Home
News

കിടപ്പിലായ ഭാര്യക്കായി റിമോട്ട് നിയന്ത്രിത ബെഡ് നിര്‍മിച്ച് തൊഴിലാളി

സാങ്കേതികതയും ഒപ്പം ആത്മാര്‍ത്ഥ സ്‌നേഹവും കലര്‍ന്ന വാര്‍ത്തയാണിത്. വെഡിംഗ് തൊഴിലാളി തന്റെ കിടപ്പിലായ ഭാര്യയ്ക്കായി നിര്‍മിച്ചത് റിമോട്ട് നിയന്ത്രിത ബെഡ്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ ശരവണ മുത്തുവെന്ന 42 കാരനാണ് രണ്ടുമാസമായി കിടപ്പിലായ തന്റെ ഭാര്യക്കായി ബെഡ് നിര്‍മിച്ചത്.

സമ്മാനം നല്‍കി

സമ്മാനം നല്‍കി

റിമോട്ട് നിയന്ത്രിത കിടക്കയിലിപ്പോള്‍ ഭാര്യ സുഖമായി വിശ്രമിക്കുകയാണ്. മാത്രമല്ല ഇതിനെല്ലാമുപരി പുത്തന്‍ കണ്ടുപിടിത്തത്തിന്റെ പ്രില്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ശരവണ മുത്തുവിന് രണ്ടാം സമ്മാനം നല്‍കി ആദരിക്കുകയും ചെയ്തു. ഒരു സര്‍ജറിക്കു വിധേയയായ ശേഷമാണ് മുത്തുവന്റെ ഭാര്യ കിടപ്പിലായത്.

റിമോട്ട് നിയന്ത്രിത ബെഡ്

റിമോട്ട് നിയന്ത്രിത ബെഡ്

കിടപ്പിലായ ഭാര്യയുടെ യാതനകള്‍ കണ്ട മുത്തു റിമോട്ട് നിയന്ത്രിത ബെഡ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'കിടപ്പിലായ രോഗികളുടെ മാനസികാവസ്ഥ എന്റെ ഭാര്യയില്‍ നിന്നും ഞാന്‍ മനസിലാക്കി. വളരെ ദയനീയമാണ് ഇത്തരക്കാരുടെ അവസ്ഥ. മറ്റൊരാളുടെ കൈസഹായമില്ലാതെ ഒന്നുംചെയ്യാനാകാത്ത അവസ്ഥ. അതു ദയനീയമാണ്' - മുത്തു പറയുന്നു.

 റിമോട്ട് നിയന്ത്രത ബെഡിലൂടെ കഴിയും

റിമോട്ട് നിയന്ത്രത ബെഡിലൂടെ കഴിയും

മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതെ അത്യാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ റിമോട്ട് നിയന്ത്രത ബെഡിലൂടെ കഴിയും. ഇതുതന്നെയാണ് പുത്തന്‍ ആശയത്തിനു പിന്നിലെന്നും മുത്തു പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് ശരവണ മുത്തു ഇപ്രകാരം പറഞ്ഞത്.

ഈ മൂന്നു ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഈ മൂന്നു ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഫ്‌ളഷ് ടാങ്ക്, ക്ലോസറ്റ്, സെപ്റ്റിക് ടാങ്കിലേക്കുള്ള ലിങ്കേജ് എന്നിവ ഉള്‍പ്പെടുന്നതാണ് റിമോട്ട് നിയന്ത്രിത ബെഡ്. മൂന്നു ബട്ടണിലാണ് ബെഡിന്റെ പ്രവര്‍ത്തനം. ബെഡിന്റെ ബേസ് തുറക്കാനും ക്ലോസറ്റ് തുറക്കാനും ടോയിലെറ്റ് ഫ്‌ളഷ് ചെയ്യാനുമായാണ് ഈ മൂന്നു ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന്

ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന്

മരിക്കുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിനോട് മുത്തു സംസാരിച്ചിരുന്നു. അന്ന് അദ്ദേഹമാണ് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് അപേക്ഷ നല്‍കാന്‍ മുത്തുവിനോട് നിര്‍ദേശിച്ചത്.

മോട്ട് ബെഡിന്റെ ഓര്‍ഡറുകളും

മോട്ട് ബെഡിന്റെ ഓര്‍ഡറുകളും

രണ്ടു ലക്ഷം രൂപയും, ആദ്യ കട്ടില്‍ നിര്‍മിച്ച വകയില്‍ 35,000 രൂപയും പ്രശസ്തിപത്രവും മുത്തുവിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കുകയുണ്ടായി. മാര്‍ച്ച് 5നാണ് ഇത് സമ്മാനിച്ചത്. 2015 മുതല്‍ ഇതുവരെ ഏകദേശം 350 ഓളം റിമോട്ട് ബെഡിന്റെ ഓര്‍ഡറുകളും മുത്തുവിനെ ത്ടിയെത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Tamil Nadu Labourer Makes Remote Control Bed For Bedridden Wife, Wins National Innovation Award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X