ജിയോക്ക് കനത്ത വെല്ലുവിളിയുമായി ടാറ്റ സ്കൈ എത്തുന്നു! പ്ലാനുകൾ ഗംഭീരം!

By GizBot Bureau
|

4ജി മൊബൈല്‍ കണക്ഷന്റെ വിപ്ലവത്തിനു ശേഷം ബ്രോഡ്ബാന്‍ഡുമായി ജിയോ എത്തിയ കാര്യം ഏവര്‍ക്കും അറിയാം. ജിയോ 4ജി, ജിയോ ടിവി, ജിയോ മൊബൈല്‍ തുടങ്ങിയ സമസ്ത ഡിജിറ്റല്‍ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതിനു ശേഷമാണ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്കും ജിയോ പ്രവേശിക്കുന്നത്.

 

ജിയോ ജിഗാഫൈബര്‍ ടൂ ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസിന്റെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15ന് ആരംഭിച്ചു. എന്നാല്‍ റിലയന്‍സ് ജിയോക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ടാറ്റ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് സേവനം. ടാറ്റ സ്‌കൈയുടെ ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ 12 നഗരങ്ങളിലാണ് ഇത് ലഭ്യമാകുക. ഒന്ന്, മൂന്ന്, അഞ്ച്, ഒന്‍പത്, പന്ത്രണ്ട് എന്നീ പാക്കേജുകളായാണ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാകുന്നത്. പാക്കേജുകളുടെ അടിസ്ഥാനത്തില്‍ വേഗതയും ഡേറ്റ ഓഫറും വ്യത്യസ്ഥമായിരിക്കും.

 ടാറ്റ സ്‌കൈയുടെ ഒരു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ ഒരു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഒരു മാസ പാക്കേജ് ഇങ്ങനെയാണ്. 5Mbps സ്പീഡിന് 999 രൂപ, 10Mbps സ്പീഡിന് 1150 രൂപ, 30Mbps സ്പീഡിന് 1500 രൂപ, 50Mbps സ്പീഡിന് 1800 രൂപ, 100Mbps സ്പീഡിന് 2500 രൂപ എന്നിങ്ങനെയാണ്. ഇവയെല്ലാം തന്നെ അണ്‍ലിമിറ്റഡ് പ്ലാനുകളാണ്. ഇതു കൂടാതെ 999 രൂപയ്ക്ക് 60ജിബി ഡേറ്റയും 1250 രൂപയ്ക്ക് 125ജിബി ഡേറ്റയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ 1200 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജായി നല്‍കണം. വൈ-ഫൈ റൗട്ടര്‍ ഇതിനോടൊപ്പം സൗജന്യമായി ലഭിക്കുന്നു.

ടാറ്റ സ്‌കൈയുടെ മൂന്നു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ മൂന്നു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ 3 മാസ പേക്കേജില്‍ 5Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡുകളില്‍ എത്തുന്ന പ്ലാനുകളുടെ വില യഥാക്രമം 2997 രൂപ, 3450 രൂപ, 4500 രൂപ, 5400 രൂപ, 7500 രൂപ എന്നിങ്ങനെ ആകുന്നു. ഇതു അണ്‍ലിമിറ്റഡ് പ്ലാനുകളാണ്. കൂടാതെ 2997 രൂപയ്ക്ക് 60ജിബി ഡേറ്റയും 3750 രൂപയ്ക്ക് 125ജിബി ഡേറ്റയും കമ്പനി നല്‍കുന്നുണ്ട്.

ടാറ്റ സ്‌കൈയുടെ അഞ്ചു മാസ പാക്കേജ്
 

ടാറ്റ സ്‌കൈയുടെ അഞ്ചു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ അഞ്ചു മാസ പാക്കേജില്‍ 5Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡില്‍ എത്തുന്ന പ്ലാനുകളുടെ വില യഥാക്രമം 4999 രൂപ, 5750 രൂപ, 7500 രൂപ, 9000 രൂപ, 12500 രൂപ എന്നിങ്ങനെയാണ്. കൂടാതെ 4995 രൂപയ്ക്ക് 60ജിബി ഡേറ്റയും 6250 രൂപയ്ക്ക് 125ജിബി ഡേറ്റയും ലഭിക്കുന്നു.

ടാറ്റ സ്‌കൈയുടെ ഒന്‍പതു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ ഒന്‍പതു മാസ പാക്കേജ്

ടാറ്റ സ്‌കൈയുടെ ഒന്‍പതു മാസ പാക്കേജില്‍ 5Mbps, 0Mbps, 30Mbps, 50Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡില്‍ എത്തുന്ന പ്ലാനുകളുടെ വില 8991 രൂപ, 10,350 രൂപ, 13500 രൂപ, 16200 രൂപ, 22500 രൂപ എന്നിങ്ങനെയാണ്. 8991 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡേറ്റ 9 മാസത്തെ വാലിഡിറ്റിയിലും 11250 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 125 ജിബി ഡേറ്റ പ്രതിമാസവും ലഭിക്കുന്നു.

സേവനം ലഭ്യമാകുന്ന സ്ഥലങ്ങൾ

സേവനം ലഭ്യമാകുന്ന സ്ഥലങ്ങൾ

നിലവില്‍ ടാറ്റ സ്‌കൈ ബ്രോഡ്ബാന്‍ഡ് മുംബൈ, ഹൈദരാബാദ്, ബംഗുളൂരു, ഗാസിയാബാദ്, മീര ഭയാന്ദര്‍, പൂനെ, ഭോപ്പാല്‍, ചെനൈ, ഡല്‍ഹി, ഗുര്‍ഗാവ്, താനെ, നോയ്ഡ എന്നീവിടങ്ങളിലാണ്. എന്നിരുന്നാലും ടാറ്റ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് സേവനം നിങ്ങളുടെ മേഖലകളില്‍ ലഭ്യമാണോ എന്നറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, സേവന ലഭ്യത പരിശോധിക്കുന്നതിന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു ഓണ്‍ലൈന്‍ ഫോം വഴി അവരെ ബന്ധപ്പെടണമെന്ന് കമ്പനി നിര്‍ദ്ദേശിക്കുന്നു.

Best Mobiles in India

Read more about:
English summary
Tata Sky Broadband Now Available in 12 Indian Cities, Need To Know The Offers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X