Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 9 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 10 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ഫേസ് ബുക്ക് ന്യൂയോര്‍ക്ക് ഓഫീസിലെ കാഴ്ചകള്‍!!!
പൊതുവെ ജോലി ചെയ്യാന്‍ സുഖകരമായ അന്തരീക്ഷമുള്ള സ്ഥലമാണ് ഫേസ് ബുക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം ജീവനക്കാര്‍ തന്നെ അത് അംഗീകരിക്കുന്നുമുണ്ട്. ചെറിയൊരു വിഭാഗത്തിന് മറിച്ചും അഭിപ്രായമുണ്ട്.
അതെന്തായാലും ഫേസ് ബുക്ക് ഓഫീസ് കാഴ്ചയുടെ വിരുന്നുതന്നെയാണ് ഒരുക്കുന്നത്. മറ്റ് ഏതൊരു കോര്‍പറേറ്റ് സ്ഥാപനത്തിലും കാണാത്ത രീതിയിലുള്ള രൂപഭംഗി ഈ ഓഫീസുകള്ക്കുണ്ട്. കാലിഫോര്‍ണിയ കാംപസ് നേരത്തെ തന്നെ ഇത്തരം വ്യത്യസ്തതകള്‍ കൊണ്ട് നിറഞ്ഞിരിന്നു.
എന്നാല്‍ ഒരു ഡസന്‍ എന്ജിനീയര്മാത്രമുണ്ടായിരുന്ന ന്യൂയോര്‍ക്ക് ഓഫീസും ഇന്ന് ഒരുപാട് പുരോഗമിച്ചു. 200-ഓളം പേരാണ് അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ കാംപസ് ആരെയും കൊതിപ്പിക്കുന്നതു തന്നെയാണ്. അതുകൊണ്ട് ഇന്ന് നമുക്ക് ഫേസ് ബുക്ക് ന്യൂയോര്‍ക്ക് ഓഫീസിലെ കാഴ്ചകള്‍ ഒന്നു കാണാം...

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഫേസ് ബുക്ക് ന്യൂയോര്‍ക്ക് ഓഫീസിലേക്കു പ്രവേശിക്കുമ്പോള്‍ വരവേല്‍ക്കുന്നത് 'Proceed and be bold' എന്ന വാചകമാണ്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
റിസപ്ഷന് റൂമില്‍ ഫേസ് ബുക്കിലേക്കു സ്വാഗതം എന്നെഴുതിയ കമ്പ്യൂട്ടര്‍ സ്ക്രീനാണ് ആദ്യം കാണുക. അവിടുത്തെ ഏതെങ്കിലും ജീവനക്കാരെ കാണാന്‍ എത്തിയതാണെങ്കില്‍, കണേണ്ട ആളുടെ പേര് സ്ക്രീനില്‍ ടൈപ് ചെയ്യണം. അപ്പോള്‍ ആ വ്യക്തിയുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ അവിടെ തെളിഞ്ഞുവരും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
അടുത്തതായി ഓഫീസിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ കാണുന്ന വലിയ ചുമരാണ് ഇത്. അതിഥികള്‍ക്ക് അതില്‍ ഒപ്പുരേഖപ്പെടുത്താവുന്നതാണ്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
പ്രശസ്തരായ നിരവധിപേര്‍ ഇവിടെ ഒപ്പുവച്ചിട്ടുണ്ട്. മഡോണയുടെ സിഗ്നേച്ചറാണ് കറുപ്പു നിറത്തില്‍ കാണുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഇതാണ് ഫേസ് ബുക്ക് ഓഫീസിലെ ഭക്ഷണശാല

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്ഥങ്ങള്കൊണ്ട് സമ്പനമാണ് ഈ ഡൈനിംഗ് ഹാള്‍.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഭക്ഷണശേഷം കഴിക്കാന്‍ ഐസ്ക്രീം ഉള്‍പ്പെടെയുള്ള ഡെസേര്‍ട്ടുകളും ഉണ്ട്. എല്ലാം സൗജന്യമാണ്

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
സ്റ്റോര്‍ റൂമിനകത്ത് നിറയെ ഫേസ് ബുക്ക് ഫ്രഡ്ജുകളാണ്. അതില്‍ സോഡയും വെള്ളവും മറ്റു ലഘു പാനീയങ്ങളും എപ്പോഴുമുണ്ടാകും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഭക്ഷണശാലയില്‍ അല്പം വിനോദത്തിനും സൗകര്യമുണ്ട്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഫേസ് ബുക്ക് ഓഫീസ് നിറയെ വിവിധ വാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ കാണാം. അതില്‍ പലതും ആവേശം പകരുന്ന വാക്കുകളാണ്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ചില പോസ്റ്ററുകള്‍ ചിരിക്കാനുള്ള വകതരും

