റിലയന്‍സ് ജിയോയുടെ വരവിനെപ്പറ്റിയും 5ജി, ഡാറ്റാ താരിഫിനെപ്പറ്റിയും മനസുതുറന്ന് സുനില്‍ ഭാരതി മിത്തല്‍

|

ഇന്ത്യന്‍ ടെലികോം രംഗത്ത് വലിയ വിപ്ലവമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്നത്. 4ജിയുടെ വരവും തുടര്‍ന്നുണ്ടായ ജിയോ തരംഗവുമെല്ലാം ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. മുകേഷ് അംബാനിയുടെ കീഴലുള്ള ജിയോയുടെ വമ്പന്‍ ഓഫറുകള്‍ക്കു മുമ്പില്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് തലകുനിക്കേണ്ടിവന്നത് നാമെല്ലാം കണ്ടതാണ്. എയര്‍ടെല്‍, വേഡഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം സേനവദാതാക്കള്‍ക്ക് ജിയോയുടെ പ്രഷര്‍ കാരണം കിടിലന്‍ ഓഫറുകള്‍ വിലക്കുറവില്‍ പുറത്തിറക്കേണ്ടിവന്നു.

 
റിലയന്‍സ് ജിയോയുടെ വരവിനെപ്പറ്റിയും 5ജി, ഡാറ്റാ താരിഫിനെപ്പറ്റിയും മനസ

ടെലികോം രംഗത്തെ ജിയോയുടെ വരവിനെക്കുറിച്ചും 5ജിയുടെ വരവിനെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനസുതുറക്കുകയാണ് എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍. ദേശീയ മാധ്യമമായ എക്കണോമിക് ടൈംസിനോടാണ് സുനില്‍ മനസുതുറന്നത്. അദ്ദേഹം പറഞ്ഞ 13 നിരീക്ഷണങ്ങള്‍ നിങ്ങള്‍ക്കീ എഴുത്തിലൂടെ വായിക്കാം..

കാഠിന്യമേറിയ രണ്ടര വര്‍ഷം

കാഠിന്യമേറിയ രണ്ടര വര്‍ഷം

അതെ നേരത്തെ പറഞ്ഞതുപോലെത്തന്നെ ടെലികോം രംഗം കാഠിന്യമേറിയ രണ്ടുവര്‍ഷങ്ങളാണ് പിന്നിട്ടത്. നല്ല സംഭവങ്ങളും ഒപ്പം മറിച്ചുമുണ്ടായെങ്കിലും ഏറെിയപങ്കും ടെലികോം രംഗത്ത് കഷ്ടതകള്‍ തന്നെയായിരുന്നു.

 

 

ആരാണ് മുന്നില്‍

ആരാണ് മുന്നില്‍

യു.കെ ടെലികോം വിപണിയെ ചൂണ്ടിക്കാട്ടിയായിരുന്നു മിത്തല്‍ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ള ടെലികോം സേവനദാതാക്കളും മാര്‍ക്കറ്റ് ഷെയറില്‍ ചെറിയ വ്യത്യാസങ്ങളോടെ മുന്നേറുന്നവരാണ്. എയര്‍ടെല്‍ ഇപ്പോള്‍ 31 , 30.5 ശതമാനം എന്നിങ്ങനെ മാര്‍ക്കറ്റ് ഷെയറുമായി മുന്നേറുകയാണ്.

 ഉപയോക്താക്കളുടെ ആവശ്യം

ഉപയോക്താക്കളുടെ ആവശ്യം

ഇന്നത്തെ സമൂഹം സ്മാര്‍ട്ട്‌ഫോണിലും ഇന്റര്‍നെറ്റിലും ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ്. അതിനാല്‍ത്തന്നെ അവര്‍ക്ക് കൂടുതല്‍ ഡാറ്റയാണ് ആവശ്യം. പ്രതിദിനം 10-12 ജി.ബി വരെ ഡാറ്റ ഉപയോഗിക്കുന്നവരുണ്ട്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വില കൂടും
 

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വില കൂടും

വളരെ കുറഞ്ഞ നിരക്കില്‍ പരമാവധി ഓഫറുകള്‍ നല്‍കാന്‍ എയര്‍ടെല്‍ ശ്രമിക്കുന്നുണ്ട്. ജിയോയുടെ വരവ് ടെലികോം രംഗത്ത് മാറ്റമുണ്ടാക്കിയെന്നതു ശരിവയ്ക്കുന്നു. മുന്‍പ് 35 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്നവര്‍ ജിയോയുടെ വരവോടെ അത് കുറഞ്ഞത് 200 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

5ജി എന്ന് ?

5ജി എന്ന് ?

ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കുന്നത്. എന്നാലൊരു കാര്യം ശ്രദ്ധിക്കുക... 5ജിയുടെ ഓഫറുകള്‍ക്ക് തീര്‍ച്ചയായും വിലക്കൂടുതല്‍ ആയിരിക്കും.

 5ജിയില്‍ നിര്‍ദേശമുണ്ടോ ?

5ജിയില്‍ നിര്‍ദേശമുണ്ടോ ?

തീര്‍ച്ചയായുമുണ്ട്... 5ജിയെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാമോ അത്രയും വേഗം അത് ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. 5ജിയിലൂടെ സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും.

5ജിക്ക് വേണ്ടത്

5ജിക്ക് വേണ്ടത്

മൂന്നു കാര്യങ്ങള്‍ സജ്ജമാക്കിവേണം 5ജിയെ വരവേല്‍ക്കാന്‍. ഒന്നാമത്തേത് ഇന്‍ഫ്രാസ്ട്രക്ചര്‍. രണ്ടാമത്തേത് ഇക്വിപ്‌മെന്റ് മൂന്നാമത്തേത് സജ്ജമാകല്‍. ഇതുമൂന്നുമുണ്ടെങ്കില്‍ അടുത്ത 18-24 മാസത്തിനുള്ളില്‍ 5ജിയെ വരവേല്‍ക്കാം.

ഉപയോക്താക്കളുടെ എണ്ണം

ഉപയോക്താക്കളുടെ എണ്ണം

ഉപയോക്താക്കള്‍ ടെലികോം കമ്പനിയെ സംബന്ധിച്ച് വലിയൊരു ഘടകമാണ്. ഏതൊരു ബിസിനസിനും വരുമാനം വലിയൊരു ഘടകമാണല്ലോ..

എയര്‍ടെല്‍ 5ജി

എയര്‍ടെല്‍ 5ജി

5ജിയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഇപ്പോഴും വൈകിപ്പോയി എന്ന അഭിപ്രായമുണ്ട്. ഇന്ത്യക്ക് 5ജി ആവശ്യമാണ്. 5ജി രാജ്യത്ത് എത്തുന്നത് കാത്തിരിക്കുകയാണ് എയര്‍ടെല്ലും.

 ഉയര്‍ന്ന ടാക്‌സില്‍ ടെലികോം രംഗം

ഉയര്‍ന്ന ടാക്‌സില്‍ ടെലികോം രംഗം

ഉയര്‍ന്ന ടാക്‌സ് നല്‍കിവരുന്ന ബിസിനസാണ് ടെലികോം. 18 ശതമാനം ജി.എസ്.റ്റി, 8 ശതമാനം ലൈസന്‍സ് ഫീസ്, 5 ശതമാനം എസ്.യു.സി ഇതിനുപുറമേ കസ്റ്റംസ് ഡ്യൂട്ടിയും നല്‍കിവരികയാണ്.

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

ഇതിനായി സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ടെലികോം കമ്പനികള്‍ക്ക് ആവശ്യമാണ്. ടാക്‌സില്‍ ചെറിയൊരു ഇളവ് വരുത്തുന്നത് ഡിജിറ്റല്‍ ഇന്ത്യയെന്ന സംരംഭം കൂടുതല്‍ വിജയകരമാക്കാന്‍ സാധിക്കും.

 

 

Best Mobiles in India

Read more about:
English summary
Sunil Bharti Mittal on number game with Reliance Jio, data tariffs, challenges of 5G and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X