യാക്കോബായ സഭ ഇനി ആപിലൂടെ പ്രാര്‍ത്ഥിക്കും...!

Written By:

ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലൂറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന യാക്കോബായ സഭയുടെ ആപ്ലിക്കേഷന് ക്ലൂദോ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

പ്രാര്‍ത്ഥനകള്‍, പെരുന്നാളുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ മണിക്കൂറോകളോളം ആപില്‍ നിന്ന് ലഭിക്കുന്നതാണ്. പ്രധാന ഭാഷകളിലെല്ലാം ഇത് ലഭ്യമാണ്. ബൈബിള്‍ വാക്യങ്ങള്‍ എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാനും സൗകര്യം ഒരുക്കിയിരിക്കുന്നു.

യാക്കോബായ സഭ ഇനി ആപിലൂടെ പ്രാര്‍ത്ഥിക്കും...!

പുരോഹിതരെയും വിശ്വാസികളെയും ബന്ധിപ്പിക്കുന്ന സാമൂഹ്യ മാധ്യമമായും ക്ലൂദോ പ്രവര്‍ത്തിക്കുമെന്ന് ആപിന്റെ നിര്‍മ്മാതാവായ യുഎസ്സിലെ സെറിബ് ടെക് ലാബ്‌സ് സിഇഒ കുര്യന്‍ ജോര്‍ജ് പറഞ്ഞു. വടക്കേ അമേരിക്കന്‍ ഭദ്രാസനത്തിന്റെ യുവ വിഭാഗമായ എംജിസോസയും മാവാ പാര്‍ട്‌ണേഴ്‌സുമാണ് ക്ലൂദോക്ക് സാമ്പത്തിക സഹായം നല്‍കിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിക്ക് സഭയുടെ ഔദ്യോഗിക അംഗീകാരമുണ്ടെന്ന് കുര്യാക്കോസ് തിയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

Read more about:
English summary
Syrian Orthodox Church launches prayer app Qleedo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot