സൈ്വപ് 6,669 രൂപയുടെ വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു

By Bijesh
|

സൈ്വപ് ടെലികോം പുതിയ 7 ഇഞ്ച് വോയിസ് കോളിംഗ് ടാബ്ലറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സൈ്വപ് ഹാലോ വാല്യൂ പ്ലസ് എന്നു പേരിട്ടിട്ടുള്ള ടാബ്ലറ്റിന് 6,669 രൂപയാണ് വില. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ സൈ്വപ് ഹാലോയുടെ പിന്‍മുറക്കാരനാണ് പുതിയ ടാബ്ലറ്റ്.

 

താഴ്ന്ന ശ്രേണിയില്‍ പെട്ട ടാബ്ലറ്റ് 2 ജി വോയിസ് കോളിംഗ് സപ്പോര്‍ട് ചെയ്യുമെന്നതാണ് പ്രധാന സവിശേഷത.

സൈ്വപ് 6,669 രൂപയുടെ വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സൈ്വപ് ഹാലോ വാല്യൂ പ്ലസ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

800-480 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ എന്നിവയുള്ള ടാബ്ലറ്റ് 512എം.ബി റാം, 1 ജി.ബി. റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 512 എം.ബി. റാം വേരിയന്റിന് 6,699 രൂപയും 1 ജി.ബി. റാമിന് 6,999 രൂപയുമാണ് വില.

ആന്‍േഡ്രായ്ഡ് 4.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സൈ്വപ് ഹാലോ വാല്യൂ പ്ലസിന്റെ ഇന്റേണല്‍ മെമ്മറി 4 ജി.ബിയാണ്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെവികസിപ്പിക്കാന്‍ കഴിയും. 2 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

11.3 mm തിക്‌നെസും 380 ഗ്രാം ഭാരവുമുണ്ട്. അതേസമയം 3 ജി വോയിസ് കോളിംഗ് സംവിധാനവും ഡ്യുവല്‍ സിം സപ്പോര്‍ട്ടും ടാബ്ലറ്റിനില്ല. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, 2 ജി, ബ്ലുടൂത്ത്, വൈ-ഫൈ, എഫ്.എം. റേഡിയോ തുടങ്ങിയവയുണ്ട്. ബാറ്ററി പവര്‍ 3000 mAh ആണ്.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X