മോട്ടറോളയുടെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒന്നു കാണാം...

Posted By:

ഒരുകാലത്ത് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വന്തമായ മേല്‍വിലാസം സൃഷ്ടിച്ച കമ്പനിയായിരുന്നു മോട്ടറോള. ഏകദേശം കാല്‍ നൂറ്റാണ്ടിനിപ്പുറം സ്വന്തം മേല്‍വിലാസം നഷ്ടപ്പെട്ടുവെങ്കിലും വിപണിയില്‍ കരുത്തറിയിച്ച് ഇപ്പോഴും കമ്പനി നിലനില്‍ക്കുന്നുണ്ട്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഗൂഗിളാണ് മോട്ടറോളയ്ക്ക് വീണ്ടും ജീവന്‍ നലകിയത്. ഗൂഗിള്‍ ഏറ്റെടുത്തശേഷം മോട്ടോ ജിയും മോട്ടോ X-ഉം ഉള്‍പ്പെടെ മികച്ച ഏതാനും ഫോണുകള്‍ പുറത്തിറക്കുകയുണ്ടായി.

ഇപ്പോള്‍ ലെനോവൊയുടെ കൈവശമാണ് ഈ അമേരിക്കന്‍ കമ്പനി. അടുത്തിടെ മോട്ടറോള ചിക്കാഗോയിലെ പുതിയ ഹെഡ്ക്വര്‍ട്ടേഴ്‌സിലേക്ക് പ്രവര്‍ത്തനം മാറ്റി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളപ്പോഴാണ് പുതിയ ആസ്ഥാന മന്ദിരത്തിലേക്കു മാറാനുള്ള പദ്ധതികള്‍ തുടങ്ങിയതെങ്കിലും ഇപ്പോഴാണ് അത് യാദാര്‍ഥ്യമായത്.

ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ആ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒന്നു കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

1976 മുതല്‍ ഇല്ലിനിയോസിലാണ് മോട്ടറോളയുടെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചിരുന്നത്. 2012-ല്‍ ഗൂഗിള്‍ ഏറ്റെടുത്തതോടെയാണ് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാറാന്‍ തീരുമാനിച്ചത്.

 

#2

1325 എഞ്ചിനീയര്‍മാര്‍ നിലവില്‍ പുതിയ ഓഫീസിലേക്ക് മാറിക്കഴിഞ്ഞു.

 

#3

പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 9 അടുക്കളകളാണ് ഉള്ളത്.

 

#4

ഇന്‍ഡോര്‍ ഗെയിമുകള്‍ക്കായി വിശാലമായ ഒരു കളിസ്ഥലവും ഓഫീസിലുണ്ട്.

 

#5

ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ജിംനേഷ്യവും പുതിയ ഓഫീസിലുണ്ട്.

 

#6

ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ജെന്‍സ്ലര്‍ ആണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് രൂപകല്‍പന ചെയ്തത്. പരമ്പരാഗതവും ആധുനികവും ഇടകലര്‍ന്ന രൂപകല്‍പനയാണ് ഉള്ളത്. കോണിപ്പടികളെല്ലാം വുഡന്‍ ആണ്.

 

#7

ഓഫീസിനുള്ളിലെ ജോലിസ്ഥലം

 

#8

ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലമാണ് ഇത്.

 

#9

കോണിപ്പടികള്‍ക്കു സമീപമുള്ള ചുമരുകളില്‍ ഇത്തരത്തില്‍ വര്‍ണാഭമാണ്.

 

#10

ഓഫീസിനുള്ളിലെ മറ്റൊരു കാഴ്ച

 

#11

പുറത്തിറങ്ങുന്ന വഴിയില്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ മോട്ടറോളയുടെ വലിയ എംബളം ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot