എന്തും പറഞ്ഞോളൂ തിരിച്ചുപറയാന്‍ ടോം ഉണ്ട്

Posted By: Staff

എന്തും പറഞ്ഞോളൂ തിരിച്ചുപറയാന്‍ ടോം ഉണ്ട്
നിങ്ങള്‍ പറയുന്നത് എന്തും അതേപടി പറയുന്ന മറ്റൊരാളുണ്ടെങ്കിലോ. രസകരമല്ലേ? ആന്‍ഡ്രോയിഡിലും ആപ്പിള്‍ പ്ലാറ്റ്‌ഫോമിലും ഇത്തരത്തിലൊരു ആപ്ലിക്കേഷനുണ്ട്. ടോക്കിംഗ് ടോം ക്യാറ്റ് എന്നാണതിന്റെ പേര്. നിങ്ങള്‍ പറയുന്ന കാര്യം രസകരമായ ശബ്ദത്തില്‍ ടോം പറയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഓമനിക്കാം, വാല് പിടിച്ചുവലിക്കാം അങ്ങനെ എന്ത് കുസൃതിയും കാണിക്കാം.

ടോം പൂച്ചയെ എങ്ങനെ തലോടാം എന്നാണോ ചിന്തിക്കുന്നത്? ഫോണിലെ ടച്ച്‌സ്‌ക്രീനില്‍ കാണുന്ന പൂച്ചയുടെ തലയില്‍ തൊടുക, പൂച്ച തിരിച്ചും സ്‌നേഹം പ്രകടിപ്പിക്കും. അതിനെ ദേഷ്യം പിടിപ്പിക്കണമെങ്കില്‍ വയറിലോ മറ്റോ ഒന്ന് തോണ്ടി നോക്കുക. കാണാം പുകില്.

ആന്‍ഡ്രോയിഡ് 2.1നും അതിന് മുകളിലുമുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. ഇതിലെ ഗ്രാഫിക് മികച്ച രീതിയില്‍ അനുഭവിച്ചറിയാന്‍ ആവശ്യമായ സ്റ്റോറേജ് ഫോണില്‍ ലഭ്യമാണോ എന്ന് ആദ്യം പരിശോധിക്കുക.

ആന്‍ഡ്രോയിഡില്‍ മാത്രമല്ല ഐഒഎസ് പ്ലാറ്റ്‌ഫോമിലും ഇത് ലഭ്യമാണ്. ഐട്യൂണ്‍സ്, ഗൂഗിള്‍പ്ലേ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

വിവിധ വേര്‍ഷനുകളില്‍ ഈ ആപ്ലിക്കേഷനുണ്ട്. ടോക്കിംഗ് ടോം കൂടാതെ ടോക്കിംഗ് സാന്ത, ടോക്കിംഗ് ജിന ദ ജിറാഫ്, ടോക്കിംഗ് ബെന്‍ ദ ഡോഗ്, ടോക്കിംഗ് പിയറി ദ പാരറ്റ് തുടങ്ങി സമാനങ്ങളായ ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേയില്‍ കാണാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot