വിഢി ദിനത്തില്‍ സ്ഥാപിച്ച കമ്പനി ബുദ്ധിമാന്‍മാരെ അമ്പരിപ്പിച്ചത് ഇങ്ങനെ...!

Written By:

1976-ലെ വിഢികളുടെ ദിനത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ടെക്ക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ സ്ഥാപിക്കുന്നത്. വിഢികളുടെ ദിനത്തില്‍ വളരെ ചുരുങ്ങിയ ആസ്ഥിയില്‍ തുടങ്ങിയ കമ്പനി, ഇന്ന് ഏത് ബുദ്ധിമാനും വാങ്ങുന്ന ടെക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.

സാങ്കേതിക ലോകത്തെ അതിമാനുഷനായി കാണപ്പെടുന്ന സ്റ്റീവ് ജോബ്‌സും, മറ്റൊരു ടെക്ക് പ്രതിഭയായ സ്റ്റീവ് വോസ്‌നായിക്കും, റൊണാള്‍ഡ് വെയിനും ചേര്‍ന്നാണ് ആപ്പിള്‍ എന്ന ടെക്ക് സ്വര്‍ഗം സ്ഥാപിക്കുന്നത്. ഇതില്‍ വെയിനിന്റെ പേര്‍ നിങ്ങള്‍ അധികം കേള്‍ക്കാന്‍ വഴിയില്ല. കാരണം ആപ്പിള്‍ സ്ഥാപിച്ചത് 12 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കമ്പനി വിടുകയായിരുന്നു.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

മാത്രമല്ല, കമ്പനിയിലുണ്ടായിരുന്ന 10 ശതമാനം ഓഹരികള്‍ വെറും 800 ഡോളറിനാണ് അദ്ദേഹം വിറ്റുകളഞ്ഞത്. എന്നാല്‍ ഇന്ന് ആ ഓഹരികളുടെ മൂല്ല്യം 60 ബില്ല്യണ്‍ ഡോളറാണ്. എന്നാല്‍ 80 വയസ്സ് തികഞ്ഞ വെയിന്‍ തനിക്ക് അതില്‍ ഒട്ടും പശ്ചാത്താപം ഇല്ലെന്ന് തുറന്നടിക്കുന്നു.

ഏപ്രില്‍ ഒന്നിന് വാര്‍ഷികം ആഘോഷിക്കുന്ന ആപ്പിളിന്റെ മറ്റ് രസകരമായ വസ്തുതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റൊണാള്‍ഡ് വെയിന്‍

 

ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ക്ക് സമീപം പുകവലിക്കുന്നത് വാറന്റി അസാധുവാകുന്നതിന് കാരണമാകും.

 

ആപ്പിളില്‍ 92,000-ത്തിലധികം ജീവനക്കാര്‍ പണിയെടുക്കുന്നു.

 

യുഎസ് ട്രഷറിയില്‍ ഉളളതിനേക്കാള്‍ ഇരട്ടി പൈസ ആപ്പിളിനുണ്ട്.

 

ആപ്പിള്‍ പരസ്യങ്ങളില്‍ കാണുന്ന 9:41 എന്ന സമയം, സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ പുറത്തിറക്കിയ സമയമാണ്.

 

ഐപോഡ് നിര്‍മ്മിച്ച ടോണി ഫഡല്‍, ആദ്യം ഫിലിപ്‌സ് കമ്പനിക്ക് ഇത് നല്‍കുകയുണ്ടായി. എന്നാല്‍ ഈ ഡിവൈസിന് ഭാവി കാണുന്നില്ലെന്ന് പറഞ്ഞ് അവര്‍ നിരസിക്കുകയായിരുന്നു.

 

പഴവര്‍ഗങ്ങളില്‍ സ്റ്റീവ് ജോബ്‌സിന് ഇഷ്ടം ആപ്പിളിനോട് ഉണ്ടായിരുന്നതിനാല്‍ കമ്പനിക്കും ആ പേര് നല്‍കുകയായിരുന്നു.

 

കടിച്ച ആപ്പിള്‍ കമ്പനിയുടെ ലോഗോയില്‍ വന്നതിന് ബൈബിള്‍ സംബന്ധമായ ഒരു അടിസ്ഥാനവുമില്ല.

 

2004-ല്‍ ഐഫോണിന്റെ നിര്‍മ്മാണം ആരംഭിച്ച മുതല്‍ ഡിവൈസ് വിപണിയിലെത്തിയതു വരെയുളള കാലഘട്ടത്തില്‍, ആപ്പിള്‍ എം68 എന്ന അതീവ രഹസ്യമായ കോഡ് നാമത്തിലാണ് ഐഫോണ്‍ വികസിപ്പിച്ചത്.

 

ആപ്പിള്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കുമ്പോള്‍, അതിന്റെ രഹസ്യാത്മകത സൂക്ഷിക്കാനായി മരപ്പണിക്കാര്‍ ജോലിക്കാര്‍ക്ക് ചുറ്റും മറ സൃഷ്ടിക്കാറുണ്ട്.

 

1983-ല്‍ വിപണിയിലെത്തിച്ച ശേഷം വിജയിക്കാത്തതിനെ തുടര്‍ന്ന് 2,700-ഓളം ആപ്പിളിന്റെ ലിസ കമ്പ്യൂട്ടറുകള്‍ യൂട്ടാ-യില്‍ കുഴിച്ച് മൂടുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
surprising Apple facts.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot