സസ്‌പെൻഷൻ റദ്ദാക്കി; ഓലെ ടാക്‌സികൾക്ക് ബംഗളൂരു നഗരത്തിൽ പ്രവർത്തിക്കാം

|

ആയിരക്കണക്കിന് ടാക്‌സി ഡ്രൈവർമാർക്കും ഉടമസ്ഥർക്കും യാത്രക്കാർക്കും സന്തോഷമേകി കർണാടക സർക്കാരിന്റെ നടപടി. ആറു മാസത്തേയ്ക്ക് സ്‌പെന്റ് ചെയ്ത ഓലെ ഓൺലൈൻ ടാക്‌സി സർവീസ് പുനരാരംഭിക്കാൻ തീരുമാനമായി. കർണാടകയിലെ സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി പ്രിയങ്ക ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 24 മുതൽ ഓലെയ്ക്ക് സേവനം തുടരാമെന്നാണ് മന്ത്രി അറിയിച്ചത്.

 

അറിയിക്കുകയുണ്ടായി.

അറിയിക്കുകയുണ്ടായി.

ഓലെയ്ക്ക് റീജിയണൽ ട്രാൻസ്‌പോര്ട്ട് ഓഫീസ് സസ്‌പെൻഷൻ നൽകി രണ്ടു ദിവസത്തിനകമാണ് ലൈസൻസ് പുന: സ്ഥാപിച്ചുകൊണ്ടുള്ള നടപടിയുണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി ബൈക്ക് ടാക്‌സി സേവനം നടത്തിയതിനായിരുന്നു ലൈസൻസ് സസ്‌പെന്റ് ചെയ്തത്. ഞായറാഴ്ച (മാർച്ച് 24) മുതൽ ഓലെ സേവനം തുടരുമെന്ന് മന്ത്രി തന്റെ ട്വിറ്ററിലൂടെയും അറിയിക്കുകയുണ്ടായി.

ഓർഡറിൽ പറഞ്ഞിരുന്നു

ഓർഡറിൽ പറഞ്ഞിരുന്നു

ഏതൊരു സംരംഭം തുടങ്ങുമ്പോഴും സർക്കാരുമായി ചർച്ചചെയ്തു വേണം ആരംഭിക്കാൻ. സർക്കാരുമായി ചേർന്നുനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ എപ്പോഴും സ്വാഗതാർഹമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഓലെ തങ്ങളുടെ ലൈസൻസ് ആർ.ടി.ഓയ്ക്ക് സമർപ്പിക്കണമെന്ന് സസ്‌പെൻഷൻ ഓർഡറിൽ പറഞ്ഞിരുന്നു. കർണാടക ഡിമാന്റ് ട്രാൻസ്‌പോർട്ടേഷൻ ടെക്ക്‌നോളജി അഗ്രിഗേറ്റ് റൂൾസ് 2016 പ്രകാരമായിരുന്നു നടപടി.

സേവനം നടത്താൻ
 

സേവനം നടത്താൻ

നിയമം പ്രകാരം കർണാടക സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സേവനം നടത്താൻ പാടുള്ളതല്ല. ഇതിനായുള്ള നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുമില്ല. ഗതാഗത വകുപ്പുമായി ചർച്ച നടത്തിയിരുന്നതായും. ഗതാത വകുപ്പ് അധികൃതർ ചീഫ് സെക്രട്ടറിയുമായും ഓലെ വിഷയത്തിൽ ചർച്ച നടത്തുകയുണ്ടായി. തുടർന്നാണ് പ്രശ്‌നത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

പുത്തൻ സാങ്കേതികവിദ്യകൾ

പുത്തൻ സാങ്കേതികവിദ്യകൾ

പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാൽ മറ്റേത് സംസ്ഥാനങ്ങളിലെന്നപോലെ കർണാടകത്തിലും നിയമങ്ങളുണ്ട്. അവ അനുസരിച്ചുവേണം പ്രവർത്തിക്കാൻ. പുത്തൻ കണ്ടുപിടിത്തങ്ങൾക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നവേഷൻ അതോറിറ്റി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ബൈക്ക് ടാക്‌സിക്ക് ലൈസൻസ് നൽകുന്ന കാര്യത്തിലും നടപടി സ്വീകരിക്കാമെന്നും പ്രിയങ്ക ഖാർഗെ പറഞ്ഞു.

Best Mobiles in India

Read more about:
English summary
suspension to be revoked, ola to run as usual in bengaluru

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X