെ 'വിഡ്ഢികൾ' ആക്കുന്നു..

കോളേജ് വിദ്യാഭ്യാസം ആളുകളെ 'വിഡ്ഢികൾ' ആക്കുന്നു..

സ്റ്റീവ് ജോബ്‌സിന്റെ വാക്കുകൾ പ്രകാരം കോളേജ് വിദ്യാഭ്യാസം ആളുകളെ 'വിഡ്ഢികൾ' ആക്കുന്നു എന്നാണ് ലിസ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഇംഗ്ളീഷിൽ പറയുമ്പോൾ "bozos" എന്ന വാക്കാണ് ജോബ്സ് അവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് അത്ഭുതം. വിഡ്ഡികളും മണ്ടന്മാരും എന്നെല്ലാമുള്ള അർഥം വരുന്ന പദപ്രയോഗമാണ് ഇത്. ജോബ്‌സിന്റെ ഇഷ്ടപ്പെട്ട വാക്കുകളിൽ ഒന്നുകൂടിയായിരുന്നു ഇത്.

നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോട് ഒട്ടും ആദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല

നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോട് ഒട്ടും ആദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല

ഇവിടെ ജോബ്സിന്റെ മകൾ മാത്രമല്ല ജോബ്സ് ഇങ്ങനെ പറഞ്ഞതായി പറയുന്നത്, ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക എഴുത്തുകാരൻ കൂടിയായ വാൾട്ടർ ഇസ്സാക്സണും പറയാനുള്ളത് അദ്ദേഹത്തിന്റെ ഈ ചിന്താഗതിയെ കുറിച്ച് തന്നെയാണ്. പല സന്ദർഭങ്ങളിലായി അച്ഛൻ തന്നോട് ഈ കാര്യം സൂചിപ്പിച്ചിരുന്നതായും ലിസ പറയുന്നു. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോട് ഒട്ടും ആദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല എന്ന് ലിസയുടെ വാക്കുകളിൽ നിന്നും വ്യക്തം.

ജോബ്‌സിന്റെ വാക്കുകളിലേക്ക്..

ജോബ്‌സിന്റെ വാക്കുകളിലേക്ക്..

"കോളേജ് വിദ്യാഭ്യാസം പ്രകാരം അവർ നിങ്ങളെ എങ്ങനെ മറ്റുള്ളവർ ചിന്തിക്കുന്നു എന്നതിനെ കുറിച്ചാണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഈ സമയത്ത് നിങ്ങളുടെ ഉള്ളിലെ സർഗാത്മകതയെ മൊത്തം അത് നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആളുകളെ വിഡ്ഡികളാക്കുകയും ചെയ്യുന്നു"- ഒരിക്കൽ ജോബ്സ് മകളോട് ഇങ്ങനെ പറയുകയുണ്ടായി.

എല്ലാം ലിസയുടെ Small Fry എന്ന പുസ്തകത്തിൽ നമുക്ക് വായിക്കാം

എല്ലാം ലിസയുടെ Small Fry എന്ന പുസ്തകത്തിൽ നമുക്ക് വായിക്കാം

പൊതുവെ നമ്മുടെയെല്ലാം മാതാപിതാക്കൾ ചിന്തിക്കുന്ന പോലെയുള്ള ഒരു ചിന്തയായിരുന്നില്ല ജോബ്‌സിന് വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് എന്ന് ലിസ തന്റെ പുസ്തകത്തിൽ വീണ്ടും അടിവരയിട്ട് പറയുന്നു. അതുപോലെ സ്കൂളുകളിലും മറ്റുമൊക്കെയുള്ള പഠനവുമായി ബന്ധപ്പെട്ട പദ്ധതികളിലൊന്നും തന്നെയും അദ്ദേഹത്തിന് താല്പര്യവുമുണ്ടായിരുന്നില്ല. ഇങ്ങനെ തുടങ്ങി പല കാര്യങ്ങളും ലിസ തന്റെ Small Fry എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍


Best Mobiles in India

Read more about:
English summary
Steve Jobs believed schools and colleges made people bozos

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X