രജനികാന്ത് ട്വിറ്ററില്‍; രണ്ടു മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം ഫോളോവേഴസ്്

Posted By:

വെള്ളിത്തിരയിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് സൈബര്‍ ലോകത്തും വന്‍ വരവേല്‍പ്. ട്വിറ്ററില്‍ ഔദ്യോഗികമായി അക്കൗണ്ട് തുറന്ന സൂപ്പര്‍താരത്തിന് രണ്ടു മണിക്കൂറിനുള്ളില്‍ ലഭിച്ചത് അരലക്ഷത്തിലധികം ഫോളോവേഴ്‌സിനെ. 1965 പേര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം രജനികാന്ത് ഇതുവരെയും ആരെയും ഫോളോ ചെയ്തിട്ടില്ല.

രജനികാന്ത് ട്വിറ്ററില്‍; രണ്ടു മണിക്കൂറിനുള്ളില്‍ അരലക്ഷം ഫോളോവേഴസ്്

എല്ലാവര്‍ക്കും നമസ്‌കാരം എന്ന് തമിഴില്‍ ട്വീറ്റ് ചെ്തുകൊണ്ടാണ് രജനികാന്ത് ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തത്. 'ദൈവത്തിന് സ്തുതി, എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാ ഫാന്‍സിനും നന്ദി, ഈ ഡിജിറ്റല്‍ യാത്രയില്‍ ഏറെ എക്‌സൈറ്റഡാണ്' ഇതാണ് രജനികാന്തിന്റെ ആദ്യ ട്വീറ്റ്.

അക്കൗണ്ട് തുടങ്ങിയതോടെ ട്വിറ്ററിലേക്ക് രജനികാന്തിനെ സ്വഗതം ചെയ്തുകൊണ്ടുള്ള ആരാധകരുടെ ട്വീറ്റ് പ്രവഹിക്കുകയാണ്. റിലീസ് ആകാന്‍ ഇരിക്കുന്ന കൊച്ചടിയാന്‍ സിനിമയുടെ പോസ്റ്ററും തന്റെ സിനിമയിലെ വിവിധ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് സൂപ്പര്‍താരത്തിന്റെ ട്വിറ്റര്‍ കവര്‍പേജ്.

പ്രൊഫൈല്‍ ചിത്രമാകട്ടെ, പതിവുപോലെ മേക്കപ്പുകളില്ലാത്ത സാധാരണക്കാരനായ രജനിയുടെ ചിത്രവും. @superstarrajini എന്നതാണ് രജനികാന്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot