ഇന്ത്യയിലെ ആദ്യ അഡള്‍ട്ട് വെബ്‌സ്റ്റോര്‍ സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്യും

Posted By: Staff

ഇന്ത്യയിലെ ആദ്യ അഡള്‍ട്ട് വെബ്‌സ്റ്റോര്‍ സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ആദ്യ അഡള്‍ട്ട് വെബ്‌സ്‌റ്റോറായ ബേഷരം ഉദ്ഘാടനം ചെയ്യുന്നത് ഇന്തോ-കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍. സെപ്തംബര്‍ 1ന്  ഇന്ത്യയിലും 2013 ജനുവരി 1ന് ആഗോളതലത്തിലും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കും.

ലജ്ജയില്ലാത്ത എന്നര്‍ത്ഥം വരുന്ന ബേഷരം എന്ന ഹിന്ദി വാക്കാണ് വെബ്‌സൈറ്റിന്റെ പേരായി ഉപയോഗിച്ചിരിക്കുന്നത്. യുവാക്കള്‍ക്കായുള്ള പാവകള്‍, മറ്റ് അഡള്‍ട്ട് ഉത്പന്നങ്ങള്‍, അടിവസ്ത്രങ്ങള്‍, കോസ്റ്റിയൂം, ക്ലബ്ബ്‌വെയര്‍, കിടപ്പറവസ്ത്രങ്ങള്‍, സെക്‌സിവെയര്‍, പാര്‍ട്ടിവെയര്‍, ഫാന്റസിവെയര്‍, ഫൂട്ട്‌വെയര്‍, ഉത്തേജന ഉത്പന്നങ്ങള്‍, പാനീയങ്ങള്‍, സണ്‍ഗ്ലാസുകള്‍, വാച്ചുകള്‍ തുടങ്ങി എല്ലാവിധ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളും വെബ്‌സ്റ്റോര്‍ വഴി വാങ്ങാനാകും.

ഇംബേഷരം (www.imbesharam.com) ഡോട്ട് കോം എന്നാണ് സൈറ്റിന്റെ പേര്. നിലവില്‍ ഈ സൈറ്റില്‍ പ്രവേശിക്കാനാകുമെങ്കിലും വില്പന ആരംഭിച്ചിട്ടില്ല. ഒരു കൗണ്ട് ഡൗണ്‍ ക്ലോക്കും സൈറ്റില്‍ കാണാം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡള്‍ട്ട് സ്റ്റോറാണിത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot