വേറെ സ്ഥലം വാങ്ങേണ്ടി വരുമോ? ആപ്പിൾ ഇൻ്റലിജൻസ് ഉപയോഗിക്കാൻ സ്റ്റോറേജ് ആവശ്യമാണോ? ഉത്തരം ഇതാ..
ഐഫോൺ 16 സെയിൽ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമാണ് പിന്നിട്ടത്. എന്നാൽ ഫോൺ കൈയ്യിൽ കിട്ടിയെങ്കിലും ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറിന് വേണ്ടി ആണ് പല ഉപയോക്താക്കളും കാത്തിരിക്കുന്നത്. ഐഒഎസ് 18.1ൻ്റെ ഭാഗമായി ആപ്പിൾ ഇൻ്റലിജൻസ് ഉടൻ പുറത്തിറക്കും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ, നിങ്ങളുടെ ഐഫോണിൽ കുറച്ച് അധിക സ്റ്റോറേജ് നിങ്ങൾ ആപ്പിൾ ഇൻ്റലിജസിനായി മാറ്റി വെക്കേണ്ടി വന്നേക്കാം. ലോഞ്ച് ചെയ്യാൻ ഇരിക്കുന്ന ആപ്പിൾ ഇൻ്റലിജൻസിൻ്റെ സ്റ്റോറേജ് ആവശ്യകതകളും കാലക്രമേണ അവ വളരാനുള്ള സാധ്യതയേയും കുറിച്ച് ആണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.
ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറിന് സ്റ്റോറേജ് ആവശ്യമായി വരുമോ എന്ന് സംശയമുള്ളവർക്ക് വേണ്ടി പറയട്ടെ, ഏറ്റവും പുതിയ ഐഒഎസ് 18.1 ബീറ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പിൾ പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെന്റ് അനുസരിച്ച്, ആപ്പിൾ ഇൻ്റലിജൻസ് ഡൗൺലോഡ് ചെയ്യാനായി ഒരു പ്രത്യേക സ്റ്റോറേജ് ആവശ്യകത വേണ്ടി വരും.

'സപ്പോർട്ടഡ് ഡിവൈസ്' എന്ന് ലേബൽ ചെയ്തിരിക്കുന്ന ഒരു വിഭാഗത്തിൽ കാണുന്ന ഡോക്യുമെൻ്റ് പ്രസ്താവിക്കുന്നത് ഇങ്ങനെ: ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും ആവശ്യമായ സ്റ്റോറേജ് 4 ജിബി ആയിരിക്കും. ഇത് iOS 18.1 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമായ സ്റ്റോറേജിനേക്കാളും കൂടുതൽ ആണ്.
രസകരമെന്നു പറയട്ടെ, ഐഫോണുകൾക്ക് മാത്രമേ 4 ജിബി സ്റ്റോറേജ് ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചിട്ടുള്ളൂ. ഒരു പക്ഷേ ഐപാഡുകൾക്കും മാക്കുകൾക്കും മറ്റൊരു രീതിയിൽ ആയിരിക്കാം സ്റ്റോറേജ് ആവശ്യമായി വരുന്നത്. അല്ലെങ്കിൽ, ആ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാത്തത് ആപ്പിളിന്റെ മറ്റെന്തെങ്കിലും കാരണം ആകാനും സാധ്യത ഉണ്ട്.
ഡോക്യ്‌മെന്റിന്റെ അവസാനം നിങ്ങൾ നക്ഷത്ര ചിഹ്നം ശ്രദ്ധിച്ച് കാണുമായിരിക്കാം. അതിന് കാരണം, 4 ജിബി എന്നത് എഐ ഫീച്ചറുകളുടെ പ്രാരംഭ സെറ്റ് അപ്പ് ചെയ്യുവാൻ വേണ്ടി മാത്രമെടുക്കുന്ന സ്റ്റോറേജ് ആണ് എന്ന് സൂചിപ്പിക്കാൻ ആണ്. അതായത് ഭാവിയിൽ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾക്ക് കൂടുതൽ സ്റ്റോറേജ് ആവശ്യമായി വരും.
ആപ്പിളിൻ്റെ ഡോക്യുമെൻ്റേഷൻ്റെ അവസാനത്തെ അടിക്കുറിപ്പ് ഇങ്ങനെ പറയുന്നു: "കൂടുതൽ സവിശേഷതകൾ പുറത്ത് ഇറങ്ങുന്നതിന് അനുസരിച്ച് ഉപകരണത്തിലെ ആപ്പിൾ ഇൻ്റലിജൻസ് മോഡലുകളുടെ സ്റ്റോറേജ് ആവശ്യകതകൾ കൂടുതൽ വേണ്ടി വരും." കൂടുതൽ എഐ മോഡലുകൾക്ക് എത്ര അധിക ഷ്ഠിരേജ് ആവശ്യമായി വരുമെന്ന് കൃത്യമായി വ്യക്തമല്ല. പ്രാരംഭ ആവശ്യകത കാലക്രമേണ ഇരട്ടിയാകാനും സാധ്യത ഉണ്ട്. വരും വർഷത്തിൽ 8 ജിബി വരെ ഇതിന് ആവശ്യമായി വന്നേക്കാം.
പുതിയ അപ്‌ഡേറ്റ് ഉടൻ വരുന്നതിനാൽ, ഐഫോൺ ഉപയോക്താക്കൾ പുതിയ ഐഫോൺ 16 അല്ലെങ്കിൽ 16 പ്രോ വാങ്ങുമ്പോൾ അനാവശ്യ ഫയലുകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ ഉയർന്ന സ്റ്റോറേജ് ശേഷി ഉള്ള വേരിയെന്റ് തിരഞ്ഞെടുക്കണം. കാരണം ഭാവിയിലെ എഐ ഫീച്ചറുകൾക്ക് എത്ര കൂടുതൽ സ്റ്റോറേജ് ആവശ്യമാണെന്ന് ഇത് വരെ വ്യക്തമല്ല.
ഐഒഎസ് 18.1 ബീറ്റ സൈക്കിളിലുടനീളം ആപ്പിൾ ക്രമേണ പുതിയ ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾ ചേർക്കും. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഐഒഎസ് 18.1 ബീറ്റ 3, എല്ലാ നോട്ടിഫികേഷനുകളിലും നോട്ടിഫിക്കേഷൻ സമ്മറി വിപുലീകരിക്കുകയും ഫോട്ടോസ് ആപ്പിലേക്ക് ഒരു പുതിയ ക്ലീൻ-അപ്പ് ഫീച്ചർ ചേർക്കുകയും ചെയ്തു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








