ആന്‍ഡ്രോയിഡിനായുളള ആദ്യ മള്‍ട്ടിലിംഗ്വല്‍ കീപാഡ് 'സ്വലേഖ്' എത്തി...!

Written By:

പ്രാദേശിക ഭാഷകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി റെവരി ലാംഗ്വേജ് ടെക്‌നോളജീസ് കീപാഡ് ആപ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായുളള ആദ്യ മള്‍ട്ടിലിംഗ്വല്‍ കീപാഡ് ആപിന് സ്വലേഖ് എന്നാണ് പേരിട്ടിരിക്കുന്നത്.

അസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളെയാണ് ഈ കീപാഡ് പിന്തുണയ്ക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷും ഈ പ്രാദേശിക ഭാഷകളുടെ കൂടെ ലഭ്യമാണ്.

ആപ്പിള്‍ 2015-ല്‍ ഇറക്കുമെന്ന് കരുതുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

പ്രാദേശിക ഭാഷാ ഉപയോഗ അനുഭവം എല്ലാ തരത്തിലും വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് റെവരി ലാംഗ്വേജ് ടെക്‌നോളജിസ് സിഇഒ അരവിന്ദ് പാണി പറയുന്നു.

ആന്‍ഡ്രോയിഡിനായുളള ആദ്യ മള്‍ട്ടിലിംഗ്വല്‍ കീപാഡ് 'സ്വലേഖ്' എത്തി...!

സ്വലേഖ്-മള്‍ട്ടിലിംഗ്വല്‍ കീപാഡിന്റെ സവിശേഷതകള്‍

11 ഇന്ത്യന്‍ ഭാഷകളില്‍ പിന്തുണ
മികച്ച യൂസര്‍ ഇന്റര്‍ഫേസ്
വോയിസില്‍ നിന്ന് ടെക്‌സ്റ്റിലേക്ക് മാറ്റാന്‍ സാധിക്കുന്നു
3 തരത്തിലുളള ടൈപിങ്- നേറ്റിവ്, ഫൊണട്ടിക്, മാകറോണിക്

പ്ലേ സ്റ്റോറില്‍ നിന്ന് സ്വലേഖ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

English summary
Swalekh: First Multilingual Keypad App for Android Now Available.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot