Home
News

5G വേണ്ടേ, കൂടുതൽ 4G ​ടവർ വേണ്ടേ...; ആനുകൂല്യങ്ങൾ കുറയ്ക്കാതെ ബിഎസ്എൻഎല്ലിന് വേറെ വഴിയില്ല!

ഇന്ത്യൻ ടെലിക്കോം രംഗം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ചർച്ച​ ചെയ്ത കാര്യങ്ങളിലൊന്നാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ (BSNL) പരോക്ഷ നിരക്ക് വർധന. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി എന്ന പേരുള്ള ബിഎസ്എൻഎൽ അ‌ടുത്തിടെ തങ്ങളുടെ ചില പ്ലാനുകളുടെ ആനുകൂല്യങ്ങൾ ചെറിയ തോതിൽ കുറച്ചിരുന്നു. ഡയറക്ടായി പ്ലാൻ വില വർധിപ്പിക്കാതെയും എന്നാൽ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാലിത് വരിക്കാർക്കിടയിൽ വളരെ പ്രതികൂലമായ പ്രതികരണമാണ് സൃഷ്ടിച്ചത്, അ‌ത് സ്വാഭാവികവുമാണ്.

4ജി വ്യാപനം തുടങ്ങിയ ഘട്ടത്തിൽ തങ്ങളുടെ പ്ലാനുകളുടെ നിരക്ക് ഉടൻ വർധിപ്പിക്കില്ല എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അ‌തിന് ശേഷം സ്വകാര്യ കമ്പനികൾ ഒരു വലിയ നിരക്ക് വർധന തങ്ങളുടെ എല്ലാ പ്ലാനുകളിലും നടപ്പാക്കി. ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഈ നിരക്ക് വർധന നടപ്പായിട്ട് ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞു.

ആനുകൂല്യങ്ങൾ കുറയ്ക്കാതെ ബിഎസ്എൻഎല്ലിന് വേറെ വഴിയില്ല!

നിരക്ക് വർധന ഒരു കൊല്ലം പിന്നിട്ട ഘട്ടത്തിൽ ഡയറക്ടായി പ്ലാനുകളുടെ വില വീണ്ടും ഉയർത്താതെ ചില റീച്ചാർജ് ഓപ്ഷനുകൾ ഒഴിവാക്കിയും ചില പ്ലാനുകളുടെ ആനുകൂല്യങ്ങൾ കുറച്ചുമൊക്കെ സ്വകാര്യ കമ്പനികൾ പരോക്ഷ നിരക്ക് വർധന നടപ്പാക്കുന്നുണ്ട്. പ്ലാൻ വില ഉയർത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ബിഎസ്എൻഎല്ലും ഇപ്പോൾ ഇതേ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

അ‌തായത് പ്ലാനുകളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെങ്കിലും ആനുകൂല്യങ്ങൾ- പ്രത്യേകിച്ച് വാലിഡിറ്റി- കുറയ്ക്കപ്പെടുന്നതിലൂടെ പ്ലാനുകൾ ചെലവേറിയതായി മാറുന്നു. ഇതിനെതിരേ ചില ഉപയോക്താക്കൾ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ആനുകൂല്യങ്ങൾ കുറച്ചത് അ‌ന്യായമായിരിക്കാം. എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം തികച്ചും ന്യായമായ മാറ്റങ്ങൾ മാത്രമാണ് പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്.

ആനുകൂല്യങ്ങൾ കുറയ്ക്കാതെ ബിഎസ്എൻഎല്ലിന് വേറെ വഴിയില്ല!

നിഷ്പക്ഷമായി വിലയിരുത്തിയാൽ നിരക്ക് വർധിപ്പിക്കാതെ ഒരു ടെലിക്കോം കമ്പനിക്കും ഇന്ത്യൻ വിപണിയിൽ നിലനിൽക്കാനാകില്ല. പ്രത്യേകിച്ചും ബിഎസ്എൻഎൽ നൽകുന്ന വില നോക്കിയാൽ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ അ‌പേക്ഷിച്ച് ഏതാണ്ട് സൗജന്യ നിരക്കിന് സമാനമായാണ് ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ഇപ്പോൾ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുപോലും ആ പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ സമാന വിലയിലുള്ള പ്ലാനുകളെക്കാൾ വളരെ ലാഭകരമായി തുടരുന്നു എന്നത് ശ്രദ്ധിക്കുക.

ബിഎസ്എൻഎല്ലിനെപ്പോലൊരു കമ്പനിയെ സംബന്ധിച്ചിടത്തോളം ടെലിക്കോം മേഖലയിൽ നിലനിൽക്കണമെങ്കിൽ സേവനങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടുതൽ 4ജി ടവറുകൾ ആരംഭിക്കുക, 5ജി സേവനങ്ങൾ ആരംഭിക്കുക എന്നിവയെല്ലാം ബിഎസ്എൻഎല്ലിന് മുന്നിലുള്ള വലിയ വലിയ കടമ്പകളാണ്. മറ്റ് കമ്പനികളുടെ നിലവാരത്തിലേക്ക് ഉയരണമെങ്കിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

നിലവിൽ സർക്കാർ സഹായങ്ങളുടെ ബലത്തിലാണ് ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയിരിക്കുന്നത്. തുടർന്നും സർക്കാർ സഹായത്തോടുകൂടിയേ മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് കഴിയൂ. എങ്കിലും ഒരു കമ്പനി എന്ന നിലയിൽ വരുമാനം വർധിപ്പിക്കേണ്ടത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അ‌തിന് സ്വകാര്യ കമ്പനികളെ അ‌നുകരിച്ച്, വരിക്കാർക്ക് ഭാരമുണ്ടാക്കാത്ത വിധത്തിലുള്ള പരോക്ഷ നിരക്ക് വർധനയാണ് ഇപ്പോൾ ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്.

ആനുകൂല്യങ്ങൾ കുറയ്ക്കാതെ ബിഎസ്എൻഎല്ലിന് വേറെ വഴിയില്ല!

സ്വകാര്യ കമ്പനികൾ നടത്തിയതുപോലൊരു ഡയറക്ട് നിരക്ക് വർധന ബിഎസ്എൻഎൽ നടപ്പാക്കിയാൽ അ‌ത് വിപണിയിൽ കമ്പനിക്ക് വളരെയധികം തിരിച്ചടിയാകും. ഈ സാഹചര്യത്തിൽക്കൂടിയാണ് വളരെ നിശബ്ദമായുള്ള പ്ലാൻ പരിഷ്കരണങ്ങൾ ബിഎസ്എൻഎൽ നടപ്പാക്കാൻ ശ്രമിച്ചുവരുന്നത്. ഭാവിയിൽ കൂടുതൽ മികച്ച സേവനങ്ങൾ ബിഎസ്എൻഎല്ലിൽ നിന്ന് ആഗ്രഹിക്കുന്നെങ്കിൽ, വരിക്കാർ ഈ നീക്കങ്ങളോട് സഹകരിക്കേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
BSNL has recently reduced the benefits of some plans. It is inevitable for BSNL to increase the rates. Because BSNL is currently providing telecom benefits at the lowest rates in the market. But BSNL needs to increase its revenue to find the necessary funds to strengthen 5G and 4G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X