Home
News

സൂപ്പർ ലോങ്ങ് വാലിഡിറ്റി! കുറഞ്ഞ ചെലവിൽ ഡാറ്റയും വാലിഡിറ്റിയും നൽകുന്ന മികച്ച BSNL പ്ലാൻ

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ സാധാരണക്കാർക്ക് ഏറെ ആശ്രയമാകുന്ന ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ. ഏറ്റവും മാന്യമായ നിരക്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി റീച്ചാർജ് പ്ലാനുകൾ ഇതിനകം ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ വാർഷിക പ്രീപെയ്ഡ് പ്ലാനുകളും ഉൾപ്പെടുന്നു. പ്രതിമാസ പ്ലാനുകളെക്കാൾ എപ്പോഴും ലാഭം വാർഷിക റീച്ചാർജ് പ്ലാനുകളാണ്.

ദീർഘകാല വാലിഡിറ്റിയോടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രണ്ട് മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ (BSNL) പട്ടികയിൽ കാണാൻ സാധിക്കും. അ‌തിൽ ഒരു പ്ലാൻ 2399 രൂപ നിരക്കിലും മറ്റൊന്ന് 2999 രൂപ നിരക്കിലുമാണ് എത്തുന്നത്. ഇതിൽ ഏത് പ്ലാനാണ് ഏറ്റവും മികച്ചത് എന്ന് പലർക്കും സംശയമുണ്ട്.

കുറഞ്ഞ ചെലവിൽ ഡാറ്റയും വാലിഡിറ്റിയും നൽകുന്ന മികച്ച BSNL പ്ലാൻ

എന്നാൽ മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളുടെ നിരക്കുകളും ആനുകൂല്യങ്ങളും പരിഗണിച്ചാൽ ഈ രണ്ട് ബിഎസ്എൻഎൽ വാർഷിക പ്ലാനുകളും മികച്ചതാണ്. എന്നാൽ അ‌തിൽ ഏറ്റവും മികച്ചത് ഏത് എന്നത് ഉപയോക്താക്കളുടെ ആവശ്യത്തെ അ‌ടിസ്ഥാനമാക്കിയേ നിർണയിക്കാനാകൂ. 2399 രൂപയുടെ പ്ലാൻ 395 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്, 2999 രൂപ പ്ലാനിന് 365 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്.

ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളിൽ ഏതാണ് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് എന്നത് അ‌വ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഏറെക്കുറെ മനസിലാകും. അ‌ത് മനസിലാക്കി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായത് ഏത് എന്ന് തിരഞ്ഞെടുക്കുകയാണ് നല്ലത്. എന്നാൽ ഈ വാർഷിക റീച്ചാർജ് പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്.

കുറഞ്ഞ ചെലവിൽ ഡാറ്റയും വാലിഡിറ്റിയും നൽകുന്ന മികച്ച BSNL പ്ലാൻ

ചിലയിടങ്ങളിൽ ഇപ്പോൾ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുണ്ട്. അ‌വിടങ്ങളിൽ മികച്ച സേവനം ലഭ്യമാകുന്നുമുണ്ട്. എന്നാൽ മറ്റ് ചിലയിടങ്ങളിൽ ഇപ്പോഴും നെറ്റ്വർക്ക് തകരാറുകളും വേഗതക്കുറവുമെല്ലാം വരിക്കാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അ‌തിനാൽ, നമ്മൾ താമസിക്കുന്ന സ്ഥലത്ത് ബിഎസ്എൻഎല്ലിന്റെ ടെലിക്കോം സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കിയിട്ട് വേണം വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ. അ‌ല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ മാത്രമല്ല, നമ്പർ വൺ എന്ന് പറയുന്ന ജിയോയുടെ വരിക്കാർ പോലും നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉള്ളതായി പരാതിപ്പെടുന്നുണ്ട്. അ‌തിനാൽ ഏത് കമ്പനിയുടെ വാർഷിക പ്ലാനായാലും റീച്ചാർജ് ചെയ്യുംമുമ്പ് അ‌വരുടെ സേവനം നമ്മുടെ ഏരിയയിൽ തടസമില്ലാതെ ലഭ്യമാകും എന്ന് ഉറപ്പുവരുത്തണം. അ‌ല്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരും.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഈ പ്ലാനിൽ 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ഉപയോഗിക്കാം. 395 ദിവസം അ‌ഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 30 ദിവസത്തേക്കുള്ള ലോക്ധൂൺ ഉള്ളടക്കവും 30 ദിവസത്തേക്കുള്ള PRBTയുമാണ് ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം ചേർത്തിട്ടുള്ള അധിക ആനുകൂല്യങ്ങൾ.

കുറഞ്ഞ ചെലവിൽ ഡാറ്റയും വാലിഡിറ്റിയും നൽകുന്ന മികച്ച BSNL പ്ലാൻ

2999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 3GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസുമാണ് ഈ പ്രീപെയ്ഡ് വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 365 ദിവസം അ‌ഥവാ 12 മാസം ആണ് ഈ പ്ലാനിന്റെ സേവന വാലിഡിറ്റി.

2399 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 6.07 രൂപയും അ‌തിലെ 1 ജിബി ഡാറ്റയുടെ വില 3.03 രൂപയുമാണ്. അ‌തേസമയം 2999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 8.21 രൂപയാണ്, ഇതിലെ 1 ജിബി ഡാറ്റയുടെ വില 2.73 രൂപയാണ്.

ഏറെനാൾ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് വേണ്ടത് എങ്കിൽ 2399 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനാണ്. എങ്കിലും, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ വേണമെങ്കിൽ, 2999 രൂപയുടെ പ്ലാനാണ് ശരിയായ ഓപ്ഷൻ. ആത്യന്തികമായി രണ്ട് പ്ലാനുകളും മികച്ചതാണ്. തന്റെ ആവശ്യം തിരിച്ചറിഞ്ഞ് അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കേണ്ടത് ഉപയോക്താവാണ്.

More from GizBot

Best Mobiles in India

English summary
BSNL annual plans are available at Rs 2399 and Rs 2999 respectively. The average daily cost of using the Rs 2399 plan is Rs 6.07 and its 1GB data costs Rs 3.03. Meanwhile, the average daily cost of using the Rs 2999 BSNL annual plan is Rs 8.21, with 1 GB data costing Rs 2.73.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X