Just In
- 29 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
നിർത്തിക്കോണം നിന്റെയൊക്കെ വെടീം കളീം; അക്രമം വളർത്തുന്നു, പബ്ജിയും ടിക് ടോക്കും നിരോധിക്കാൻ താലിബാൻ
ഇന്ന് ലോകമെങ്ങുമുള്ള യുവാക്കളുടെ ഇഷ്ട ഓൺലൈൻ ഗെയിമാണ് പബ്ജി(PUBG). അതേപോലെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകളുള്ള ഷോട്ട് വീഡിയോ പ്ലാറ്റ്ഫോം ആണ് ടിക് ടോക് (TikTok). ലോകമെങ്ങും ഇവയ്ക്ക് നിരവധി ആരാധകരും അത്രയും തന്നെ വിമർശകരും ഉണ്ടെന്ന് പറയാം. ഇന്ത്യയിൽ നിരോധിക്കും വരെ നമ്മൾ മലയാളികളും ടിക് ടോക്കിൽ കഴിവുതെളിയിക്കാൻ മത്സരിച്ചിരുന്നു.

നിരവധി പേരുടെ ഉള്ളിലുള്ള അഭിനയത്തെയും മറ്റ് കഴിവുകളെയും പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായ സംഭാവന നൽകാൻ കഴിഞ്ഞ മാധ്യമം കൂടിയാണ് ടിക് ടോക്. ഇന്ത്യയിൽ നിരോധിക്കപ്പെട്ടെങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള ഗെയിം ആണ് പബ്ജി. എന്നാൽ രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി നിരോധിച്ചതോടെ ഇവ രണ്ടും യുവത്വത്തിന്റെ നഷ്ട സ്മരണകൾ മാത്രമായി മാറി.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് പബ്ജിയും ടിക് ടോക്കും. കൂട്ടത്തിൽ മറ്റൊരാൾ കൂടിയുണ്ട് ആരെന്നല്ലേ സാക്ഷാൽ താലിബാൻ. മൂന്ന് പേരുകളും ഒന്നിച്ചു കേൾക്കുമ്പോൾ മൂന്നും തമ്മിൽ നല്ല കോമ്പിനേഷൻ ആണെന്നും ''ഒരമ്മപെറ്റ മക്കളെപ്പോലെ തന്നെയുണ്ട്'' എന്ന തിളക്കത്തിലെ ബിന്ദു പണിക്കരുടെ ഡയലോഗ് കടമെടുത്ത് വിശേഷിപ്പിക്കാൻ തക്ക വിധത്തിൽ ഉള്ളവർ ആണെന്നുമൊക്കെ ചിലർ പറഞ്ഞേക്കും. എന്നാൽ മൂന്നും തമ്മിൽ അങ്ങനെ നല്ല കോമ്പിനേഷനിൽ അല്ല എന്നുള്ളതാണ് വാർത്ത.

പബ്ജിയും ടിക് ടോക്കും അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നും അതിനാൽ 90 ദിവസത്തിനകം അവയെ അഫ്ഗാനിൽ നിരോധിക്കുമെന്നും താലിബാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് ഈ മൂന്ന് പേരുകളും വാർത്തകളിലേക്ക് ഇടം പിടിച്ചിരിക്കുന്നത്. കാര്യം ഇത് ആദ്യമായല്ല പബ്ജിയും ടിക് ടോക്കും നിരോധിക്കപ്പെടുന്നത്. മുമ്പ് ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളും ഇവയെ നിരോധിച്ചിട്ടുണ്ട്. എന്നാൽ അന്നൊക്കെ വന്ന വാർത്താ പ്രാധാന്യത്തെക്കാൾ ആഗോള തലത്തിൽ ഈ വാർത്ത പടരുകയാണ്.

ചെകുത്താൻ വേദമോതുന്നു എന്ന ചൊല്ലിന് സമാനമായി താലിബാൻ അഹിംസയെപ്പറ്റി സംസാരിക്കുന്നു എന്ന വിരോധാഭാസമാണ് ഈ വാർത്ത ലോകമെങ്ങും വൈറലാകാൻ കാരണമായത് എന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ താലിബാന്റെ നിരോധനം 'വള്ളിനിക്കർ', മറ്റ് രാജ്യങ്ങളുടെ നിരോധനം 'ബർമൂഡ' എന്ന നിലപാടുള്ള ചില ആളുകളാണ് താലിബാന്റെ നീക്കത്തെ വിമർശിക്കുന്നതെന്ന് എതിർ വാദക്കാരും പറയുന്നു.

സംഭവമെന്തായാലും കാര്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് രണ്ടും നിരോധിക്കാൻ അഫ്ഗാൻ ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം തീരുമാനിച്ചത് എന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. രണ്ട് ആപ്പുകളും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയ ലോ എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായും ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ചർച്ച നടത്തി. ഇതിനു പിന്നാലെയാണ് ഈ രണ്ട് ആപ്പുകളും രാജ്യത്ത് നിരോധിച്ചത്. അഫ്ഗാനിലെ വാർത്താ മാധ്യമമായ ഖമ്മ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

2020 ൽ ആണ് ഇന്ത്യയിൽ പബ്ജിക്കും ടിക് ടോക്കിനും നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന നൂറുകണക്കിന് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഐടി ആക്ട് 69 എ പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണ് ഈ ആപ്പുകൾ എന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയ്ക്ക് പുറമെ പാക്കിസ്താനും പബ്ജി നിരോധിച്ചിരുന്നു. കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്താനിലെ പബ്ജി നിരോധനം. ടിക് ടോക്കും ഇതിനോടകം നിരവധി രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ആപ്പാണ്. ബംഗ്ലാദേശും ഇന്തോനേഷ്യയും ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളും അടുത്തിടെ ടിക് ടോക് നിരോധിച്ചിരുന്നു. അശ്ലീല(പോണോഗ്രഫി) ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് കൂടുതൽ രാജ്യങ്ങളും ടിക് ടോക് നിരോധിച്ചത്.

അഫ്ഗാനിൽ അധികാരത്തിൽ എത്തിയശേഷം താലിബാൻ നിരോധിക്കുന്ന ആദ്യ ഡിജിറ്റൽ മാധ്യമങ്ങളല്ല പബ്ജിയും ടിക് ടോക്കും. മുമ്പ് തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരെന്നു കണ്ടെത്തിയ 23 മില്യൺ വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. എങ്കിലും കൊടും ക്രൂരതകൾക്ക് നേതൃത്വം നൽകിയിട്ടുള്ള താലിബാൻ ഇപ്പോൾ പബ്ജിയെയും ടിക് ടോക്കിനെയും അക്രമത്തിന്റെ പേരിൽ നിരോധിക്കുന്നു എന്നതാണ് ഇപ്പോൾ ലോകത്തിന് കൗതുകമാകുന്നതും ചർച്ചയിലേക്ക് നയിക്കുന്നതും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470