Home
News

ഇപ്പോൾ ടാറ്റ സ്കൈ ബിംഗ് +, എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സുകൾ സ്വന്തമാക്കാം 400 രൂപ വിലക്കുറവിൽ

ടാറ്റ സ്കൈ ഇന്ത്യയിലെ സെറ്റ് ടോപ്പ് ബോക്സുകളുടെ വില വീണ്ടും കുറിച്ചിരിക്കുകയാണ്. എന്നാൽ, ഇത് ഒരു ശാശ്വതമായ വിലക്കുറവല്ല എന്നതാണ് മറ്റൊരു കാര്യം. ഏറ്റവും പുതിയ ദീപാവലി ഓഫറിന്റെ ഭാഗമായാണ് ഈ സെറ്റ് ടോപ്പ് ബോക്‌സുകൾ വിലക്കുറവിൽ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ സ്കൈ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സ്, ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ്, ടാറ്റ സ്കൈ + എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സ് എന്നിവയിൽ കിഴിവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടാറ്റ സ്കൈ ബിംഗ്+ ന് ഇന്ത്യയിൽ 400 രൂപ വില കിഴിവ് ലഭിക്കും. ടാറ്റ സ്കൈ + എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സിന് 200 രൂപ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ടാറ്റ സ്കൈ

സെപ്റ്റംബറിലെ അവസാന വിലക്കയറ്റത്തിനുശേഷം, ടാറ്റ സ്കൈ ബിംഗ് +ന് ഇന്ത്യയിൽ വരുന്ന വില 2,999 രൂപയാണെങ്കിലും ഇപ്പോൾ നിങ്ങൾക്ക് ഓൺലൈനിൽ ഒരു കൂപ്പൺ ഉപയോഗിച്ച് 2,799 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ് ഇപ്പോഴും 2,999 രൂപയാണെങ്കിലും ഉപയോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ചെക്ക്‌ഔട്ട് ചെയ്യുന്ന സമയത്ത് കൂപ്പൺ കോഡായ TSKY200 നൽകി 200 രൂപ കിഴിവ് നേടാവുന്നതാണ്. ഈ വില കുറവ് ഓൺലൈൻ വെബ്സൈറ്റിന് മാത്രമേ ബാധകമാകൂ, കൂടാതെ അധിക ഓഫറുകളിൽ മൊബിക്വിക് ക്യാഷ്ബാക്കിൽ 50 രൂപയും പേസാപ്പ് ക്യാഷ്ബാക്കിൽ 50 രൂപയും ലഭിക്കുന്നതാണ്.

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ്

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആറുമാസത്തെ ടാറ്റ സ്കൈ ബിഞ്ച് സേവന സബ്സ്ക്രിപ്ഷനും മൂന്ന് മാസത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ടാറ്റ സ്കൈ ബിംഗ് സബ്സ്ക്രിപ്ഷന്റെ വില പ്രതിമാസം 299 രൂപയാണ്. സൗജന്യ കാലയളവ് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഈ തുക അടയ്‌ക്കേണ്ടതായി വരും. ടാറ്റ സ്കൈ ബിംഗ് സബ്സ്ക്രിപ്ഷനിൽ 8 ഒടിടി ആപ്പ്ളിക്കേഷനുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ, സൺഎൻ‌എക്സ് ടി, ഹംഗാമ പ്ലേ, ഷെമറൂ, ഇറോസ് നൗ തുടങ്ങിയവ ലഭിക്കുന്നു.

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ്

ടാറ്റ സ്കൈ എച്ച്ഡി സെറ്റ്-ടോപ്പ് ബോസിന് 1,499 രൂപയാണെങ്കിലും ചെക്ക്ഔട്ടിൽ കൂപ്പൺ കോഡ് TSKY150 നൽകി 1,349 രൂപയ്ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. കൂപ്പൺ കോഡ് ഉപയോഗിച്ച് 150 രൂപ കിഴിവ് ലഭിക്കുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു. ഈ സെറ്റ്-ടോപ്പ് ബോക്സിനും സമാനമായ മൊബിക്വിക്ക്, പേസാപ്പ് ക്യാഷ്ബാക്ക് ഓഫറുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ടാറ്റ സ്കൈ + എച്ച്ഡി സെറ്റ്-ടോപ്പ് ബോക്‌സ് ക്യാഷ്ബാക്ക് ഓഫറുകൾ

അതുപോലെ, ടാറ്റ സ്കൈ + എച്ച്ഡി സെറ്റ്-ടോപ്പ് ബോക്‌സ് നിങ്ങൾക്ക് പട്ടികപ്പെടുത്തിയിരിക്കുന്ന വിലയായ 4,999 രൂപയിൽ നിന്നും 400 രൂപ കിഴിവിൽ 4,599 രൂപയ്‌ക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ സെറ്റ്-ടോപ്പ് ബോക്സിനായി ഉപയോഗിക്കേണ്ട കൂപ്പൺ കോഡ് ചെക്ക്ഔട്ടിൽ TSKY400 ആണ്. വീണ്ടും, ഈ സെറ്റ്-ടോപ്പ് ബോക്സിൽ സമാന മൊബിക്വിക്ക്, പേസാപ്പ് ക്യാഷ്ബാക്ക് ഓഫറുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ കിഴിവുകൾ ആദ്യമായി കണ്ടെത്തിയത് ടെലികോം ടോക്കാണ്. ഈ ഓഫറുകളുടെ കാലാവധി എത്രയാണെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഒരു ഫെസ്റ്റിവൽ സീസൺ ഡീൽ എന്ന നിലയിൽ ഇത് കൂടുതൽ കാലം ഉണ്ടാകില്ല.

Best Mobiles in India

English summary
In India, Tata Sky has the the prices of its set-top boxes once again. This is not a permanent price cut, and as part of its new Diwali bid, it has been introduced. The discounts were offered on the set-top box Tata Sky HD, set-top box Tata Sky Binge+, and set-top box Tata Sky + HD in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X