ആപ്പിള്‍ സ്ഥാപകന്‍ വോസിനെക്കുറിച്ചുളള നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

Written By:

സ്റ്റീവ് വോസ്‌നിയാകിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആപ്പിളിനെക്കുറിച്ച് പറയുമ്പോള്‍ ഇദ്ദേഹത്തിന്റെ പേരും പരാമര്‍ശിക്കപ്പെടേണ്ടതാണ്. കാരണം സ്റ്റീവ് ജോബ്‌സും, റൊണാള്‍ഡ് വേനിയും കൂടി ആപ്പിള്‍ സ്ഥാപിക്കുമ്പോള്‍ ഇദ്ദേഹവും അതിലൊരാളായിരുന്നു.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

മാത്രമല്ല ആപ്പിള്‍ I, ആപ്പിള്‍ II എന്നീ ഡിവൈസുകള്‍ 70-കളില്‍ കണ്ടെത്തിയതും വോസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹമായിരുന്നു. 1987-ലാണ് വോസ് ആപ്പിള്‍ വിടുന്നത്.

വോസ്‌നിക്കുറിച്ചുളള 10 വസ്തുതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

1981-ല്‍ വോസ് ഏറോപ്ലയിന്‍ പറത്തുമ്പോള്‍ ഉണ്ടായ അപകടം അദ്ദേഹത്തെ അമ്‌നേഷ്യയിലേക്ക് നയിച്ചു. ക്രമേണ അദ്ദേഹം ഈ മറവി രോഗത്തില്‍ നിന്ന് മുക്തനാകുകയും ചെയ്തു.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

എഞ്ചിനിയറിങില്‍ 11 ഹൊണററി ഡോക്ടറേറ്റുകളാണ് ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടത്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

വോസ് ആരംഭിച്ച സിഎല്‍ 9 എന്ന കമ്പനിയാണ് ആദ്യ യൂണിവേഴ്‌സല്‍ റിമോട്ട് കണ്‍ട്രോളര്‍ CORE 1987-ല്‍ വികസിപ്പിച്ചത്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

കാലിഫോര്‍ണിയയിലെ സാന്‍ ജോസ് എന്ന സ്ഥലത്ത് ഒരു തെരുവിന് ഇദ്ദേഹത്തോടുളള ആദര സൂചകമായി Woz Way എന്നാണ് നാമകരണം ചെയ്തത്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

പ്രശസ്തമായ ടെലിവിഷന്‍ പരിപാടിയായ ദ ബിഗ് ബാങ് തിയറി സീസണ്‍ 4-ല്‍ അതിഥിയായി വോസ് പങ്കെടുക്കുകയുണ്ടായി.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

2009-ല്‍ ഡാന്‍സിങ് വിത്ത് ദ സ്റ്റാര്‍സ് സീസണ്‍ 8 എന്ന പരിപാടിയില്‍ വോസ് മത്സരാര്‍ത്ഥിയായി പങ്കെടുത്തു.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

സെഗ്‌വേ പോളോ ടീമായ സിലിക്കണ്‍ വാലി ആഫ്ട്ടര്‍ഷോക്ക്‌സില്‍ വോസ് ആംഗമാണ്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

നാല് പ്രാവശ്യം വിവാഹിതനായ വോസ് പ്രശസ്ത കോമഡി താരമായ കാത്തി ഗ്രിഫിനെ ഡേറ്റ് ചെയ്യുകയും, അവര്‍ ഈ ബന്ധം അവരുടെ റിയാലിറ്റി ഷോയായ My Life on the D--List എന്ന പരിപാടിയില്‍ ഡോക്യുമെന്റ് ചെയ്യുകയും ഉണ്ടായി.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

90-കളില്‍ ടെട്രിസ് ഗെയിമില്‍ നേടിയ ഉയര്‍ന്ന സ്‌കോറുകള്‍ നിട്ടന്‍ഡൊ പവര്‍ മാഗസിന് തുടരെ തുടരെ അയച്ച്, അവസാനം അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുകയുണ്ടായി.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാകിനെ കൂടുതല്‍ ആഴത്തിലറിയൂ..!

1971-ല്‍ വോസ് ഒരു കാര്‍ ചേസ് മൂവിയായ വാനിഷിങ് പോയിന്റില്‍ വളരെ അപ്രധാനമായ ഒരു റോളില്‍ അഭിനയിക്കുകയുണ്ടായി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Steve Wozniak trivia: 10 surprising facts about Woz.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot