അടിപൊളി ഫീച്ചറുകളുമായി ഷവോമിയുടെ എംഐയുഐ 13 ഇന്ത്യയിൽ എത്തി

|

എണ്ണിയാൽ ഒടുങ്ങാത്ത ഫീച്ചറുകളുമായി എംഐയുഐ 13 ഒഎസ് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. ഇന്ത്യയിലെ ഷവോമി ആരാധകരും ഏറെ നാളായി എംഐയുഐ 13 അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. സൂപ്പർ വാൾപേപ്പറുകൾ, നോട്ട്സ് ആപ്പിലെ മൈൻഡ് മാപ്‌സ്, മെച്ചപ്പെടുത്തിയ കൺട്രോൾ സെന്റർ, ഗെയിം ടർബോ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഫീച്ചറുകളുമായിട്ടാണ് എംഐയുഐ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. എംഐയുഐ 13 അപ്‌ഗ്രേഡ് ലഭിക്കുന്ന ഡിവൈസുകളും റോൾഔട്ട് ടൈംലൈനും ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

ഡിസൈൻ

മെച്ചപ്പെട്ട പ്രകടനം, പരിഷ്കരിച്ച ഡിസൈൻ, മൾട്ടി ടാസ്കിങ് ഫീച്ചറുകൾ, വേഗതയേറിയ സ്റ്റോറേജ്, ഉയർന്ന ബാക്ക്ഗ്രൌണ്ട് പ്രോസസ് എഫിഷ്യൻസി, മികച്ച പ്രോസസിങ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയും പുതിയ യുഐയിൽ ഷവോമി ഓഫർ ചെയ്യുന്നു. ഒപ്റ്റിമൈസ് ചെയ്ത ഫയൽ സ്റ്റോറേജ് സിസ്റ്റം, റാം ഒപ്റ്റിമൈസേഷൻ, പ്രോസസർ പ്രയോറിറ്റി ഒപ്റ്റിമൈസേഷൻ (പിപിഒ), സ്മാർട്ട് ബാലൻസ്, സൂപ്പർ വാൾപേപ്പറുകൾ എന്നിവയും എംഐയുഐ 13 വേർഷനിൽ ഷവോമി അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്

എംഐയുഐ 13 ലഭിക്കുന്ന ഡിവൈസുകൾ

എംഐയുഐ 13 ലഭിക്കുന്ന ഡിവൈസുകൾ

എംഐയുഐ 13 സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടിക ഘട്ടം ഘട്ടമായി പുറത്തിറക്കും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 10 സ്മാർട്ട്ഫോണുകളിലാണ് പുതിയ അപ്ഡേറ്റ് ലഭ്യമാക്കുന്നത്. ഇതിൽ ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ ഉണ്ട്. പൂർണമായ ലിസ്റ്റും ടൈംലൈനും കമ്പനി ഇത് വരെ പുറത്ത് വിട്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

  • എംഐ 11 അൾട്രാ
  • എംഐ 11എക്സ് പ്രോ
  • ഷവോമി 11ടി പ്രോ
  • എംഐ 11എക്സ്
  • ഷവോമി 11 ലൈറ്റ് എൻഇ 5ജി
  • എംഐ 11 ലൈറ്റ്
  • റെഡ്മി നോട്ട് 10 പ്രോ മാക്സ്
  • റെഡ്മി നോട്ട് 10 പ്രോ
  • റെഡ്മി നോട്ട് 10
  • റെഡ്മി 10 പ്രൈം
  • സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്

    സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ക്രമേണ മറ്റ് ഡിവൈസുകളിലും ലഭ്യമാക്കുമെന്നാണ് ഷവോമി പറയുന്നത്. അതേ സമയം ഏതൊക്കെ ഡിവൈസുകളിൽ ഇത് കിട്ടും, സമയ ക്രമം ഇതൊന്നും വ്യക്തമായിട്ടില്ല. ഫോണുകളുടെ ലിസ്റ്റോ ടൈംലൈനോ കമ്പനി ഇത് വരെ പുറത്ത് വിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഷവോമിക്കും റെഡ്മിക്കും പുറമെ പോക്കോ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിലും എംഐയുഐ 13 അപ്ഡേറ്റ് ചെയ്യപ്പെടാനാണ് സാധ്യത. ഇത് സംബന്ധിച്ച ഒരു സൂചന ഷവോമി തന്നെ തന്നിട്ടുണ്ട്. മുകളിൽ നൽകിയിരിക്കുന്ന ലിസ്റ്റിൽ ഉള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് എംഐയുഐ 13 അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

    മുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കുംമുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കും

    എംഐയുഐ 13 അപ്ഡേറ്റ് ചെയ്യാൻ

    എംഐയുഐ 13 അപ്ഡേറ്റ് ചെയ്യാൻ

    • എംഐയുഐ 13യിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ആദ്യം സെറ്റിങ്സ് മെനുവിൽ പോകുക.
    • എബൌട്ട് ഓപ്ഷനിൽ നിന്നും സോഫ്റ്റ്വെയർ അപ്ഡേറ്റ് സെലക്റ്റ് ചെയ്യുക.
    • ഇവിടെ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവൈലബിൾ ആണോ എന്ന് അറിയാൻ ഉള്ള ഓപ്ഷൻ കാണാം.
    • നിങ്ങളുടെ ഡിവൈസ് എലിജിബിൾ ആണെങ്കിൽ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
    • അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ ഡാറ്റയും ബാക്കപ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
    • സ്റ്റേബിൾ ആയിട്ടുള്ള വൈഫൈ നെറ്റ്‌വർക്കിലേക്ക് ഡിവൈസ് കണക്‌റ്റ് ചെയ്യുകയും വേണം.
    • എംഐയുഐ

      എംഐയുഐ

      എംഐയുഐ 13ന്റെ ഇന്ത്യ ലോഞ്ചിങ്ങിനെക്കുറിച്ച് ഷവോമി ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുരളീകൃഷ്ണൻ ബി പറയുന്നത് ഇങ്ങനെയാണ്, "എംഐയുഐയെ ഒരു ഫോണിനുള്ള ഏറ്റവും ഉപയോക്തൃ കേന്ദ്രീകൃതവും ഉപയോക്തൃ സൗഹൃദവുമായ ഒഎസാക്കി മാറ്റുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഐയുഐയുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരിൽ നിന്നുള്ള ഫീഡ്‌ബാക്ക് അഭിസംബോധന ചെയ്യാൻ ഞങ്ങൾ ഗണ്യമായ സമയം ചെലവഴിച്ചു. എംഐയുഐ 13 ഉപയോഗിച്ച്, ഞങ്ങൾ മെച്ചപ്പെട്ട പ്രകടനം, പരിഷ്കരിച്ച ഡിസൈൻ, മൾട്ടിടാസ്കിംഗ്, ഒപ്റ്റിമൈസേഷൻ സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

      എയർടെൽ വരിക്കാർക്ക് 125 രൂപ മാത്രം ചിലവിൽ 12 ഒടിടി സബ്ക്രിപ്ഷനുകൾഎയർടെൽ വരിക്കാർക്ക് 125 രൂപ മാത്രം ചിലവിൽ 12 ഒടിടി സബ്ക്രിപ്ഷനുകൾ

Best Mobiles in India

English summary
Chinese smartphone maker Xiaomi has introduced MIUI 13 OS in India with countless features. Xiaomi fans have also been waiting for the MIUI 13 update for a long time. MIUI 13 launches in India with endless features like super wallpapers, Mind Maps in Notes app, enhanced control center and Game Turbo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X