2013 ല്‍ സംഭവിയ്ക്കുന്ന ടാബ്ലെറ്റ് അത്ഭുതങ്ങള്‍

By Super

Next »

« Previous

2013 ല്‍ സംഭവിയ്ക്കുന്ന ടാബ്ലെറ്റ് അത്ഭുതങ്ങള്‍

വളച്ചൊടിയ്ക്കാവുന്ന ഡിസ്‌പ്ലേകള്‍

ഉയര്‍ന്ന റെസല്യൂഷനുള്ള എല്‍സിഡി ടാബ്ലെറ്റുകള്‍ നമ്മുടെ കണ്ണുകളെ ആകര്‍ഷിച്ച കാലം അവസാനിയ്ക്കുകയാണ്. ഇനിമുതല്‍ OLED ഡിസ്‌പ്ലേകളുടെ കാലമാണിനി. ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്‌പ്ലേകള്‍ക്ക് നിറങ്ങളെ വളരെയധികം മിഴിവോടെ പ്രദര്‍ശിപ്പിയ്ക്കാന്‍ സാധിയ്ക്കും.മാത്രമല്ല അവയുടെ ഘടന വളച്ച് തിരിയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വരവിന് കാരണമാകും.

യുഎസ്ബി 3.0 പോര്‍ട്ടുകള്‍

യൂണിവേഴ്‌സല്‍ സീരിയല്‍ ബസ് സാങ്കേതികവിദ്യ കമ്പ്യൂട്ടറുകളുമായി ഉപകരണങ്ങളെ ബന്ധിപ്പിയ്ക്കാനും, ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുമായി വികസിപ്പിയ്ക്കപ്പെട്ടതാണ്. ടാബ്ലെറ്റുകളടക്കമുള്ള ഉപകരണങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. യുഎസ്ബി 2.0 യെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗതയുള്ളതാണ് യുഎസ്ബി 3.0. ഇനി അടുത്ത തലമുറ ടാബ്ലെറ്റുകളില്‍ ഇതിന്റെ വിളയാട്ടമായിരിയ്ക്കും.

വോയ്‌സ് ഡിക്‌റ്റേഷന്‍

ശബ്ദത്തിലൂടെ നിയന്ത്രിയ്ക്കാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ പല സ്മാര്‍ട്ട്‌ഫോണുകളിലും പരീക്ഷിച്ചിട്ടുണ്ട്. ആപ്പിളിന്റെ സിരി, ഗൂഗിളിന്റെ ഗൂഗിള്‍ നൗ തുടങ്ങിയവ ഇത്തരം ആപ്ലിക്കേഷനുകളാണ്. അടുത്തവര്‍ഷം മുതല്‍ ടാബ്ലെറ്റുകളിലും ഇത് വ്യാപകമാകും.

വേഗതയേറിയ പ്രൊസസ്സറുകളും,ഉയര്‍ന്ന ബാറ്ററി ആയുസ്സും

ARM, ഇന്റല്‍, AMD തുടങ്ങിയത പ്രൊസസ്സര്‍ ഭീമന്‍മാര്‍ തമ്മിലുള്ള കിടമത്സരം ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് ലോകത്തും പടരുകയാണ്. കുറഞ്ഞ പവര്‍ ഉപയോഗിച്ച് കൂടുതല്‍ വേഗതയില്‍ പ്രവര്‍ത്തിയ്ക്കുന്നഇന്റലിന്റെ ഐവി ബ്രിഡ്ജ് പ്രൊസസ്സറുകള്‍ വരാന്‍ പോകുകയാണ്. 1.1 GHz പ്രീമിയം മുതല്‍ 1.5 GHz കോര്‍ ഐ7 പ്രൊസസ്സറുകളുടെ വരവിനായി കാത്തിരിയ്ക്കുകയാണ് സാങ്കേതികലോകം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X