ടാറ്റാ ഡോകോമോ അണ്‍ലിമിറ്റഡ് പോസ്റ്റ് പെയ്ഡ് പ്ലാന്‍ 899 രൂപയ്ക്ക്

By Super
|
ടാറ്റാ ഡോകോമോ അണ്‍ലിമിറ്റഡ് പോസ്റ്റ് പെയ്ഡ് പ്ലാന്‍ 899 രൂപയ്ക്ക്

ടാറ്റാ ഡോകോമോ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഏറ്റവും പുതിയ താരിഫ് പ്ലാന്‍ അവതരിപ്പിച്ചു. 899 രൂപ പ്രതിമാസ വാടയ്ക്ക് പരിധിയില്ലാത്ത നാഷണല്‍, ലോക്കല്‍ കോളുകളാണ് വാഗ്ദാനം ചെയ്യുന്നത്.

''ഏത് മൊബൈലിലേക്കും ഫിക്‌സഡ് ലൈന്‍നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ നാഷണല്‍, ലോക്കല്‍ കോളുകള്‍ ചെയ്യാന്‍ 899 രൂപയുടെ പ്ലാനില്‍ സാധിക്കും. ഇതാദ്യമായാണ് ഒരു ടെലികോം കമ്പനി ഇത്തരമൊരു ആകര്‍ഷകമായ പ്ലാന്‍ അവതരിപ്പിക്കുന്നത്'' ടാറ്റാ ഡോകോമോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

ലോക്കല്‍, എസ്ടിഡി കോളുകള്‍ അണ്‍ലിമിറ്റഡാണ് ഈ പ്ലാനില്‍. ലോക്കല്‍ എസ്എംഎസിന് 0.6 പൈസയും നാഷണല്‍ എസ്എംഎസിന് 1.2 രൂപയുമാണ് ഈ പ്ലാനില്‍ ഈടാക്കുന്നത്. ഇന്റര്‍നാഷണല്‍ എസ്എംഎസിന് അഞ്ച് രൂപയും.

നാഷണല്‍ റോമിഗ് ചാര്‍ജ്ജ് ഔട്ട്‌ഗോയിംഗ് ലോക്കല്‍ കോളുകള്‍ക്ക് ടാറ്റാ നെറ്റ്‌വര്‍ക്കിലേക്ക് സെക്കന്റില്‍ ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ മിനുട്ടിന് 1 രൂപയുമാണ്. ഔട്ടോഗോയിംഗ് എസ്ടിഡി റോമിംഗ് നിരക്ക് ടാറ്റാ നെറ്റ്‌വര്‍ക്കില്‍ സെക്കന്റില്‍ ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മിനുട്ടിന് 1.5 രൂപയുമാണ്.

നാഷണല്‍ റോമിംഗ് ഇന്‍കമിംഗ് ചാര്‍ജ്ജ് ഒരേ നെറ്റ്‌വര്‍ക്കിലേക്ക് സെക്കന്റില്‍ ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മിനുട്ടില്‍ 1 രൂപയുമാണ്. റോമിംഗ് ഇന്‍കമിംഗ് എസ്എംഎസ് നിരക്ക് ടാറ്റാ നെറ്റ്‌വര്‍ക്കില്‍ സെക്കന്റില്‍ ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1 രൂപയുമാണ്. ഔട്ട്‌ഗോയിംഗ് റോമിംഗ് എസ്എംഎസ് നിരക്കില്‍ അതേ നെറ്റ്‌വര്‍ക്കില്‍ 1.5 രൂപയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 3.45 രൂപയുമാണ്.

ഡാറ്റാ ചാര്‍ജ്ജും മറ്റ് വിശദാംശങ്ങളും ടാറ്റാ ഡോകോമോ വെബ്‌സൈറ്റില്‍ ലഭിക്കും. 22 ടെലികോം സര്‍ക്കിളുകളിലായി ജിഎസ്എം, സിഡിഎംഎ സേവനങ്ങള്‍ ടാറ്റാ ടെലിസര്‍വ്വീസസ് നല്‍കിവരുന്നുണ്ട്. ഇതിന് മുമ്പ് ടാറ്റയുടെ ഇന്റര്‍നെറ്റ് ഡാറ്റാ സേവനമായ ടാറ്റാ ഫോട്ടോണിലും പുതിയ താരിഫ് പ്ലാന്‍ കമ്പനി നിശ്ചയിച്ചിരുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X