9 രൂപ നല്‍കിയാല്‍ ടാറ്റ ഡോകോമൊ വരിക്കാര്‍ക്ക് സൗജന്യമായി യൂട്യൂബ് വീഡിയോ കാണാം

Posted By:

ടാറ്റാ ഡോകോമൊ വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വെറും ഒമ്പതു രൂപ നല്‍കിയാല്‍ നിങ്ങളുടെ സ്മാര്‍ട്‌ഫോണിലോ ടാബ്ലറ്റിലോ 100 എം.ബി വരെ യൂട്യൂബ് വീഡിയോ കാണാം. അതും 3 ജി സ്പീഡില്‍. എന്നാല്‍ 24 മണിക്കൂര്‍ മാത്രമെ ഓഫര്‍ നിലനില്‍ക്കു.

9 രൂപ നല്‍കിയാല്‍ ടാറ്റ ഡോകോമൊ വരിക്കാര്‍ക്ക് സൗജന്യ യൂട്യൂബ് വീഡിയോ

യൂട്യൂബും ടാറ്റഡോകോമൊയും സംയുക്തമായാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം 19 രൂപ നല്‍കിയാല്‍ 150 എം.ബി വരെ യൂട്യുബ് വീഡിയോകള്‍ കാണുന്നതിനുള്ള പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 3 ദിവസമാണ് ഈ ഓഫര്‍ നിലനില്‍ക്കുക.

വീഡിയോ കണ്ടന്റുകള്‍ കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഓഫര്‍ എന്ന് യൂട്യൂബ് ഏഷ്യ പസഫിക് ഡയരക്റ്റര്‍ ഗൗതം ആനന്ദ് പറഞ്ഞു.

English summary
Tata Docomo and YouTube Set to Offer Video Streaming Plan At Rs 9, Tata Docomo Users will get You-Tube Video for Rs 9, Tata Docomo and YouTube Set to Offer Video Streaming Plan, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot