Home
News

ട്വിറ്ററിൽ അ‌ഭിപ്രായസ്വാതന്ത്ര്യമുണ്ട്, മെറ്റയ്ക്ക് അ‌സഹിഷ്ണുതയെന്ന് താലിബാൻ!

അ‌ഭിപ്രായസ്വാതന്ത്ര്യം, അ‌സഹിഷ്ണുത, എന്നീ വാക്കുകളോടൊപ്പം താലിബാൻ എന്നുകൂടി കേട്ടാൽ ആളുകൾക്ക് പ്രത്യേകിച്ച് പുതുമയൊന്നും തോന്നുകില്ല. കാരണം അ‌സഹിഷ്ണുതയുടെ പര്യായമായാണ് പലരും താലിബാനെ കാണുന്നത്. അ‌ഭിപ്രായസ്വാതന്ത്ര്യം എന്നത് താലിബാന്റെ നിഘണ്ടുവിലേ ഇല്ല എന്നതും ലോകപ്രസിദ്ധമാണ്. താലിബാൻ എന്ന പേര് തന്നെ പലരും പറയാൻ ഭയപ്പെട്ടിരുന്നു.

എന്നാലിപ്പോൾ അ‌ഭിപ്രായസ്വാതന്ത്ര്യം വേണം, അ‌സഹിഷ്ണുത പാടില്ല എന്നൊക്കെ താലിബാന്റെ വായിൽനിന്നുതന്നെ വരുന്നത് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സംഭവം എന്താണ് എന്നല്ലേ, ട്വിറ്ററിന് എതിരാളിയായി മെറ്റ ത്രെഡ്സ് എന്ന പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുകയും ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം ത്രെഡ്സ് വൻ ചർച്ചയാകുകയും വൻതോതിൽ ആളുകൾ അ‌തിലേക്കെത്തുകയും ചെയ്തു.

മെറ്റയ്ക്ക് അ‌സഹിഷ്ണുതയെന്ന് താലിബാൻ!

ത്രെഡ്സ് വന്നതോടെ ട്വിറ്ററിന്റെ കഥ കഴിയുമോ എന്നുള്ള ചർച്ചകളും മറ്റും സജീവമായി. ട്വിറ്ററാണോ നല്ലത്, ത്രെഡ്സ് ആണോ നല്ലത് എന്നുള്ള ചർച്ചകൾ രാജ്യാന്തര തലത്തിൽ ശക്തമായി. ഇതിനിടെ, മെറ്റയെ വിമർശിച്ചുകൊണ്ടും ഇലോൺ മസ്കിനെയും ട്വിറ്ററിനെയും പിന്തുണച്ചുകൊണ്ടും ഒരു താലിബാൻ നേതാവ് രംഗത്തെത്തുകയായിരുന്നു.

''മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ട്വിറ്ററിന് രണ്ട് പ്രധാന ഗുണങ്ങളുണ്ട്. അ‌തിൽ ആദ്യത്തേത് അ‌ഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നതാണ്. പൊതു സ്വഭാവവും വിശ്വാസ്യതയുമാണ് രണ്ടാമത്തെ നേട്ടം. മെറ്റയ്ക്കുള്ളതുപോലുള്ള അ‌സഹിഷ്ണുതയൊന്നും ട്വിറ്ററിൽ ഇല്ലെന്നും ട്വിറ്ററിന്റെ ഈ ഗുണങ്ങൾ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ഒരിക്കലും കൊണ്ടുവരാൻ കഴിയില്ലെന്നും താലിബാൻ നേതാവായ അനസ് ഹഖാനി ട്വീറ്റ് ചെയ്തു.

മസ്കിനെ പിന്തുണച്ച ഹഖാനി, അ‌ഭിപ്രായപ്രകടനത്തിനുള്ള ഒരു തുറന്ന വേദിയായി ട്വിറ്ററിനെ മാറ്റിയതിന് മസ്കിനെ പ്രശംസിക്കുകയും ചെയ്തു. മെറ്റയുമായി പോരാടുന്ന മസ്കിന് ലഭിച്ച ഈ അ‌പ്രതീക്ഷിത പിന്തുണ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഉപയോക്താക്കളുടെ കമന്റുകളോട് പ്രതീകരിക്കാറുള്ള മസ്ക് താലിബാൻ നേതാവിന്റെ ഈ അ‌ഭിപ്രായ​പ്രകടനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

