പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണി ടാബ്ലറ്റുകള്‍ കൈയടക്കുന്നു...

Posted By:

2015- ആവുമ്പോഴേക്കും ആഗോളതലത്തില്‍ ടാബ്ലറ്റുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ മറികടക്കുമെന്ന് റിപ്പോര്‍ട്. റിസര്‍ച് കമ്പനിയായ ഗാര്‍ട്‌നര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 2014-ല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ തന്നെയായിരിക്കും മുന്നില്‍ എന്നും സര്‍േവ പറയുന്നു.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണി ടാബ്ലറ്റുകള്‍ കൈയടക്കുന്നു...

ഈ ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പന 30.8 കോടി ആയിരിക്കും. അതേസമയം ടാബ്ലറ്റുകളുടെ വില്‍പന 25.6 കോടിയായിരിക്കും. എന്നാല്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും ടാബ്ലറ്റ് വില്‍പന 32 കോടിയും പി.സി വില്‍പന 31.6 കോടിയുമാവും എന്നാണ് സര്‍വേ റിപ്പോര്‍ട് പറയുന്നത്.

ഈവര്‍ഷം ടാബ്ലറ്റ് വിപണിയില്‍ വളര്‍ച്ചയുടെ തോത് കുറവാണ്. അതേസമയം പി.സി വിപണി സ്ഥിരത നിലനിര്‍ത്തുന്നുമുണ്ട്. സ്മാര്‍ട്‌ഫോണുകളുടെ എണ്ണമെടുത്താല്‍ 2014 അവസാനമാകുമ്പോഴേക്കും 190 കോടി യൂണിറ്റുകള്‍ വില്‍ക്കുമെന്നാണ് കരുതുന്നത്. അതില്‍ 116 കോടിയും ആന്‍ഡ്രോയ്ഡ് ആയിരിക്കും എന്നും ഗാര്‍ട്‌നര്‍ സര്‍വെ പറയുന്നു.

English summary
Tablets to overtake PCs by 2015: Survey, Tablets will take over Personal Computers, Gartner Survey report, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot