ഡോകോമോ ഡാറ്റാ നിരക്കുകള്‍ കുറച്ചു
പുതിയ ആയുധവുമായി ടാറ്റാ ഡോകോമോ വരുന്നു. 2ജി, 3ജ ഇന്റര്‍നെറ്റ് മൊബൈല്‍ നിരക്കുകള്‍ വെട്ടികുറച്ച് പുതിയ നിരക്കുകളുമായി ഡോകോമോയുടെ വരവ്. നിരക്കുകള്‍ 90 ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. രാജ്യത്ത് ടോകോമോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്.
നോക്കിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

126 രൂപയ്ക്ക് രണ്ട് 2ജിബി ഡാറ്റാ 30 ദിവസം ഉപയോഗിക്കാനാക്കുമെന്നും,19 സര്‍ക്കിളുകളിള്‍ ഈ വെട്ടിക്കുറച്ച ഡാറ്റ ഉപയോഗിക്കാമെന്നും ടാറ്റാ ഡോകോമോ അധികൃതര്‍ അറിയിച്ചു. പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതല്‍ നടപ്പിലാക്കും.
ഇതിനുമുന്‍പ് ഐടിയ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ കുറച്ചിരുന്നു. നിരക്കുകള്‍ പരമാവതി കുറച്ചു കൊണ്ടാണ് ഈ കമ്പനികള്‍ മല്‍സരിക്കുന്നത്. അതിന്റെ ഭാഗമായി എയര്‍ടെല്‍ പുതിയ പ്രസ്ഥാവന ഇറക്കി. ഇവരുടെ 4 ജി ഡേറ്റയ്ക്ക് 3ജി ഡേറ്റയുടെ പൈസമാത്രമേ ഈടാക്കുകയുള്ളുവെന്ന്.
എന്തായാലും പുതുക്കിയ നിരക്കുകള്‍ ഈ കമ്പനികളുടെ പുതിയ അങ്കത്തിന് വഴിയൊരുക്കുമെന്ന് തീര്‍ച്ച.
വെട്ടികുറച്ച നിരക്കുകള്‍
2 ജി ഡാറ്റാ പാക്ക്
126 രൂപയ്ക്ക് 2ജിബി 30 ദിവസത്തേക്ക്
149 രൂപയ്ക്ക് 2.5 ജിബി 30 ദിവസത്തേക്ക്
249 രൂപയ്ക്ക് 3 ജിബി 60 ദിവസത്തേക്ക്
3ജി ഡാറ്റാപാക്ക്
225 രൂപയ്ക്ക് 2 ജിബി 30 ദിവസത്തേക്ക്


Click it and Unblock the Notifications