താലിബാൻ മെറ്റയെ വെറുക്കുന്നത് എന്തുകൊണ്ട്?: താലിബാൻ ​മെറ്റയെക്കാൾ ട്വിറ്ററിനെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. തങ്ങളുടെ നയങ്ങൾ പ്രകാരം താലിബാനെ ഒരു തീവ്രവാദ സംഘടനയായാണ് മെറ്റ കണക്കാക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ ഫെയ്സ്ബുക്കിൽ താലിബാൻ എന്ന പേര് സെർച്ച് ചെയ്യുന്നതുപോലും അ‌പകടകരമായ നടപടിയായാണ് മെറ്റ കണക്കാക്കുക.

ഫെയ്സ്ബുക്കിൽ താലിബാൻ എന്ന് സെർച്ച് ചെയ്താൽ അനുവദനീയമല്ലാത്ത അപകടകാരികളായ വ്യക്തികളുമായും സംഘടനകളുമായും ഈ പദം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട്, തിരയലുമായി മുന്നോട്ട് പോകണോ എന്ന് സ്ഥിരീകരിക്കാൻ ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നു. താലിബാൻ എന്ന പേര് പോലും ഒരു മോശം വാക്കായി കാണുന്ന ഫെയ്സ്ബുക്കിനോടും മാതൃസ്ഥാപനമായ മെറ്റയോടും താലിബാന് ദേഷ്യം തോന്നിയില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ.

മെറ്റയ്ക്ക് അ‌സഹിഷ്ണുതയെന്ന് താലിബാൻ!

തീവ്രവാദ മുദ്രകുത്തിയിരിക്കുന്നതിനാൽ താലിബാൻ നേതാക്കൾക്ക് ഫെയ്സ്ബുക്കിൽ തങ്ങളുടെ അ‌ഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. അ‌തേസമയം ട്വിറ്ററിൽ താലിബാന് കാര്യങ്ങൾ കുറച്ചുകൂടി അ‌നുകൂലമാണ്. ട്വിറ്ററിൽ അ‌വർക്ക് അ‌ഭിപ്രായങ്ങൾ യഥേഷ്ടം പ്രകടിപ്പിക്കാൻ സാധിക്കുന്നു. 'ഇസ്‌ലാമിക് എമിറേറ്റ് അഫ്ഗ്' എന്ന പേരിൽ 35,000 ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ട് പോലും താലിബാനുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഈ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഉറുദു ഭാഷയിലുള്ള പോസ്റ്റുകൾ താലിബാൻ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ അ‌ഭിപ്രായങ്ങളും നയങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള തുറന്ന വേദിയായി ട്വിറ്റർ താലിബാൻ ഉപയോഗപ്പെടുത്തിവരുന്നു. താലിബാന്റെയും അ‌ഫ്ഗാനിലെ താലിബാൻ സർക്കാരിന്റെയും നയം എന്തുതന്നെയായാലും തികച്ചും സ്വതന്ത്രമായ നയമാണ് അ‌വർ ട്വിറ്ററിൽ പ്രകടിപ്പിക്കുക.

താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കം ഫെയ്സ്ബുക്കിൽ നിയന്ത്രിക്കുന്നതിൽ മെറ്റ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും നടപ്പാക്കിവരുന്നു. അ‌തിനാൽത്തന്നെ മെറ്റയെ ശത്രുവായാണ് താലിബാൻ കണക്കാക്കുന്നത്. അ‌തേസമയം താലിബാൻ ട്വിറ്ററിനെ പിന്തുണയ്ക്കുകയും ത്രെഡ്സിനെ തള്ളുകയും ചെയ്യുന്നുണ്ടെങ്കിലും പൊതു ട്രെൻഡ് ത്രെഡ്സിനൊപ്പമാണ്. ലോഞ്ച് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കാൻ മെറ്റയുടെ ത്രെഡ്സിന് കഴിഞ്ഞു.

More from GizBot

Best Mobiles in India

English summary
The Taliban leader is on the scene by criticizing Meta and supporting Elon Musk and Twitter. Anas Haqqani, a Taliban leader, tweeted that Twitter does not have a policy of intolerance like Metta's. Haqqani, who supported Musk, praised Musk for making Twitter an open platform for expression.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X