ടാറ്റാ ഫോട്ടോണ്‍ പ്ലസ് താരിഫ് പ്ലാനില്‍ 60 ശതമാനം കുറവ്

Posted By: Super

ടാറ്റാ ഫോട്ടോണ്‍ പ്ലസ് താരിഫ് പ്ലാനില്‍ 60 ശതമാനം കുറവ്

ടാറ്റാ ഡോകോമോയുടെ ഇന്റര്‍നെറ്റ് സേവനമായ ഫോട്ടോണ്‍ പ്ലസിന്റെ വരിക്കാര്‍ക്ക് പുതിയ ഓഫറുമായി കമ്പനി. ഫോട്ടോണ്‍ പ്ലസിന്റെ താരിഫില്‍ 60 ശതമാനത്തിന്റെ കുറവാണ് ടാറ്റാ ഡോകോമോ വരുത്തിയിരിക്കുന്നത്.

പുതിയ താരിഫ് പ്ലാന്‍ അനുസരിച്ച് മൂന്ന് വ്യത്യസ്തമായ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് തെരഞ്ഞെടുക്കാം. അതില്‍ ഒന്ന് പ്രതിമാസം 6 ജിബി ഡാറ്റ ഉപയോഗിക്കാന്‍ 950 രൂപ വരുന്ന പ്ലാനാണ്. 11 ജിബി ഉപയോഗിക്കാന്‍ 1,200 രൂപയാണ് പുതുക്കിയ താരിഫ്. 15 ജിബി അണ്‍ലിമിറ്റഡ് പ്ലാനിന് പ്രതിമാസ വാടക 1500 രൂപയാണ്.

നിശ്ചിത ഡാറ്റ ഡൗണ്‍ലോഡിന് ശേഷവും ഉപയോഗിക്കുമ്പോഴും ഇതേ വാടക നല്‍കിയാല്‍ മതി. ഡാറ്റ ഡൗണ്‍ലോഡിംഗ് വേഗതയില്‍ അല്പം കുറവ് വരുമെന്ന് മാത്രം. ഇത് കൂടാതെ ഫോട്ടോണ്‍ പ്ലസ് പോസ്റ്റ് പെയ്ഡ് വരിക്കാരാവുന്നവര്‍ക്ക് കണക്ഷന്‍ വാങ്ങിയതു മുതല്‍ പ്രതിമാസം 100 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.

പ്രതിമാസം 1ജിബി, 2ജിബി ഡാറ്റ പ്ലാനുകളും ഫോട്ടോണിലുണ്ട്. 1ജിബിയ്ക്ക് 250 രൂപയും 2 ജിബിയ്ക്ക് 450 രൂപയുമാണ്. ഇതിന് മുമ്പ് 1 ജിബിയ്ക്ക് 650 രൂപയും 2ജിബിയ്ക്ക് 750 രൂപയുമായിരുന്നു. പ്രീപെയ്ഡ് വരിക്കാര്‍ക്ക് 700 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 2ജിബി അണ്‍ലിമിറ്റഡ് പ്ലാന്‍ ആസ്വദിക്കാം.

പുതുക്കിയ താരിഫ് പ്ലാന്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot