കരവിരുതില്‍ തീര്‍ത്ത അത്ഭുത വിമാനം

Posted By:

സാധാരണ നിലയില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം നിര്‍മിക്കാന്‍ 50 ദിവസത്തിലധികം എടുക്കും. അതും നൂറുകണക്കിന് തൊഴിലാളികള്‍ ഒരുമിച്ച് പരിശ്രമിച്ചാല്‍. എന്നാല്‍ അമേരിക്കയിലെ 22 -കാരനായ ഒരു വിദ്യാര്‍ഥി ഒറ്റയ്ക്ക് ഒരു എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം നിര്‍മിച്ചു. അഞ്ചു വര്‍ഷം കൊണ്ട്.

സംഗതി ബോയിംഗിന്റെ കുഞ്ഞന്‍ പതിപ്പാണ്. അതായത് കടലാസ് പതിപ്പ്. എന്നുകരുതി തള്ളിക്കളയാന്‍ വരട്ടെ. വെറുതെ കടലാസ് ചേര്‍ത്ത് ഒരു മോഡല്‍ ഉണ്ടാക്കുകയയല്ല ഈ വിദ്യാര്‍ഥി ചെയ്തത്. ഒരു വിമാനത്തില്‍ കാണുന്ന എഞ്ചിനും പ്രൊപ്പല്ലറും സീറ്റും ചിറകും ഉള്‍പ്പെടെ എല്ലാം കടലാസില്‍ ഒരുക്കി. പറമെ മാത്രമല്ല, ഉള്ളലും യദാര്‍ഥ വിമാനത്തില്‍ കാണുന്ന എല്ലാം ഘടിപ്പിച്ചു.

യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ലൂക ലൂകോണി- സ്റ്റുവാര്‍ട് ആണ് കരവിരുതില്‍ ഈ അത്ഭുതം ഒരുക്കിയിരിക്കുന്നത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിമാന മാതൃകയുണ്ടാക്കുന്നത്. സാധാരണ ഒരു രൂപം ആയിരുന്നു അത്.

പിന്നീടാണ് യദാര്‍ഥ വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളുമുള്ള മാതൃക ഒരുക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അതിനായി വിവിധ വിമാന കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ കയറി ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ മിക്ക സൈറ്റുകളിലും വിമാനത്തിന്റെ രൂപകല്‍പന സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

ഒടുവില്‍ എയര്‍ ഇന്ത്യയുടെ സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ബോയിംഗ് 777-ന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഭാഗങ്ങളുടെയും ചിത്രങ്ങള്‍ വിശദമായ വിവരണത്തോടെ നല്‍കിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അവ ഓരോന്നും വിശദമായിതന്നെ പഠിച്ചു. മനില ഫോള്‍ഡര്‍ എന്ന പ്രത്യേക പേപ്പറും ഒട്ടിക്കുന്നതിനുള്ള ഗ്ലൂവും മാത്രമാണ് ഈ വിമാനം നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

ഈ കുഞ്ഞു വിമാനം കാണുന്നതിനും നിര്‍മിച്ച വിധം അറിയുന്നതിനും ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കരവിരുതില്‍ തീര്‍ത്ത അത്ഭുത വിമാനം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot