ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

|

ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് അടുത്തിടെ പേര് ടാറ്റ പ്ലേ ഫൈബർ എന്നാക്കി മാറ്റിയിരുന്നു. യൂസേഴ്സിന് തിരഞ്ഞെടുക്കാൻ മികച്ച പ്ലാനുകൾ ടാറ്റ പ്ലേ ഫൈബർ നൽകുന്നുണ്ട്. ദീർഘ കാല ഓപ്ഷനുകൾ സെലക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ പ്ലേ ഫൈബറിന്റെ 300 എംബിപിഎസ് പ്ലാൻ മികച്ച ചോയിസ് ആണ്. 6 മാസത്തേക്ക് 300 എംബിപിഎസ് പ്ലാൻ സെലക്ട് ചെയ്യുമ്പോൾ താരതമ്യേനെ കുറഞ്ഞ ചിലവ് മാത്രമാണ് വരുന്നത് എന്നൊരു പ്രത്യേകതയുണ്ട്. ആറ് മാസത്തെ 300 എംബിപിഎസ് പ്ലാൻ 8,400 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്യാൻ കഴിയും. ഇത് 300 എംബിപിഎസ് പ്ലാനിന്റെ പ്രതിമാസ ചിലവ് 1,400 രൂപയായി കുറയ്ക്കും. നികുതി ഉൾപ്പെടാതെയുള്ള വിലയാണിത്. അവസാന ബില്ലിൽ 18 ശതമാനം അധിക തുക കാണുമ്പോൾ ആശ്ചര്യപ്പെടേണ്ടതില്ല.

 

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാൻ വിശദാംശങ്ങൾ

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാൻ വിശദാംശങ്ങൾ

ടാറ്റ പ്ലേ ഫൈബർ സാധാരണ ഗതിയിൽ ഒരു മാസത്തെ വാലിഡിറ്റി ഉള്ള 300 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നത് 1,500 രൂപയ്ക്കാണ്. 3, 12 മാസത്തേക്ക്, ഉപയോക്താക്കൾക്ക് ഈ പ്ലാൻ 4,500 രൂപയ്ക്കും 15,600 രൂപയ്ക്കും ലഭിക്കും. 300 എംബിപിഎസ് പ്ലാൻ ആറ് മാസത്തേക്ക് സെലക്ട് ചെയ്യുമ്പോൾ പ്രതിമാസ ചിലവ് 1,400 രൂപയായി മാറും. ഒരു വർഷത്തേക്ക് സെലക്ട് ചെയ്യുമ്പോൾ പ്രതിമാസ ചിലവ് 1,300 രൂപയായും കുറയും.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഡ്യുവൽ ബാൻഡ്

ഡ്യുവൽ ബാൻഡ് ഒഎൻടി റൂട്ടറും ഇൻസ്റ്റാളേഷനും സൌജന്യമായി ലഭിക്കും എന്നതും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. ടാറ്റ പ്ലേ ഫൈബർ ഈ 300 എംബിപിഎസ് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ഒരു മാസം 3.3 ടിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഫെയർ യൂസേജ് പോളിസി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 3 എംബിപിഎസ് ആയി കുറയും. നിങ്ങൾക്ക് ലാൻഡ്‌ലൈൻ സേവനം ആവശ്യമാണ് എന്നുണ്ടെങ്കിൽ കമ്പനി സൗജന്യ കണക്ഷൻ നൽകും. എന്നാൽ ഡിവൈസ് നിങ്ങൾ തന്നെ വാങ്ങണം എന്ന് മാത്രം.

ടാറ്റ പ്ലേ
 

ടാറ്റ പ്ലേ ഫൈബറിന്റെ സേവനങ്ങൾ രാജ്യത്ത് എല്ലായിടത്തും ലഭ്യമല്ല. അത് പോലെ തന്നെ ടാറ്റ ഫൈബറിന്റെ 300 എംബിപിഎസ് പ്ലാനും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഉപയോക്താവ് പ്രതിമാസ പ്ലാൻ ആണ് സെലക്ട് ചെയ്യുന്നതെങ്കിൽ ഇൻസ്റ്റാളേഷനായി 500 രൂപ ചിലവ് സ്വയം വഹിക്കേണ്ടി വരും.

എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബ്രോഡ്‌ബാൻഡ്

ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കിന്റെ 99.9% പ്രവർത്തനസമയമാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഇത് ഏതൊരു ഉപഭോക്താവിനും മതിയായ ഓഫർ തന്നെയാണ്. ടാറ്റ പ്ലേ ഫൈബറിൽ നിന്നുള്ള ഈ 300 എംബിപിഎസ് പ്ലാനിൽ ഇല്ലാത്ത ഒരേയൊരു കാര്യം ഓവർ ദി ടോപ്പ് ( ഒടിടി ) ആനുകൂല്യങ്ങൾ മാത്രമാണ്. എയർടെൽ എക്സ്ട്രീം ഫൈബർ, ജിയോഫൈബർ എന്നിവയുമായി മത്സരിക്കുന്നതിന് ടാറ്റ പ്ലേ ഫൈബർ തങ്ങളുടെ പ്ലാനിനൊപ്പം ഒടിടി ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്.

ഒടിടി യൂസേഴ്സിന് അനുയോജ്യമായ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഒടിടി യൂസേഴ്സിന് അനുയോജ്യമായ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോ 300 എംബിപിഎസ് പ്ലാൻ

ജിയോ ഫൈബർ തങ്ങളുടെ യൂസേഴ്സിന് ആകർഷകമായ 300 എംബിപിഎസ് പ്ലാൻ നൽകുന്നു. അതിശയകരമായ അധിക ആനുകൂല്യങ്ങളും റിലയൻസ് ജിയോ നൽകുന്ന 300 എംബിപിഎസ് പ്ലാനിൽ ലഭ്യമാണ്. 30 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നു. പ്രതിമാസം 1,499 രൂപ വിലയിലാണ് ജിയോ ഫൈബറിന്റെ 300 എംബിപിഎസ് പ്ലാൻ വരുന്നത്. 3.3 ടിബി ( 3,300 ജിബി ) എഫ് യു പി ഡാറ്റ പരിധിയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 300 എംബിപിഎസ് ഡാറ്റ അപ്‌ലോഡ് - ഡൌൺലോഡ് വേഗതയും ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾഅതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജിയോ 300

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവ തുടങ്ങി മറ്റ് പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ജിയോ 300 എംബിപിഎസ് പ്ലാൻ വഴി ആക്സസ് ലഭിക്കും. ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കുന്ന ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന് ഒരു വർഷത്തെ കാലാവധിയാണ് വരുന്നത്. ഈ പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയാണ് വരുന്നത് എന്നും അത് അവസാന ബില്ലിൽ നിന്നും ഈടാക്കുമെന്നും മനസിലാക്കണം. റിലയൻസ് ജിയോയുടെ വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയുന്നതാണ്.

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെലും 300 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് നൽകുന്ന അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 1,499 രൂപ തന്നെയാണ് ഈ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിനും വില വരുന്നത്. ഈ പ്ലാൻ എയർടെൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രൊഫഷണൽ പ്ലാൻ എന്ന പേരിലാണ്. എയർടെൽ താങ്ക്സ് ബെനിഫിറ്റ്സും എയർടെൽ എക്സ്സ്ട്രീം ഫൈബർ പ്ലാനിന് ഒപ്പം ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നു.

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

എയർടെൽ

എയർടെൽ എക്സ്സ്ട്രീം ഫൈബർ നൽകുന്ന 300 എംബിപിഎസ് പ്ലാൻ 3.5 ടിബി അല്ലെങ്കിൽ 3,500 ജിബി ഡാറ്റ പരിധിയുമായിട്ടാണ് വരുന്നത്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണ്, അത് ബാധകമായ രീതിയിൽ പിന്നീട് ഈടാക്കുകയാണ് ചെയ്യുന്നത്. ഈ പ്ലാൻ ഡൽഹി നഗരത്തിലേക്ക് ഉള്ളതാണെന്നും വിവിധ നഗരങ്ങളിൽ പ്ലാനുകൾക്ക് നേരിയ വ്യത്യാസമുണ്ടാകാമെന്നും മനസിലാക്കണം.

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

രാജ്യത്തെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സിൽ ഒന്നാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലും തങ്ങളുടെ യൂസേഴ്സിനായി 300 എംബിപിഎസ് പ്ലാൻ ഓപർ ചെയ്യുന്നു. ‘ഫൈബർ അൾട്ര' എന്ന പേരിലാണ് ഈ 300 എംബിപിഎസ് അറിയപ്പെടുന്നത്. പ്രതിമാസം 1,499 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് വില വരുന്നത്. 4 ടിബി അഥവാ 4,000 ജിബി വരെയാണ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്ന എഫ് യു പി ഡാറ്റ പരിധി. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 4 എംബിപിഎസ് ആയി കുറയും.

300 എംബിപിഎസ് വരെ വേഗത നൽകുന്ന കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ300 എംബിപിഎസ് വരെ വേഗത നൽകുന്ന കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

ബിഎസ്എൻഎൽ

അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡ് സൌകര്യവും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്കുള്ള സൗജന്യ ആക്സസും ബിഎസ്എൻഎല്ലിന്റെ 300 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നു. ഇത് കൂടാതെ, ആദ്യ മാസത്തെ വാടകയിൽ 500 രൂപ വരെ 90 ശതമാനം ഡിസ്കൌണ്ടും ലഭിക്കും.

Best Mobiles in India

English summary
Tata Play Fiber offers the best plans for users to choose from. Tata Play Fiber 300 Mbps plan is a great choice for those who want to select long-term options. There is a feature that comes with a relatively low cost when selecting a 300 Mbps plan for 6 months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X