Home
News

കിതപ്പല്ല, കുതിപ്പ് തന്നെ..! ഇന്ത്യൻ മാർക്കറ്റിൽ ടാബ് വിലപ്പന കുതിച്ചുയർന്നു

ടെക് വമ്പന്മാരുടെ ഇഷ്ട മാർക്കറ്റാണ് ഇന്ത്യ. ഇത്രയ്ക്കും ജനങ്ങളുള്ള രാജ്യത്ത് പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കാനും തെറ്റില്ലാതെ കച്ചവടം നടത്താനും മികച്ച വരുമാനം പോക്കറ്റിലാക്കാനും ടെക് കമ്പനികൾക്ക് സാധിക്കാറുണ്ട്. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ ക്യാമറകൾ എന്തും ഇവിടെ വിൽപ്പനക്ക് സാധിക്കും. എന്തിനേറെ, ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷൻ വരെ ഇന്ത്യൻ മാർക്കറ്റിൽ ഉയർന്ന നിലയിയാണ്. ജനസംഖ്യയാണ് ഇന്ത്യൻ മാർക്കറ്റിനെ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ വേറിട്ട് നിർത്തുന്നത്. ഇവിടെ ഒരുപാട് അവസരങ്ങളും സാധ്യതകളുമുണ്ട്. അതാണ് ആഗോള വിപണിയിൽ 'ഇന്ത്യൻ വിപണി' എന്ന് പ്രത്യേകം പരാമർശിക്കാൻ കാരണം. ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിൽ ടാബ്‌ലറ്റുകളുടെ വിൽപ്പനയുടെ കണക്കാണ് പുറത്തുവരുന്നത്.

ഇൻറർ നാഷണൽ ഡാറ്റാ കോർപറേഷന്റെ (IDC) കണക്ക് പ്രകാരം കഴിഞ്ഞ വർഷം, അഥവാ 2024ൽ ഇന്ത്യയിൽ ടാബ് വിൽപ്പന 42.8 ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. 5.73 മില്യൺ യൂണിറ്റ് ടാബുകളാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ditachable ടാബുകളും slate ടാബുകളും ഉൾപ്പെടെയാണ് ഈ കണക്ക്.

ഇന്ത്യൻ മാർക്കറ്റിൽ ടാബ് വിലപ്പന കുതിച്ചുയർന്നു

ditachable ടാബുകളുടെ കണക്കിലേക്ക് വന്നാൽ 30 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം slate ടാബുകൾ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്, 47.2 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2024ന്റെ നാലാം പാദത്തിൽ 17 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ നിലവിലെ കണക്കുകൾ നോക്കുമ്പോൾ വൻ കുതിപ്പാണ് ഇന്ത്യയിലെ ടാബ്‌ലറ്റ് വിൽപ്പനയിൽ കാണിക്കുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുള്ള ക്യാഷ് ബാക്ക് ഓഫറുകൾ, ഡിസ്‌കൗണ്ട്, ഇ-ടെയ്‌ലർ പ്രൊമോഷനുകൾ എന്നീ കാരണങ്ങൾ കൊണ്ടാണ് ടാബ് വിപണി വളർച്ച കൈവരിക്കാൻ കാരണമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ. കൂടാതെ സർക്കാർ സഹായത്തോടെയുള്ള വിദ്യഭ്യാസ പദ്ധതികളും ടാബ് വിൽപ്പനയുടെ വളർച്ചക്ക് കാരണമായിട്ടുണ്ട്. നിരവധി പദ്ധതികളാണ് വിദ്യാർഥികൾക്കായി സർക്കാർ പുറത്തിറക്കുന്നത്.

2024ൽ ടാബുകളുടെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് സാംസങ് കമ്പനിക്കാണ്. 42.6 ശതമാനം വളർച്ചയാണ് സാംസങ് വിപണിയിൽ ഉണ്ടാക്കിയത്. 18.7 ശതമാനം വളർച്ച നേടി ഏസർ ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. 11 ശതമാനം വളർച്ച നേടി ആപ്പിൾ മൂന്നാം സ്ഥാനത്തുണ്ട്. ലെനോവോ, ഷവോമി എന്നീ കമ്പനികൾ ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തി മൂന്നാം സ്ഥാനത്താണ്.

ഇന്ത്യൻ മാർക്കറ്റിൽ ടാബ് വിലപ്പന കുതിച്ചുയർന്നു

മികച്ച ക്യാമറകളും സോഫ്റ്റ്‌വെയർ അപ്‌ഡേഷനുകളും മികച്ച ആപ്പുകളുമാണ് ആൻഡ്രോയിഡ് ടാബുകളുടെ വളർച്ചയ്ക്ക് കാരണമായതെന്നാണ് ടെക് വിദഗ്ധരുടെ കണക്കുകൂട്ടൽ. പ്രെഡക്ടിവിറ്റി വർധിപ്പിക്കാനും വിനോദത്തിനുമാണ് ടാബുകൾ ഉപയോക്താക്കൾ തെരഞ്ഞെടുക്കാറ്. ഇതിൽ ആൻഡ്രോയിഡ് അൽപ്പം മുന്നിലാണെന്ന് കണക്കുകൾ നോക്കിയാൽ നിസ്സംശയം മനസ്സിലാക്കാൻ സാധിക്കും. പൊതുവെ വിദ്യാർഥികളാണ് ടാബുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

300 യുഎസ് ഡോളറിന് താഴെ മാത്രം വിലവരുന്ന എൻഡ്രി ലെവൽ ടാബുകളാണ് 60 ശതമാനവും കയറ്റുമതി ചെയ്യപ്പെട്ടതെന്നും ഇൻറർ നാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കിലുണ്ട്. അതേസമയം ഈ വർഷം അതായത് 2025ൽ ഇതിനേക്കാൾ വളർച്ച ടാബ് വിപണിയിൽ ഉണ്ടാകുമെന്നാണ് ടെക് ലോകത്തെ വിദഗ്ധരുടെ കണക്കുകൂട്ടൽ.

5ജി നെറ്റ്‌വർക്ക് ഈ വർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നതിനാൽ ടാബ് വിൽപ്പനയും വർധിക്കുമെന്നാണ് ടെക് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. കൂടതെ എഐ അധിഷ്ടിതമായ ആപ്പുകളും സർക്കാർ പിന്തുണക്കുന്ന ഡിജിറ്റൽ സംരംഭങ്ങളും ആപ്പ് വിൽപ്പനക്ക് കരുത്താകും. 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള മാറ്റമാണ് പ്രധാനമായും ടാബ് വിപണിയെ സ്വാധീനിക്കുക എന്നത് തന്നെയാണ് പ്രബലമായ അഭിപ്രായം.

More from GizBot

Best Mobiles in India

English summary
India's tablet market saw a significant 42.8% YoY growth in 2024, shipping 5.73 million units, with detachable tablets growing by 30% and slate tablets surging by 47.2%. Consumer demand surged with promotions and discounts, while the commercial segment saw a 69.7% growth due to government education projects. Samsung led the market with a 42.6% share, followed by Acer and Apple, capturing key positions in both commercial and consumer segments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X