Home
News

സൈ്വപ് ജൂനിയര്‍; 5990 രൂപയ്ക്ക് കുട്ടികള്‍ക്കായുള്ള ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ്

By Bijesh

അമേരിക്കന്‍ കമ്പനിയായ സൈ്വപ് കുട്ടികള്‍ക്കായി പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. സ്‌വൈപ് ജൂനിയര്‍ എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 5990 രൂപയാണ് വില. കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്ത ആദ്യ ടാബ്ലറ്റാണ് ഇതെന്ന് കമ്പനി പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനുള്ള (പാരന്റല്‍ ലോക് സിസ്റ്റം) സംവിധാനവും ടൈമറും ഉള്ള ടാബ്ലറ്റില്‍ വിദ്യാഭ്യാസ സംബന്ധമായ നിരവധി ആപ്ലിക്കേഷനുകളും പ്രീ ലോഡഡായി വരുന്നുണ്ട്.

ടാബ്ലറ്റിന്റെ പ്രധാന സവിശേഷതകള്‍

പാരന്റല്‍ ലോക് സംവിധാനം ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് ഇന്റര്‍നെറ്റ്, ഗെയിം എന്നിവ ബ്ലോക് ചെയ്യുകയോ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്യാം. കൂടാതെ ഏതൊക്കെ ആപ്‌ലക്കേഷനുകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും വേണ്ട എന്നും അപ്ലിക്കേഷന്‍ മാനേജര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ആ ആപ്ലിക്കേഷന്‍ മാത്രമെ കുട്ടികള്‍ക്ക് പിന്നീട് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളു.

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടൈമര്‍ ആണ് ടാബ്ലറ്റിലെ മറ്റൊരു സംവിധാനം. രക്ഷിതാക്കള്‍ക്ക് ടാബ്ലറ്റില്‍ നിശ്ചിത സമയം സെറ്റ് ചെയ്ത് വയ്ക്കാന്‍ സാധിക്കും. ആ സമയ പരിധി കഴിഞ്ഞാല്‍ ടാബ്ലറ്റ് തനിയെ പ്രവര്‍ത്തനരഹിതമാകും. കൂടാതെ പൂര്‍ണമായും ഷോക് പ്രുഫ് കോട്ടിംഗുള്ളതാണ് ടാബ്ലറ്റിന്റെ ബോഡി. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനുമാണ്.

സൈ്വപ് ജൂനിയറിന്റെ സാങ്കേതികമായ സവിശേഷതകള്‍

7 ഇഞ്ച് വലിപ്പമുള്ള ടാബ്ലറ്റിന് 1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഉള്ളത്. 1 GHz പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്., 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്, 2 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇന്ത്യയില്‍ എന്നു മുതലാണ് ടാബ്ലറ്റ് ലഭ്യമാവുക എന്നതു സംബന്ധിച്ച് കമ്പനി ഇതുവരെ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. സൈ്വപ് ജൂനിയറിന്റെ ചിത്രങ്ങള്‍ക്കായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സൈ്വപ് ജൂനിയര്‍

സൈ്വപ് ജൂനിയര്‍

1 GHz പ്രൊസസര്‍, 512 എം.ബി. റാം

സൈ്വപ് ജൂനിയര്‍

സൈ്വപ് ജൂനിയര്‍

ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.

സൈ്വപ് ജൂനിയര്‍

സൈ്വപ് ജൂനിയര്‍

2 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ

സൈ്വപ് ജൂനിയര്‍

സൈ്വപ് ജൂനിയര്‍

കുട്ടികളുടെ ഉപയോഗ സമയവും ഏതെല്ലാം ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാമെന്നുള്ളതും രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ഇന്റര്‍നെറ്റ്, ഗെയിം എന്നിവയും നിയന്ത്രിക്കാന്‍ പാരന്റല്‍ ലോക് സംവിധാനത്തിലൂടെ സാധിക്കും.

 

സൈ്വപ് ജൂനിയര്‍

സൈ്വപ് ജൂനിയര്‍

ഷോക്പ്രൂഫ് കോട്ടിംഗുള്ള ഫോണിന്റെ പുറംഭാഗം പൂര്‍ണ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു.

സൈ്വപ് ജൂനിയര്‍; 5990 രൂപയ്ക്ക് കുട്ടികള്‍ക്കായുള്ള ആന്‍ഡ്രോയ്ഡ് ടാബ്

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X