മാസത്തിൽ 249 രൂപയ്ക്ക് ടാറ്റാ സ്കൈ ബിൻജ് സർവ്വീസ് ആരംഭിച്ചു
വിവിധ ആപ്ലിക്കേഷനുകളിൽ നിന്നും ഡിജിറ്റൽ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെയും സിംഗിൾ സബ്സ്ക്രിപ്ഷൻ ഫീസ് വഴി വരിക്കാർക്ക് ഈ സേവനം അനുവദിക്കുന്നു.
ടാറ്റ സ്കൈ ബിൻജ് അവതരിപ്പിച്ച് ടാറ്റ സ്കൈ - ടി.വി.യിൽ ഒന്നിലധികം ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡിജിറ്റൽ ഉള്ളടക്കം എത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ടാറ്റ സ്ക്കൈ ബിൻജ്. ആമസോൺ ഫയർ ടി.വി സ്റ്റിക്ക് - ടാറ്റ സ്കൈ എഡിഷൻ വഴി പുതിയ സേവനം ലഭ്യമാക്കും.


ടാറ്റാ സ്കൈ ബിൻജ്
വിവിധ ആപ്ലിക്കേഷനുകളിൽ നിന്നും ഡിജിറ്റൽ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെയും സിംഗിൾ സബ്സ്ക്രിപ്ഷൻ ഫീസ് വഴി വരിക്കാർക്ക് ഈ സേവനം അനുവദിക്കുന്നു. എല്ലാ ടാറ്റാ സ്കൈ വരിക്കാർക്കുമായി 249 രൂപ നിരക്കിൽ ടാറ്റാ സ്കൈ ബിൻജ് സേവനം ലഭ്യമാകും.

ആമസോൺ ഫയർ ടി.വി സ്റ്റിക്ക്
സബ്സ്ക്രൈബർ ചാർജുകൾ ടാറ്റ സ്കൈ ഡിടിഎച്ച് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും. ആമസോൺ ഫയർ ടി.വി സ്റ്റിക്ക് അധികചെലവുകളൊന്നുമില്ല. ഇതുകൂടാതെ പുതിയ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം സർവീസിൻറെ മൂന്ന് മാസത്തെ സേവനം ലഭിക്കും, അതും മറ്റൊരു ചാർജും കൂടാതെ.

ടാറ്റ സ്കൈ വീഡിയോ ഓൺ ഡിമാൻഡ് (VOD)
ഈ സേവനം ആദ്യം മുതൽ തന്നെ ഹോട്ട് സ്റ്റാർ, സൺ എൻ.ടി.ഇ, ഇറോസ് നൗ, ഹംഗാമ ഓൺ പ്ലേ എന്നിവയിൽ ഒരു സിംഗിൾ സബ്സ്ക്രിപ്ഷൻ വഴിയാണ് ലഭ്യമാവുക. കഴിഞ്ഞ 7 ദിവസങ്ങളിലായി ടാറ്റ സ്കൈ വീഡിയോ ഓൺ ഡിമാൻഡ് (VOD) ലൈബ്രറിയിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടി.വി ചാനലുകൾക്കൊപ്പം 5000 ടൈറ്റലുകളിലേക്ക് സബ്സ്ക്രൈബർമാർക്ക് ലഭ്യതയുണ്ടായിരുന്നു.

ടാറ്റ സ്കൈ ബിൻജ് ആപ്ലിക്കേഷൻ
ബോളിവുഡ് സിനിമകൾ, ഹോളിവുഡ് സിനിമകൾ, പ്രാദേശിക സിനിമ, വെബ് സീരീസ്, ക്രിക്കറ്റ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിലേക്ക് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഉള്ളടക്കം ലഭ്യമാകും. ടാറ്റ സ്കൈ ബിൻജിന്റെ അവതരണ പാക്ക് എന്ന് പറയുന്നത് ആമസോണിൻറെ ഫയർ ടി.വി സ്റ്റിക്ക്, ടാറ്റ സ്കൈ എഡിഷൻ കൂടാതെ ടാറ്റ സ്കൈ ബിൻജ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്ത അലക്സ് വോയ്സ് റിമോട്ട് തുടങ്ങിയവ ഉൾപ്പെടും.

അലക്സ് വോയ്സ് റിമോട്ട്
ഫയർ ടി.വി സ്റ്റിക്കിന് പ്രവർത്തനക്ഷമത നൽക്കുന്നത് ഒരു ക്വാഡ് കോർ സി.പി.യു ആണ്, കൂടാതെ ചിത്രത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനായി വൈ-ഫൈ കണക്റ്റിവിറ്റിയും ഇതോടപ്പം വാഗ്ദാനം ചെയ്യുന്നു.

ആമസോൺ ഫയർ ടി.വി സ്റ്റിക്ക്
ടാറ്റ സ്കൈ ബിൻജ് സേവനം ഒരു സജീവ വൈ-ഫൈ കണക്ഷനോടൊപ്പമാണ് പ്രവർത്തിക്കുന്നത് കൂടാതെ ഒരു എച്ച്ഡിഎംഐ പോർട്ട് ഉൾക്കൊള്ളുന്ന ടി.വി സെറ്റ് ഉണ്ടായിരിക്കും.


Click it and Unblock the Notifications