Home
News

"ഐഫോൺ 15 മൈഡ് ബൈ ടാറ്റ"; ഇന്ത്യൻ സ്വപ്നങ്ങൾ പുതിയ ഉയരങ്ങളിലേക്ക് | iPhone 15

ഐഫോൺ ഉത്പാദനത്തിന്റെ ആഗോള ഹബായി മാറാനുള്ള ഇന്ത്യൻ സ്വപ്നങ്ങൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഐഫോൺ ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ തുടരുകയും ചെയ്യുന്നു. ഐഫോൺ ഉത്പാദകരായ കമ്പനികളുടെ ഇന്ത്യയിലെ അടിസ്ഥാന സൌകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ഇന്ത്യൻ കമ്പനികളുമായി കൂടി കൂട്ട് കൂടുകയാണ് ആപ്പിൾ.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത ഐഫോൺ സീരീസിലെ ഡിവൈസുകൾ ( ഐഫോൺ 15, ഐഫോൺ 15 പ്ലസ് ) ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് നിർമിക്കും. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ പുതിയ ഐഫോൺ മോഡലുകളുടെ ഉത്പാദനം വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിലും ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിലും വർധനവ് കൊണ്ട് വരാനുള്ള ആപ്പിൾ നയത്തോട് യോജിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം.

ഐഫോൺ 15 സീരീസും ടാറ്റയും : ട്രെൻഡ്ഫോഴ്സ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 സീരീസിലെ ഡിവൈസുകൾ അസംബ്ലി ചെയ്യാൻ ആപ്പിൾ കമ്പനി ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്കുള്ള ഓർഡർ ആപ്പിൾ ടാറ്റയ്ക്ക് കൈമാറിയതായും ട്രെൻഡ്ഫോഴ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഐഫോൺ 15 സീരീസിലെ ആദ്യ ഡിവൈസുകൾ ഇന്ത്യയിൽ തന്നെയാകും ഉത്പാദിപ്പിക്കപ്പെടുക.

ഫോക്‌സ്‌കോൺ, പെഗാട്രോൺ, ലക്‌സ്‌ഷെയർ എന്നിവയ്ക്ക് ശേഷം ആപ്പിളിന്റെ നാലാമത്തെ കരാർ കമ്പനിയായി കൂടി മാറുകയാണ് ടാറ്റ ഗ്രൂപ്പ്. അതായത് ഐഫോൺ പ്രൊഡക്ഷൻ ഹബ്ബായുള്ള ഇന്ത്യയുടെ വളർച്ചയിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നും നിർണായക പങ്ക് വഹിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ മുൻ കരാറുകാരായ വിസ്‌ട്രോണിന്റെ ഐഫോൺ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യ വിടാൻ വിസ്‌ട്രോൺ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്ലാന്റ് സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനമെടുത്തത്.

വിസ്ട്രോൺ കോർപ്പറേഷൻ കർണാടകയിലെ കോലാർ ജില്ലയിൽ നടത്തുന്ന ഐഫോൺ നിർമാണ പ്ലാന്റാണ് ടാറ്റ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 44 ഏക്കറിലാണ് ഈ ഐഫോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാകും കർണാടകയിലെ ഐഫോൺ ഫാക്ടറി വരുന്നതും. ടാറ്റ സൺസിന്റെ ഉപസ്ഥാപനമായ ടിപിഇഎൽ, നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ യൂണിറ്റിൽനിന്ന് ആപ്പിളിന് പാർട്സുകൾ വിതരണം ചെയ്യുന്നുമുണ്ട്.

പുറത്തിറങ്ങുന്ന ഐഫോണുകളുടെ 5 ശതമാനം മാത്രമായിരിക്കും ടാറ്റ അസംബിൾ ചെയ്യുക. 2023 -ൽ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ ( ഐഫോൺ 15 മോഡലുകൾ ) ഭൂരിഭാഗവും ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ നിന്നാവും പുറത്തിറങ്ങുക. ഐഫോൺ 15 മോഡലുകളുടെ 25 ശതമാനം ലക്‌സ്‌ഷെയറും നിർമിക്കും. ഐഫോൺ 15 പ്ലസ് മോഡലുകളുടെ 35 ശതമാനവും ഐഫോൺ 15 പ്രോ മോഡലുകളുടെ 30 ശതമാനവും പെഗാട്രോണിന്റെ പ്ലാന്റുകളിൽ നിന്നും വിപണിയിൽ എത്തും.

സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ഇന്ത്യയുടെ പ്രാധാന്യവും വളർച്ചയും ആപ്പിൾ ആവർത്തിച്ച് പരാമർശിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണി കൂടിയായ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യവും ആപ്പിൾ വർധിപ്പിക്കുക്കയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറുകൾ ഏപ്രിലിൽ മുംബൈയിലെ ബികെസിയിലും ന്യൂഡൽഹിയിലെ സാകേതിലും തുറന്നിരുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ പ്രീമിയം സെഗ്‌മെന്റിൽ ആപ്പിൾ ഗണ്യമായ വളർച്ചയും നേടിയിരുന്നു.

More from GizBot

Best Mobiles in India

English summary
iPhone 15 and iPhone 15 Plus smartphones will be manufactured by Tata Group in India. Last year, Apple increased production of new iPhone models in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X