എല്ലാം പോയാച്ച്...! എംപി സുപ്രിയ സുലെയുടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു
തൻ്റെ ഫോണും വാട്ട്‌സ്ആപ്പ് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി ശനിയാഴ്ച ബാരാമതി എംപി സുപ്രിയ സുലെ പറഞ്ഞു. എൻസിപി (എസ്പി) നേതാവ് ഇക്കാര്യം പൂനെ റൂറൽ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ അവരുടെ ഫോണും വാട്ട്‌സ്ആപ്പ് അക്കൗണ്ടും വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. ഉച്ചയ്ക്ക് 1 മണിക്ക് സുലെ തൻ്റെ X ഹാൻഡിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ... "അർജന്റ്: എൻ്റെ ഫോണും വാട്ട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു. ദയവായി എന്നെ വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ ചെയ്യരുത്. സഹായത്തിനായി ഞാൻ പോലീസിനെ സമീപിച്ചിട്ടുണ്ട്."
വിവരം അറിഞ്ഞ് പൂനെ റൂറൽ പോലീസ് സംഘം ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പുണെ റൂറൽ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞത് അനുസരിച്ച്, എംപി സുപ്രിയ സുലെയ്‌ക്ക് അവരുടെ ആപ്പിൾ ഡിവൈസിൽ ഉള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ടിന്റെ ആക്‌സസ് നഷ്‌ടമായി എന്നാണ്.

അതേ സമയം, മറ്റൊരു വ്യക്തി സുലെയുടെ സമ്മതമില്ലാതെ മറ്റൊരു അജ്ഞാത ഉപകരണത്തിൽ നിന്ന് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. പോലീസ് വാട്ട്‌സ്ആപ്പ് അധികൃതരുമായി ബന്ധപ്പെടുകയും കുറച്ച് സമയത്തിന് ശേഷം സുലെയുടെ ആപ്പിൾ ഉപകരണത്തിൽ വാട്ട്‌സ്ആപ്പ് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, മറ്റൊരു ഉപകരണത്തിൽ സുലെയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്കുള്ള അനധികൃത ആക്‌സസ് പോലീസ് പ്രവർത്തനരഹിതമാക്കുകയും ചെയ്തു.
വൈകുന്നേരം 4.15 ഓടെ, സുലെ തൻ്റെ X ഹാൻഡിൽ പോസ്റ്റ് ചെയ്തത് "ഫോണും വാട്ട്‌സ്ആപ്പും ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നു. പെട്ടെന്നുള്ള സഹായത്തിന് പൂനെ റൂറൽ പോലീസിനും വാട്ട്‌സ്ആപ്പ് സപ്പോർട്ടിനും നന്ദി. എനിക്ക് എത്തിച്ചേരാനാകാതെ വന്ന സാഹചര്യത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. ദയവായി ശ്രദ്ധിക്കുക, ഒടിപികൾ ഒരിക്കലും പങ്കിടുകയോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്."
അതേ സമയം, വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനായി വാട്‌സ്ആപ്പുമായും ആപ്പിൾ കമ്പനിയുമായും പോലീസ് ആശയ വിനിമയം നടത്തിയിട്ടുണ്ട്. സുലെയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരാൾ അജ്ഞാത ഉപകരണത്തിൽ എങ്ങനെയാണ് ഹാക്ക് ചെയ്ത് ഉപയോഗിച്ചതെന്ന് അറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ ഇത് വരെ എഫ്ഐആറോ മറ്റ് കുറ്റമോ ചുമത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മറ്റ് പല ഓൺലൈൻ ആപ്ലിക്കേഷനുകളെയും പോലെ, ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിക്കാൻ വാട്ട്‌സ്ആപ്പ് പരമാവധി ശ്രമിക്കുന്നുണ്ട. ഒരു സമയം ഒരു ലോഗിൻ, ടു-ഫാക്ടർ ആധികാരികത എന്നിവ പോലുള്ള സവിശേഷതകൾ ഉള്ള പ്ലാറ്റ്‌ഫോം താരതമ്യേന സുരക്ഷിതമാണ്. പക്ഷേ, ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന എന്തിനും സുരക്ഷാ അപാകതകൾ ഉണ്ട്.
വാട്ട്‌സ്ആപ്പിൻ്റെ സ്വഭാവം കാരണം, നിങ്ങളുടെ അക്കൗണ്ട് ലംഘിച്ചതായി നിങ്ങൾ കരുതുന്നുവെങ്കിൽ വേഗത്തിൽ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. വാട്ട്‌സ്ആപ്പിൽ സംശയാസ്പദമായ പ്രവർത്തനം എങ്ങനെ കണ്ടെത്താമെന്നും നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാമെന്നും നേരത്തെ തന്നെ അറിഞ്ഞ് വെക്കുക. അപകടം നടക്കുന്നത് വരെ കാത്തിരിക്കാതെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സുരക്ഷിതമാക്കാനുള്ള വഴികൾ അറിഞ്ഞ് വെക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








