ഒരു ലിറ്റര്‍ വെള്ളത്തില്‍ 300 കിലോമീറ്റര്‍ ഓടുന്ന കാര്‍; അത്ഭുത കണ്ടുപിടുത്തവുമായി ഐഐടി വിദ്യാര്‍ത്ഥികള്‍

|

പെട്രോളും ഡീസലും വൈദ്യുതിയും വേണ്ട! വെള്ളമൊഴിച്ചാലും കാര്‍ ഓടും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 300 കിലോമീറ്റര്‍. ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികളാണ് അത്ഭുത കണ്ടുപിടുത്തതിന് പിന്നില്‍.

 

തുടക്കം ഇങ്ങനെ..

തുടക്കം ഇങ്ങനെ..

രണ്ട് വര്‍ഷം മുമ്പ് ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പായ ലോഗ്9 മെറ്റീരയല്‍സാണ് കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാങ്കേതികമായി ഇതൊരു ഇലക്ട്രിക് കാര്‍ ആണെങ്കിലും ഓടാന്‍ വൈദ്യുതി ആവശ്യമില്ല. വെള്ളവും പുതിയ രൂപത്തിലുള്ള അലുമിനിയം പ്ലേറ്റും മതി. കാര്‍ ചാര്‍ജ് ആയിക്കൊള്ളും. കാറിന്റെ മാതൃക തയ്യാറായിക്കഴിഞ്ഞതായും പ്രമുഖ വാഹനിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും ലോഗ്9 മെറ്റീരിയല്‍സ് സ്ഥാപകനും സിഇഒ-യുമായ അക്ഷയ് സിംഘാള്‍ പറഞ്ഞു.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 1000 കിലോമീറ്റര്‍ ഓടും

ഒരു തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 1000 കിലോമീറ്റര്‍ ഓടും

ഒരു തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 1000 കിലോമീറ്റര്‍ ഓടും. ഓരോ 300 കിലോമീറ്റര്‍ കഴിയുമ്പോഴും എന്‍ജിനില്‍ ഒരു ലിറ്റര്‍ വെള്ളം ഒഴിക്കണം. 1000 കിലോമീറ്ററിന് ശേഷം അലുമിനിയം പ്ലേറ്റ് മാറ്റിസ്ഥാപിക്കേണ്ടി വരും. നിലവില്‍ ഇതിന്റെ വില 5000 രൂപയാണ്. 15 മിനിറ്റ് കൊണ്ട് പ്ലേറ്റ് മാറ്റാന്‍ കഴിയും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ അലുമിനിയം പ്ലേറ്റിന്റെ വില ഇനിയും കുറയുമെന്ന് പറയപ്പെടുന്നു. എന്തുതന്നെയായാലും 5000 രൂപയ്ക്ക് 1000 കിലോമീറ്റര്‍ ചെറിയ കാര്യമല്ലല്ലോ?

പ്രവർത്തനം എങ്ങനെ?
 

പ്രവർത്തനം എങ്ങനെ?

ഇന്ധനസെല്‍ (Fuel Cell) സാങ്കേതികവിദ്യയാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുത-രാസപ്രവര്‍ത്തനത്തിലൂടെ അലുമിനിയം പ്ലേറ്റ് ഗ്രാഫീന്‍ റോഡുമായി പ്രവര്‍ത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതുപയോഗിച്ചാണ് കാര്‍ ഓടുന്നത്. കണ്ടുപിടുത്തത്തെ പുകഴ്ത്തി നിരവധി വിദഗ്ദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ശരിയായി പ്രയോജനപ്പെടുത്തിയാല്‍ ഇതുവഴി അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇത് ഇന്ത്യയുടെ ഭാവി വാഹനമായി മാറുമെന്നും പറയപ്പെടുന്നു.

വാഹനം പരീക്ഷണഘട്ടത്തിലാണ്!

വാഹനം പരീക്ഷണഘട്ടത്തിലാണ്!

വാഹനം പരീക്ഷണഘട്ടത്തിലാണ്. പ്രത്യേകതരത്തിലുള്ള അലുമിനിയം പ്ലേറ്റുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കാനുള്ള വഴികള്‍ തേടുകയാണ് ലോഗ്9 മെറ്റീരിയല്‍സ്. പെട്രോളും ഡീസലും കിട്ടുന്നതുപോലെ പ്ലേറ്റുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുമുണ്ട്.

Best Mobiles in India

Read more about:
English summary
Students Create A Car Which Runs On Water, Aluminium

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X