ഇൻസ്റ്റാഗ്രാമിൽ ബഗ് കണ്ടെത്തിയ തമിഴ്‌നാട് താരത്തിന് ലഭിച്ച സമ്മാനതുക 30,000 ഡോളർ

|

ഇൻസ്റ്റാഗ്രാമിൻറെ സ്റ്റോറീസ് ഫീച്ചർ പ്രതിദിനം 500 ദശലക്ഷം ഉപയോക്താക്കൾ ഉപയോഗിക്കുന്നു. ഫേസ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഈ ഫോട്ടോ ഷെറിങ് അപ്ലിക്കേഷന് ഒരു വലിയ പ്രൈവസി ബഗ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഫെയ്‌സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാഗ്രാമിൽ ഒരു തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ബഗ് ബൗണ്ടി പ്രോഗ്രാമിൻറെ ഭാഗമായി ചെന്നൈ ആസ്ഥാനമായുള്ള സുരക്ഷാ ഗവേഷകനായ ലക്ഷ്മൺ മുത്തിയ നേടിയത് 30,000 ഡോളർ സമ്മാനത്തുക.

 
ഇൻസ്റ്റാഗ്രാമിൽ ബഗ് കണ്ടെത്തിയ തമിഴ്‌നാട് താരത്തിന് ലഭിച്ച സമ്മാനതുക

"ഒരു അനുമതിയില്ലാതെ ഏത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ഈ തകരാർ അനുവദിച്ചതായി മുത്തിയ പറഞ്ഞു. ഒരു പാസ്സ്‌വേർഡ്‌ ഒന്നുകൂടി സജ്ജീകരിക്കുന്നതുവഴി അല്ലെങ്കിൽ റീസെറ്റ് കോഡ് അഭ്യർത്ഥിക്കുകയോ അക്കൗണ്ടിനെതിരെ സാധ്യമായ റീസെറ്റ് കോഡുകൾ പരീക്ഷിക്കുകയോ ചെയ്തുകൊണ്ട് ഒരാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് കൈ കടത്താൻ കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി.

ഇൻസ്റ്റാഗ്രാമിൽ ബഗ്

ഇൻസ്റ്റാഗ്രാമിൽ ബഗ്

"ഫേസ്ബുക്ക് സുരക്ഷാ സംഘത്തിന് ഞാൻ അപകടസാധ്യത റിപ്പോർട്ട് ചെയ്തു, എൻറെ റിപ്പോർട്ടിലെ വിവരങ്ങളുടെ അഭാവം കാരണം അവർക്ക് തുടക്കത്തിൽ ഇത് പുനർനിർമ്മിക്കാൻ കഴിഞ്ഞില്ല. കുറച്ച് ഇ-മെയിലുകൾക്കും കൺസെപ്റ്റ് വീഡിയോയുടെ തെളിവുകൾക്കും ശേഷം, ഇൻസ്റ്റാഗ്രാമിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടാക്കാൻ സാധ്യമാണെന്ന കാര്യം അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞു," മുത്തിയ ഈ ആഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.

ഇൻസ്റ്റാഗ്രാം സുരക്ഷാ ടീമുകൾ

ഇൻസ്റ്റാഗ്രാം സുരക്ഷാ ടീമുകൾ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സുരക്ഷാ ടീമുകൾ പ്രശ്‌നം പരിഹരിച്ചതിന് മുത്തിയാക്ക് നൽകിയത് 30,000 ഡോളർ പാരിതോഷികമാണ്. സൈബർ സെക്യൂരിറ്റി മേജർ സോഫോസിലെ സീനിയർ ടെക്നോളജിസ്റ്റ് പോൾ ഡക്ക്ലിൻ മുന്നറിയിപ്പ് നൽകി, മുത്തിയ കണ്ടെത്തിയ തകരാർ ഇപ്പോൾ നിലവിലില്ലെന്നും, ഉപയോക്താക്കൾ ഹാക്ക് ചെയ്യപ്പെട്ടാൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം തിരികെ ലഭിക്കുന്ന പ്രക്രിയയെക്കുറിച്ച് സ്വയം പരിചയപ്പെടണമെന്നുമായിരുന്നു അഭിപ്രായം.

ലക്ഷ്മൺ മുത്തിയ
 

ലക്ഷ്മൺ മുത്തിയ

ഇപ്പോൾ കണ്ടെത്തിയ സാങ്കേതിക പിഴവ് മാത്രമല്ല, ഫേസ്ബുക്കിലെ ബഗും മുത്തിയ ഇതിനുമുൻപായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ചാനലുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. 2010-ൽ സമാരംഭിച്ചതിനു ശേഷം, ഇൻസ്റ്റാഗ്രാം അതിവേഗത്തിലായിരുന്നു ജനപ്രീതി നേടിയത്, രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യ്തത് ഒരു ദശലക്ഷം ഉപയോക്താക്കളും ഒരു വർഷത്തിൽ 10 ദശലക്ഷവും 2019 മെയ് വരെ ഒരു ബില്ല്യണുമായിരുന്നു.

Best Mobiles in India

English summary
He discovered it was possible to take over someone's Instagram account by triggering a password reset, requesting a recovery code, or quickly trying out possible recovery codes against the account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X