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഫേസ് ബുക്കിന്റെ പ്രധാന മുദ്രാവാക്യമാണ് ഇവിടെ കുറിച്ചിരിക്കുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഫേസ് ബുക്ക് എന്‍ജിനീയര്‍മാര്‍ക്ക് ഇരുന്നു മടുക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ജോലിചെയ്യാനും സൗകര്യമുണ്ട്. ഇതിനായി കമ്പ്യൂട്ടര്‍ സ്ക്രീന്‍ സൗകര്യപ്രദമായ രീതിയില്‍ ഉയര്‍ത്താന്‍ സാധിക്കും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഫേസ് ബുക്ക് കാംപസില്‍ കുറുക്കന്മാരുമുണ്ട്. റിസര്‍ച്ച് ടീമിലെ അംഗമായ ജെസീക്ക ട്രെയ്നറാണ് സ്റ്റഫ് ചെയ്ത കുറുക്കന് കുഞ്ഞുമായി നില്‍ക്കുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഓഫീസില്‍ തങ്ങള്‍ ഇരിക്കുന്ന ഭാഗം ഇഷ്ടമുള്ള രീതിയില്‍ അലങ്കരിക്കുന്നതിനുള്ള സൗകര്യവും ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. അതിനായി നിശ്ചിത തുകയും നല്‍കും. സ്പേസ് ഹാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
അത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട ഒരു ചുമരാണ് ഇത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഇത് മറ്റൊരു ജീവനക്കാരന്റെ അലങ്കാരം

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
കസേരയില്‍ ഇരുന്ന് എക്സിക്യുട്ടീവ് വേഷത്തില്‍ ജോലി ചെയ്യണമെന്ന നിര്‍ബന്ധമൊന്നും ഇവിടെയില്ല. ഇഷ്ടമുള്ളിടത്ത് സൗകര്യപ്രദമായി ഇരുന്ന് ജോലി ചെയ്യാം.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഇതും ഹാക്ക് ചെയ്യപ്പെട്ട ചുമരാണ്

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ജോലിക്കിടയില്‍ അല്പം വിനോദവും ആകാം.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ജോണി വോങ്ങ് എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ഇത്. അദ്ദേഹം തന്നെ ചുമരില്‍ വരച്ച ചിത്രമാണ് പിന്നില്‍ കാണുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
മനോഹരമായ ഒരു ലിവിംഗ് റൂമും ഓഫീസിനകത്ത് ഉണ്ട്. മേശപ്പുറത്തിരിക്കുന്നത് മദ്യക്കുപ്പികളാണ്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ലിവിംഗ് റൂമിനകത്ത് ഫേസ് ബുക്ക് ജീവനക്കാരുടെ മക്കളുടെ ഫോട്ടോകളും പതിച്ചിട്ടുണ്ട്. അഭിനവ് ശര്‍മ എന്ന എന്‍ജിനീയര്‍ തന്റെ കുട്ടിയുടെ ഫോട്ടോ ചൂണ്ടിക്കാണിക്കുന്നു.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
കീ ബോര്‍ഡും മൗസും ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ ലഭിക്കുന്ന വെന്‍ഡിംഗ് മെഷീനാണ് ഇത്. ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് ആവശ്യമുള്ളത് സൗജന്യമായി ലഭിക്കും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ന്യൂയോര്‍ക്ക് ഓഫീസില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഓഫീസിലേക്ക് നേരിട്ട് വീഡിയോ ലിങ്ക് ഉണ്ട്. രണ്ട് ഓഫീസുകളിലുമുള്ളവര്ക്ക് പരസ്പരം സംസാരിക്കാനും ഇതിലൂടെ സാധിക്കും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഓഫീസിലെ എല്ലാ മുറിയിലും ഇത്തരം സ്ക്രീനുകള്‍ കാണാം. അതില്‍ ജീവനക്കാരുടെ ഫേസ് ബുക്ക് ഫോട്ടോകള്‍ കാണാന്‍ സാധിക്കും. അതില്‍ വിരലമര്‍ത്തിയാല്‍ ഓരോ ജീവനക്കാരും എവിടെയാണ് ഇരിക്കുന്നത് എന്ന് അറിയാന്‍ സാധിക്കും.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഓരോ കോണ്‍ഫ്രന്‍സ് ഹാളിനും ഓരോ പേര് നല്‍കിയിട്ടുണ്ട്. അതിലൊന്നാണ് ചിത്രത്തില്‍ കാണുന്നത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
മറ്റൊരു കോണ്‍ഫ്രന്‍സ് ഹാളാണ് ഇത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
മീറ്റിംഗ് റൂമിനു മുമ്പിലുള്ള ഇടനാഴിയാണ് ഇത്.

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
സ്ഥലപരിമിതി കാരണം ന്യൂയോര്‍ക്ക് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍

ഫേസ് ബുക്ക് ഓഫീസിലെ മായക്കാഴ്ചകള്‍
ഇത് ഓഫീസിനകത്തെ ഒരു കാഴ്ച

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470